ടെക്കികളായ യുവാവും ഭാര്യയും മകനും ഫ് ളാറ്റില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് പോലീസ്
പൂണെ: പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെയും ഭാര്യയെയും താമസിക്കുന്ന ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂണെയിലെ ബനാര്‍ എന്ന സ്ഥലത്താണ് ഇരുവരും അഞ്ചുവയസായ മകനുമായി താമസിക്കുന്നത്. ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയിലും കുട്ടിയെ കിടപ്പുമുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് എസ്ഡിപിഐ; കാരണം ഇതാണ്
ജയേഷ് പട്ടേല്‍(35), ഭാര്യ ഭൂമിക(30), മകന്‍ നക്ഷ്(4) എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവര്‍ ഗുജറാത്ത് സ്വദേശികളാണ്. ജോലിക്കായി പൂണെയിലെത്തിയതായിരുന്നു. രാവിലെ വൈകിയും വാതില്‍ തുറന്നുകാണാതായപ്പോള്‍ അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവാവും ഭാര്യയും തൂങ്ങിമരിച്ചതാണെന്നാണ് നിഗമനം. അതേസമയം, കുട്ടിയുടെ മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂ എന്നാണ് പോലീസ് അറിയിച്ചത്. കുട്ടി രോഗബാധിതനായിരുന്നു. കുട്ടിയുടെ അസുഖം ഇരുവരെയും അലട്ടിയിരുന്നതായും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇതാവാം മരണകാരണമെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications