എല്‍വിഎം 3 വണ്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചു; വണ്‍വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ അടക്കം ദൗത്യത്തില്‍
തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 വണ്‍ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റുകളിലൊന്നാണിത്. ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളെയും വഹിച്ചാണ് വിക്ഷേപണം നടത്തിയത്. 43.5 മീറ്റര്‍ ഉയരമാണ് റോക്കറ്റിനുള്ളത്. 643 ടണ്‍ ആണ് ഭാരം. മൊത്തം ഭാരം 5805 കിലോഗ്രാം വരും. അതേസമയം വണ്‍ വെബ്ബുമായി ഇസ്രോ കൈകോര്‍ക്കുന്ന രണ്ടാം ദൗത്യമാണിത്.
ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളാണ് വണ്‍വെബ്ബ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണിത്. ആറാം ദൗത്യമാണ് നടത്തിയിരിക്കുന്നത്. ഈ ദൗത്യം കൂടി വിജയമായതോടെ ബഹിരാകാശ വിപണിയില്‍ ഐഎസ്ആര്‍ഒയുടെയും എല്‍വിഎം 3യുടെ മൂല്യമുയരുമെന്ന് ഉറപ്പായി. അതേസമയം വണ്‍വെബ്ബിനും ഈ വിക്ഷേപണം പ്രധാനപ്പെട്ടതാണ്.

ലോക വ്യാപക ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനമാണ് വണ്‍വെബ്ബ് ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തോടെ അവരുടെ ശൃംഖല പൂര്‍ത്തീകരിക്കാനാവും. ആഗോള സേവനങ്ങള്‍ അവര്‍ക്ക് വിജയകരമായി ആരംഭിക്കാന്‍ സാധിക്കും. അതേസമയം ഇന്ത്യയുടെ ഭാരതി എയര്‍ടെല്ലാണ് കമ്പനിയിലെ പ്രധാന നിക്ഷേപകര്‍.
കഴിഞ്ഞ ഒക്ടോബറില്‍ എല്‍വിഎം3 ആദ്യമായി വണ്‍ വെബ്ബ് ദൗത്യം പരീക്ഷിച്ചിരുന്നു. രണ്ട് വിക്ഷേപണങ്ങള്‍ക്കുമായി ആയിരം കോടിയുടെ രൂപയുടെ കരാറാണ് ന്യൂ സ്‌പേസ് ഇന്ത്യ വഴി വണ്‍വെബ്ബ്, ഐഎസ്ആര്‍ഒയ്ക്ക് നല്‍കുന്നത്. എന്നാല്‍ കൃത്യമായി കണക്കുകള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്കുള്ള ഈ വിക്ഷേപണ വാഹനത്തിന്റെ ഏറ്റവും ഭാരമേറിയ ദൗത്യമാണിത്.
വിക്ഷേപണം കഴിഞ്ഞ്, പത്തൊന്‍പതാം മിനുട്ടില്‍ ആദ്യ ഉപഗ്രഹം ഇതില്‍ നിന്ന് വേര്‍പ്പെടുത്തി. ക്രയോജനിക് ഘട്ടത്തിലുള്ള ഇന്ധനം പുറത്തേക്ക് ഒഴുകിയാണ് ദിശാമാറ്റം നടത്തുക. അതേ തുടര്‍ന്ന് മറ്റ് ഉപഗ്രഹങ്ങളെ നിശ്ചിത സ്ഥാനത്ത് എത്തിക്കാനാവും.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications