ചരിത്രമെഴുതി ഇസ്രോ; സ്‌പേഡെക്‌സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിംഗ് പരീക്ഷണവും വിജയകരം
ന്യൂഡൽഹി: സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിംഗ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി ഇസ്രോ. ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആവാൻ പോവുന്ന ഈ ദൗത്യത്തിലെ നിർണായകമായ രണ്ടാം പരീക്ഷണവും വിജയകരമായതോടെ ഇസ്രോയുടെ അഭിമാനം വാനോളം ഉയർന്നിരിക്കുകയാണ്. തിങ്കളാഴ്‌ചയാണ് ദൗത്യത്തിലെ രണ്ടാം പരീക്ഷണവും വിജയകരമായത്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് എക്‌സ് പോസ്‌റ്റിലൂടെ ഈ നേട്ടം പുറം ലോകത്തെ അറിയിച്ചത്. അടുത്ത രണ്ടാഴ്‌ചയ്ക്കുള്ളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രോയുടെ പരീക്ഷണമാണ് സ്പേഡെക്‌സ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങൾക്ക് ഈ നേട്ടം കൂടുതൽ ഊർജം നൽകുമെന്നാണ് വിലയിരുത്തൽ.

2025 ജനുവരി 16നായിരുന്നു ഈ രണ്ട് ഉപഗ്രഹങ്ങളുടെ ആദ്യ ഡോക്കിംഗ് ഇസ്രോ കനത്ത വെല്ലുവിളികൾക്ക് ഇടയിലും വിജയകരമായി പൂർത്തിയാക്കിയത്. ഇതിന് ശേഷം മാര്‍ച്ച് 13ന് ഉപഗ്രഹങ്ങളെ തമ്മിൽ വേർപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്പേഡെക്‌സ് ഉപഗ്രഹങ്ങളെ ഇസ്രോ ബഹിരാകാശത്ത് വച്ച് ഡോക്കിംഗ് നടത്തുകയായിരുന്നു.
'2024 ഡിസംബർ 30ന് പിഎസ്‌എൽവി-സി 60യിൽ ബഹിരാകാശ അധിഷ്‌ഠിത ഡോക്കിംഗ് പരീക്ഷണം (സ്‌പേഡെക്‌സ്) ദൗത്യം വിക്ഷേപിച്ചു. ഈ ദൗത്യത്തിൽ ഉൾപ്പെട്ട ഉപഗ്രഹങ്ങൾ ആദ്യം 2025 ജനുവരി 16ന് രാവിലെ 6:20ന് വിജയകരമായി ഡോക്ക് ചെയ്‌തു, പിന്നീട് 2025 മാർച്ച് 13ന് രാവിലെ 9:20ന് അൺഡോക്ക് ചെയ്യുകയും ചെയ്‌തു' മന്ത്രി എക്‌സിൽ കുറിച്ചു.
2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എല്‍വി-സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച സ്പേഡെക്‌സ് ദൗത്യത്തില്‍ എസ്‌ഡിഎക്‌സ് 01, എസ്‌ഡിഎക്‌സ് 02 എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് നിലവിലുള്ളത്. ഈ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ക്കുകയും ഊര്‍ജകൈമാറ്റം നടത്തുകയും വേര്‍പെടുത്തുകയുമാണ് ഡോക്കിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യയുടെ കന്നി ബഹിരാകാശ ഡോക്കിംഗ് പരീക്ഷണ പദ്ധതിയാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്, നടത്തിയ ആദ്യ ശ്രമത്തിൽ തന്നെ വിജയം കരസ്ഥമാക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് സാധിച്ചുവെന്നതാണ് പ്രധാന കാര്യം. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ.
സ്‌പേഡെക്‌സ് ദൗത്യം ഇസ്രോയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ചുവടുവയ്പ്പ് തന്നെയാണ്. ഭാവിയിൽ വരാനിരിക്കുന്ന അഭിമാന പദ്ധതികളായ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍, ചന്ദ്രയാന്‍ 4, ഗഗന്‍യാന്‍ എന്ന സ്വപ്‌ന ദൗത്യങ്ങള്‍ക്ക് നിര്‍ണായകമാണ് ഈ ഡോക്കിംഗ് ആന്‍ഡ് ഡീ-ഡോക്കിംഗ് സാങ്കേതികവിദ്യ എന്നത് തന്നെയാണ് ഇതിന്റെ കാരണം.
അതേസമയം, ബഹിരാകാശത്തെ ഇലക്‌ട്രോണിന്റെയും പ്രോട്ടോൺ വികിരണത്തിന്റെയും അളവ് അളക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇമേജിംഗ് സിസ്‌റ്റവും ഒരു റേഡിയേഷൻ മോണിറ്ററിംഗ് ഉപകരണവും ഉൾപ്പെടെ വിപുലമായ പേലോഡുകൾ ഓരോ ഉപഗ്രഹത്തിലും സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഭാവിയിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ വിവരങ്ങൾ അത്യന്താപേക്ഷിതമാണ്.
രണ്ടാമത്തെ ഡോക്കിംഗിന്റെ കൂടുതൽ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക പ്രസ്‌താവന ഇസ്രോ ഇതുവരെ പുറത്തിറക്കിയിട്ടില്ല. എങ്കിലും ലഭ്യമായ വിവരങ്ങൾ പ്രകാരം, ഇന്നലെ വൈകുന്നേരം 7 മണിക്ക് ശേഷമാണ് രണ്ടാമത്തെ ഡോക്കിംഗ് ശ്രമങ്ങൾ ഇസ്രോ ആരംഭിച്ചത്. കൂടാതെ ആദ്യ ശ്രമത്തേക്കാൾ കൂടുതൽ കൃത്യതയോടെ ഡോക്കിംഗ് പൂർത്തിയാക്കാൻ ഇസ്രോയ്ക്ക് കഴിയുകയും ചെയ്‌തുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications