കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി സമ്മതിച്ചു, പക്ഷേ ദില്ലി ഭരണം ബിജെപിക്ക് വേണ്ട?

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി. സര്‍ക്കാര്‍ രൂപീകരണത്തിന് ബി ജെ പിയെ ക്ഷണിക്കണമെന്ന ലഫ്. ഗവര്‍ണര്‍ നജീബ് ജങിന്റെ ശുപാര്‍ശ സുപ്രീം കോടതി അംഗീകരിച്ചു. ദില്ലിയിലെ ഭരണ പ്രതിസന്ധി പരിഹരിക്കാനുള്ള പോസിറ്റീവായ നീക്കമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് കോടതി വിലയിരുത്തി.

ദില്ലിയിലെ ഭരണ പ്രതിസന്ധിക്ക് കാരണമാകുന്നു എന്ന് കേന്ദ്ര സര്‍ക്കാരിനെയും ഗവര്‍ണറെയും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിശിതമായി വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ടാകാന്‍ ദില്ലിക്ക് അവകാശമുണ്ടെന്നായിരുന്നു സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞത്. എന്നാല്‍ സുപ്രീം കോടതി പച്ചക്കൊടി കാട്ടിയത് കൊണ്ടുമാത്രം ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പിക്ക് പറ്റില്ല എന്നതാണ് യാഥാര്‍ഥ്യം.

എണ്ണം തികയണ്ടേ

എണ്ണം തികയണ്ടേ

70 അംഗ നിയമസഭയില്‍ ബി ജെ പി 32 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടതിനെക്കാള്‍ മൂന്ന് സീറ്റ് കുറവാണിത്.

അതിലും കുറഞ്ഞു

അതിലും കുറഞ്ഞു

നിലവില്‍ ബി ജെ പിക്ക് 29 എം എല്‍ മാരാണ് ദില്ലിയില്‍ ഉള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ഡോ ഹര്‍ഷവര്‍ദ്ധനന്‍ അടക്കം മൂന്ന് പേര്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്നാണിത്.

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് മതി

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് മതി

നവംബര്‍ 25 നാണ് ദില്ലിയിലെ മൂന്ന് അസംബ്ലി സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇതിന് ശേഷം മതി സര്‍ക്കാര്‍ രൂപീകരണം എന്ന് ബി ജെ പി നേതൃത്വത്തില്‍ ധാരണയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ

ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ

സര്‍ക്കാര്‍ രൂപീകരണം നടന്നാല്‍ ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് തലസ്ഥാന നഗരിയായ ദില്ലിയും ബി ജെ പി ഭരണത്തിന് കീഴിലേക്കെത്തുക.

ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു, പ്രസിഡണ്ട് സമ്മതിച്ചു

ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു, പ്രസിഡണ്ട് സമ്മതിച്ചു

ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ബി ജെ പിയെ ക്ഷണിക്കാന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങിന് പ്രസിഡണ്ട് പ്രണബ് മുഖര്‍ജി അനുമതി നല്‍കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ അഞ്ചിന് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.

കുറ്റപ്പെടുത്തലുമായി കെജ്രിവാള്‍

കുറ്റപ്പെടുത്തലുമായി കെജ്രിവാള്‍

സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി വളഞ്ഞവഴിക്ക് ശ്രമം നടത്തുന്നതായി എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ രൂപികരിക്കാനുള്ള അംഗബലം ബി ജെ പിക്ക് ഇല്ലെന്നും എങ്ങിനെയാണ് അവര്‍ സര്‍ക്കാരുണ്ടാക്കുകയെന്നുമാണ് കെജ്രിവാള്‍ ചോദിക്കുന്നത്

തോല്‍വിപ്പേടിയോ ബിജെപിക്കോ?

തോല്‍വിപ്പേടിയോ ബിജെപിക്കോ?

തോല്‍ക്കും എന്ന് പേടിച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പില്‍ നിന്നും ഒളിച്ചോടുന്നതെന്നാണ് കെജ്രിവാള്‍ പറയുന്നത്. എന്നാല്‍ മത്സരിച്ച ഇടത്തെല്ലാം ജയിച്ച ബി ജെ പിക്ക് തോല്‍വിപ്പേടിയുണ്ട് എന്നാരെങ്കിലും അത് വലിയ തമാശയാണ്

രാഷ്ട്രപതി ഭരണത്തില്‍

രാഷ്ട്രപതി ഭരണത്തില്‍

കെജ്രിവാള്‍ രാജിവെച്ചതിന് ശേഷം ഫെബ്രുവരി മുതല്‍ രാഷ്ട്രപതി ഭരണത്തിലാണ് ദില്ലി. ജനലോക്പാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പിന്തുണക്കാതിരുന്നതാണ് കെജ്രിവാള്‍ രാജിവെക്കാന്‍ കാരണമായത്.

English summary
Supreme Court says it is a positive move to form a government in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X