2040ല്‍ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കും; ചന്ദ്രയാന്‍ നാലിന്റെ ആദ്യ ലക്ഷ്യം പ്രഖ്യാപിച്ച് സോമനാഥ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്ര പര്യവേഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചന്ദ്രയാന്‍ നാല് എത്തുമെന്ന് ഐഎസ്ആര്‍ഒ അധ്യക്ഷന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍ 4 ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും സോമനാഥ് പറഞ്ഞു. ചന്ദ്രയാന്‍ നാലിന്റെ ആദ്യ ലക്ഷ്യം ഇന്ത്യന്‍ ബഹിരാകാശ യാത്രികനെ 2040ഓടെ ചന്ദ്രനിലെത്തിക്കുകയാണ്.
ഇതിലൂടെ ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ചുവെന്ന നേട്ടം സ്വന്തമാക്കാനാവുമെന്നും സോമനാഥ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇസ്രൊ അധ്യക്ഷന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചന്ദ്രയാന്‍ നാല് എന്ന ആശയം ഞങ്ങള്‍ ഇപ്പോള്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ചന്ദ്രയാന്‍ ദൗത്യങ്ങളുടെ തുടര്‍ച്ചയാണിതെന്നും സോമനാഥ് പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രി 2040ല്‍ ഇന്ത്യക്കാരന് ചന്ദ്രനില്‍ വന്നിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വിവിധ തരത്തിലുള്ള ചന്ദ്ര പര്യവേഷണങ്ങള്‍ തുടരേണ്ടതുണ്ടെന്നും ഇസ്രൊ അധ്യക്ഷന്‍ പറഞ്ഞു. ഈ ഒരു ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ചന്ദ്രയാന്‍ 4.
ചന്ദ്രനില്‍ ബഹിരാകാശ വാഹനം ഇറക്കുകയും, സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലേക്ക് മടങ്ങി വരുന്നതുമായ കാര്യങ്ങളാണ് പ്ലാന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പദ്ധതികള്‍ ഐഎസ്ആര്‍ഒ ഇപ്പോള്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. റോക്കറ്റ്-ഉപഗ്രഹ പദ്ധതികളും, സാങ്കേതികവിദ്യ വികസന പദ്ധതികളുമെല്ലാം ഇതില്‍ വരുമെന്നും സോമനാഥ് പറഞ്ഞു.
ഇസ്രൊ പുതിയതായി വികസിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ഉള്ളത്. അതില്‍ ഉപഗ്രഹ പദ്ധതികളുണ്ട്, റോക്കറ്റ് പദ്ധതികള്‍, ആപ്ലിക്കേഷന്‍ പദ്ധതികള്‍, സാങ്കേതികവിദ്യ വികസന പദ്ധതികള്‍, എന്നിവയെല്ലാമുണ്ട്. പത്തോലം റോക്കറ്റ് പദ്ധതികളാണ് ഉള്ളത്. നാല്‍പ്പത് പദ്ധതികള്‍ വരെ ഉപഗ്രഹങ്ങള്ക്കായിട്ടുണ്ട്. നൂറില്‍ അധികം ആപ്ലിക്കേഷന്‍ പദ്ധതികളുണ്ട്.
അതുപോലെ ആര്&ഡി പദ്ധതികള്‍ ആയിരത്തില്‍ അധികമുണ്ടെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ചന്ദ്രയാന്‍ മൂന്നിന്റെ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷണ ധ്രുവത്തില്‍ ലാന്‍ഡ് ചെയ്തതോടെ വലിയ നേട്ടങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. ചന്ദ്രന്റെ ദക്ഷിണ മേഖലയില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു.
ഇസ്രൊയുടെ നേട്ടത്തില്‍ നേരത്തെ നാസ അടക്കം അഭിനന്ദിച്ചിരുന്നു. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 പേടകവും ഇന്ത്യ ലോഞ്ച് ചെയ്തിരുന്നു. ഗഗന്യാന് പദ്ധതിയാണ് അതുപോലെ ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മൂന്ന് ഇന്ത്യന്‍ ബഹിരാകാശയാത്രികരെ 400 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ആദ്യം ചെയ്യുക. മൂന്ന് ദിവസത്തെ ദൗത്യമായിരിക്കും ഇത്. ഈ മൂന്ന് പേരെയും സുരക്ഷിതമായി തിരികെയെത്തിക്കുന്നതും ഈ മിഷന്റെ ഭാഗമാണ്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications