Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎസ്ആർഒ ഇപ്പോൾ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ആയുധം'; മഹുവ മോയ്ത്ര

ഡൽഹി: ബി ജെ പിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഐഎസ്ആർഒയെ തിരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബി ജെ പിയെന്ന് അവർ കുറ്റപ്പെടുത്തി. ശാസ്ത്ര ഗവേഷണ നേട്ടത്തെ മോദി മാജിക്ക് ആക്കി തീർക്കുകയാണ് ബി ജെ പിയെന്നും അവർ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് പ്രതികരണം.

'ഐ എസ് ആർ ഒ ഇപ്പോൾ ബിജെപിയുടെ ലോക്സസഭ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചരണ ആയുധമാണ്. തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയത ആളിക്കത്തിക്കാൻ അവർ എല്ലാ ദൗത്യങ്ങളേയും ഉപയോഗിക്കുകയാണ്. പതിറ്റാണ്ടുകൾ നീണ്ട ഇന്ത്യൻ ശാസ്ത്ര ഗവേഷണം പദ്ധതികൾ മോദി മാജിക്കായി കാണിക്കാനാണ് ഭക്ത-ട്രോൾ ആർമി 24 മണിക്കൂറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഉണരൂ, ഇന്ത്യ. ഇല്ല, ഞാൻ ദേശവിരുദ്ധയല്ല', മഹുവ ട്വീറ്റിൽ പറഞ്ഞു.

Mahua Moitra

ചന്ദ്രയാൻ-3 വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഐ എസ് ആർ ഒയിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിച്ചതിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം ഐഎസ്ആർയിൽ എത്തിയത്.ഇന്ത്യ ചന്ദ്രനോളമെത്തിയെന്നും രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം ഉയർന്നെന്നും അദ്ദേഹം പറഞ്ഞു. ലാൻഡർ ഇറങ്ങിയ സ്ഥലം 'ശിവശക്തി' എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ചന്ദ്രയാന്‍ 3ന്റെ വിജയം ഇന്ത്യയുടെ മാത്രം വിജയമല്ല, അത് എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്. ദൗത്യത്തിന്റെ പര്യവേക്ഷണങ്ങള്‍ എല്ലാ രാജ്യത്തിന്റെയും ചാന്ദ്രദൗത്യങ്ങള്‍ക്കുള്ള സാധ്യതകളുടെ പുതിയ വാതിലുകള്‍ തുറക്കും ഈ ദൗത്യം ചന്ദ്രന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുക മാത്രമല്ല, ഭൂമിയിലെ വെല്ലുവിളികൾ മറികടക്കാനും സഹായിക്കും

‍ചന്ദ്രയാന്‍-3ന്റെ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ഇനി 'ശിവശക്തി' എന്നറിയപ്പെടും"- മാനവരാശിയുടെ ക്ഷേമത്തിനായുള്ള ദൃഢനിശ്ചയം 'ശിവനി'ല്‍ ഉണ്ട്, ആ നിശ്ചയങ്ങള്‍ നിറവേറ്റാന്‍ 'ശക്തി' നമുക്ക് കരുത്തേകുന്നു. ചന്ദ്രന്റെ ഈ ശിവശക്തി പോയിന്റ് ഹിമാലയവും കന്യാകുമാരിയും തമ്മിലുള്ള ബന്ധത്തിന്റെ ഉണർവേകുന്നു"- അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 2ന്റെ പാദമുദ്രകൾ അവശേഷിക്കുന്ന സ്ഥലത്തെ ഇനി 'തിരംഗ' എന്ന് വിളിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ പോയിന്റ്, ഇന്ത്യ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പ്രചോദനമാകുമെന്നും പരാജയം ‌ഒന്നിന്റെയും അവസാനമല്ലെന്ന് ഓര്‍മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+