വിക്ഷേപണത്തിന് പിന്നാലെ എസ്.എസ്.എല്‍.വിയുടെ സിഗ്നല്‍ നഷ്ടം; പരിശോധിക്കുന്നെന്ന് ഐ.എസ്.ആര്‍.ഒ
തിരുവനന്തപുരം: ഐ എസ് ആര്‍ ഒ രൂപകല്പന ചെയ്ത സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ (എസ് എസ് എല്‍ വി) വിക്ഷേപണത്തിന് പിന്നാലെ സാങ്കേതിക തകരാര്‍. ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനാവുന്നില്ല എന്നും സിഗ്നല്‍ തകരാര്‍ പരിശോധിക്കുകയാണ് എന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.
എസ് എസ് എല്‍ വി-ഡി1 എല്ലാ ഘട്ടങ്ങളിലും പ്രതീക്ഷിച്ച പോലെ പ്രകടനം നടത്തി എന്നും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍, ചില ഡാറ്റാ നഷ്ടം സംഭവിച്ചു എന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ ഭ്രമണപഥം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് ദൗത്യത്തിന്റെ അന്തിമഫലം അവസാനിപ്പിക്കാന്‍ തങ്ങള്‍ ഡാറ്റ വിശകലനം ചെയ്യുകയാണ് എന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.

സ്ഥിരമായ ഭ്രമണപഥം കൈവരിച്ചോ ഇല്ലയോ എന്നതുമായി ബന്ധപ്പെട്ട് ദൗത്യത്തിന്റെ അന്തിമ ഫലത്തെക്കുറിച്ച് നിഗമനം ചെയ്യുന്നതിനായി ഞങ്ങള്‍ ഡാറ്റ പ്രോസസ്സ് ചെയ്യുകയാണ്, അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെ 9.28 ഓടെയാണ് എസ് എസ് എല്‍ വി വിക്ഷേപിച്ചത്. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്ക് അടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ എസ് ആര്‍ ഒ രൂപകല്പന ചെയ്തതാണ് എസ് എസ് എല്‍ വി.
ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ തുറമുഖത്ത് നിന്നായിരുന്നു എസ് എസ് എല്‍ വി കുതിച്ചുയര്‍ന്നത്. ഐ എസ് ആര്‍ ഒ ഇതാദ്യമായാണ് ഒരു ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനം വിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് 750 സ്‌കൂള്‍ പെണ്‍കുട്ടികള്‍ നിര്‍മ്മിച്ച ആസാദിസാറ്റിനെയും എസ് എസ് എല്‍ വി വഹിക്കുന്നുണ്ട്.
34 മീറ്റര്‍ ഉയരമുണ്ട് എസ് എസ് എല്‍ വിക്ക്. പി എസ് എല്‍ വിയേക്കാള്‍ 10 മീറ്റര്‍ കുറവാണ് എസ് എസ് എല്‍ വിയുടെ ഉയരം. പി എസ് എല്‍ വിയുടെ 2.8 മീറ്റര്‍ വ്യാസമുണ്ട്. എസ് എസ് എല്‍ വിയുടെ വ്യാസം രണ്ട് മീറ്ററാണ്. എസ് എസ് എല്‍ വിക്ക് 120 ടണ്‍ ലിഫ്റ്റ് ഓഫ് മാസും പി എസ് എല്‍ വിക്ക് ഇത് 320 ടണ്‍ ലിഫ്റ്റ് മാസുമാണ്.












Click it and Unblock the Notifications