Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ ഇന്റര്‍നെറ്റ്; ഐഎസ്ആര്‍യുടെ വണ്‍വെബ് സഹകരണം നേട്ടമാകും

ദില്ലി: എല്‍വിഎം3 റോക്കറ്റ് ലോഞ്ചോടെ ഇന്ത്യയുടെ ബഹിരാകാശ മേഖലയില്‍ പുതിയൊരു ശക്തമായ സഹകരണമാണ് സാധ്യമായിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ബഹിരാകാശ കമ്പനിയായ വണ്‍വെബ്ബുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഉടനീളം ഇന്റര്‍നെറ്റ് കണക്ടിവിറ്റിയാണ് സാധ്യമാകുക. ഇന്ത്യയിലെ ഏത് വിദൂര മേഖലയിലും ഇതോടെ ഇന്റര്‍നെറ്റ് ലഭ്യമാകും.

ഈ വര്‍ഷം തന്നെ അത് ലഭിച്ച് തുടങ്ങുക. ലഡാക്ക് മുതല്‍ കന്യാകുമാരി വരെയും, ഗുജറാത്ത് മുതല്‍ ആന്ധ്രപ്രദേശ് വരെയും വണ്‍വെബ്ബ് ഇന്റര്‍നെറ്റ് എത്തിക്കും. കമ്പനികള്‍ക്ക് മാത്രമല്ല, ടൗണ്‍, ഗ്രാമങ്ങള്‍, മുനിസിപ്പാലിറ്റികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ കണക്ടിവിറ്റി എത്തിക്കും.ഭാരതി ഗ്ലോബലിന്റെ സഹകരണത്തോടെയാണ് വണ്‍വെബ് ഇന്ത്യയിലാകെ കണക്ടിവിറ്റി കൊണ്ടുവരുന്നത്.

ISRO ROCKET LAUNCH

ഇവര്‍ എയര്‍ടെല്ലിന്റെ മാതൃകമ്പനിയാണ്. ജിയോസിങ്ക്രോനസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കില്‍ എന്നായിരുന്നു എല്‍വിഎം3 നേരത്തെ അറിയപ്പെട്ടിരുന്നത്. അതേസമയം ഇന്ത്യ ഇതുവരെ ലോഞ്ച് ചെയ്ത വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം അഞ്ഞൂറിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. എല്‍വിഎം3 റോക്കറ്റുകളുടെ ഉല്‍പ്പാദനവും ഇനി വര്‍ധിക്കുമെന്നാണ് കാണാനാവുക.

2021ല്‍ ഐഎസ്ആര്‍ഒ പത്ത് എല്‍എംവി3 മിസൈലുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഓരോ രണ്ട് വര്‍ഷത്തിലും മൂന്ന് ബഹിരാകാശ വാഹനങ്ങള്‍ വരെ നിര്‍മിക്കും.പതിയെ ഓരോ രണ്ടുവര്‍ഷത്തിലും അഞ്ച് എല്‍വിഎം3 മിസൈലുകള്‍ എന്ന തലത്തിലേക്ക് നിര്‍മാണം വര്‍ധിപ്പിക്കാനാണ് ഇസ്രോ പ്ലാന്‍ യ്യെുന്നത്. ഇന്ത്യ ചാന്ദ്രയാന്‍ 3 ദൗത്യംപോലും വണ്‍ വെബ് എത്തിയതോടെ ഇസ്രോ മാറ്റിവെച്ചിരുന്നു.

എല്‍വിഎം 3 റോക്കറ്റുകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. വണ്‍വെബ് നേരത്തെ ഉപഗ്രഹ വിക്ഷേപണത്തിന് വലിയ തടസ്സം നേരിട്ടിരുന്നു. റഷ്യയുമായുള്ള ഇടപാടുകള്‍ ശരിയായി വരാത്തതായിരുന്നു കാരണം. എരിയാന്‍സ്‌പേസുമായി ബന്ധപ്പെട്ടാണ് ലോഞ്ച് സര്‍വീസ് വണ്‍ വെബ് നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അവര്‍ അത് നല്‍കിയില്ല.

എല്‍വിഎം3യുടെ പ്രത്യേകതകള്‍ പലര്‍ക്കും അറിയാത്തതായിട്ടുണ്ട്. മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിള്‍ ആയിട്ടാണ് ഈ റോക്കറ്റ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകള്‍ ജിയോസ്‌റ്റേഷനറി ഓര്‍ബിറ്റിലേക്ക് ലോഞ്ച് ചെയ്യുന്നതിനാണ് ഇവ ഉപയോഗിക്കുക. എല്‍വിഎം3 മൂന്ന് ഘട്ടമുള്ള ബഹിരാകാശ റോക്കറ്റാണ്.

രണ്ട് മോട്ടോര്‍ സ്ട്രാപ്പുകള്‍ ഇതിനുണ്ട്. ഒരു ലിക്വിഡ് പ്രോപ്പലന്റ് സ്റ്റേജും, ക്രയോജനിക് സ്‌റ്റേജ് തുടങ്ങിയ ഘട്ടങ്ങളാണ് ഈ റോക്കറ്റ് ലോഞ്ചിനുള്ളത്. ഈ റോക്കറ്റ് വണ്‍വെബ്ബിന്റെ 36 ഉപഗ്രഹങ്ങളെ ബ്രോഡ്ബാന്റ് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റിനെ ബഹിരാകാശത്ത് എത്തിക്കും.

ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+