Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് വെറും ട്രെയിലര്‍... ഫുള്‍ പടം വരാന്‍ പോകുന്നതേ ഉള്ളതേ, 100 ദിവസത്തെ കുറിച്ച് മോദി പറഞ്ഞത് ഇങ്ങനെ

Recommended Video

cmsvideo
    100 Days OF Modi 2.0 Is Just a Trailer Says Narendra Modi | Oneindia Malayalam

    ദില്ലി: എന്‍ഡിഎ സര്‍ക്കാരിന്റെ നൂറ് ദിനത്തില്‍ ഭരണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാരൂഖ് ഖാന്‍ സിനിമയിലെ ഒരു ഡയലോഗ് കടമെടുത്താണ് മോദി ഭരണം മികച്ചതാണെന്ന് പറഞ്ഞിരിക്കുന്നത്. ഇത് തന്റെ ഭരണത്തിന്റെ വെറും ട്രെയിലര്‍ മാത്രമാണെന്നും, മുഴുവന്‍ ചിത്രം വരാന്‍ പോകുന്നതേ ഉള്ളൂവെന്നായിരുന്നു മോദിയുടെ പരാമര്‍ശം. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ തന്റെ ഭരണത്തിന്റെ മികവ് കാണുമെന്നും മോദി അവകാശപ്പെട്ടു.

    1

    തിരഞ്ഞെടുപ്പിന് മുമ്പ് ശക്തവും, പ്രവൃത്തിയില്‍ കേന്ദ്രീകരിക്കുന്നതുമായ ഭരണം വരുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. മുമ്പുള്ളതിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉണ്ടാവുമെന്നും പറഞ്ഞു. നിങ്ങളുടെയെല്ലാം സ്വപ്‌നങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്ന ഭരണം വരുമെന്നും ഞാന്‍ പറഞ്ഞു. അതിന്റെ തുടക്കമാണ് ഇത്. ഇപ്പോഴുള്ള വെറും ട്രെയിലര്‍ മാത്രമാണെന്നും, മുഴുവന്‍ കാര്യങ്ങല്‍ ജനങ്ങള്‍ കാണാന്‍ പോകുന്നതേയുള്ളൂവെന്നും മോദി പറഞ്ഞു.

    രാജ്യത്തിന്റെ എല്ലാ മേഖലയിലുമുള്ള വളര്‍ച്ചയെ ഉറപ്പാക്കുന്ന ഓള്‍റൗണ്ട് പ്രവര്‍ത്തനമാണ് തന്റെ സര്‍ക്കാര്‍ നടത്തുന്നത്. അതിനെ കൊള്ളയടിക്കുന്നവരെ ഞങ്ങള്‍ ഇല്ലാതാക്കും. വികസനമാണ് ഞങ്ങളുടെ വാഗ്ദാനവും, ടപ്പിലാക്കുന്നതും. രാജ്യമൊരിക്കലും ഇത്ര വേഗത്തിലുള്ള വികസനം കണ്ടിട്ടില്ല. ആ സമയത്ത് തന്നെ അഴിമതിയെ ഇല്ലാതാക്കാനുള്ള ശ്രമവും തന്റെ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ജനങ്ങളെ കൊള്ളയടിക്കുന്നവര്‍ നിയമത്തിന്റെ ചൂടറിഞ്ഞെന്നും മോദി പറഞ്ഞു.

    100 ദിവസം കൊണ്ട് തന്റെ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെല്ലാം 130 കോടി ജനങ്ങളുടെ ശക്തി കൊണ്ട് നേടിയതാണ്. പാവപ്പെട്ടവര്‍ക്കാണ് ബിജെപിയുടെ പ്രഥമ പരിഗണന. അതേസമയം രണ്ടാം മോദി സര്‍ക്കാര്‍ 100 ദിവസം കൊണ്ട് രാജ്യത്തെ തകര്‍ത്തെന്ന് നേരത്തെ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. വാഹന വിപണി തകരുകയും, ജിഡിപി സര്‍വകാല താഴ്ച്ചയിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+