രാഷ്‌ട്രപതി ഭവനിൽ കണ്ടത് വെറും പൂച്ചയെ; വ്യാജ വാർത്തകൾ തള്ളി ഡൽഹി പോലീസ്, വിവാദത്തിന് അന്ത്യം
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന വേളയിൽ ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞ മൃഗവുമായി ബന്ധപ്പെട്ട വാർത്തകളിൽ വിശദീകരണവുമായി ഡൽഹി പോലീസ് രംഗത്ത്. വിവിധ മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത് പോലെ അതൊരു വന്യമൃഗം അല്ലെന്നും സാധാരണ പൂച്ച മാത്രമാണെന്നും ഡൽഹി പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഇത്തരം കിംവദന്തികളിൽ വീഴരുതെന്നും അത് പ്രചരിപ്പിക്കരുതെന്നും ഡൽഹി പോലീസ് അറിയിച്ചു.
"ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ കണ്ടത് വന്യമൃഗത്തെയാണെന്ന് ചില മാധ്യമ ചാനലുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും റിപ്പോർട്ട് ചെയ്‌തിരുന്നു. ഈ വസ്‌തുതകൾ ശരിയല്ല, ക്യാമറയിൽ പതിഞ്ഞ മൃഗം ഒരു സാധാരണ വീട്ടിൽ വളർത്തുന്ന പൂച്ചയാണ്. ഇത്തരം കിംവദന്തികൾ ദയവായി തുടരരുത്" ഡൽഹി പോലീസിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ ചൂണ്ടിക്കാട്ടി.

അതേസമയം, രാഷ്ട്രപതി ഭവന്റെ ഇടനാഴിയിൽ ഒരു മൃഗം അലഞ്ഞുതിരിയുന്നത് വ്യക്തമാക്കിയ ഒരു ചെറു വീഡിയോ ക്ലിപ് കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവച്ചിരുന്നു. വീഡിയോയിൽ കാണുന്ന മൃഗം പുള്ളിപ്പുലിയാണെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുകയും, ചടങ്ങിലെ സുരക്ഷാ വീഴ്‌ച്ച ഉയർത്തിക്കാട്ടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പോലീസ് വിശദീകരണവുമായി രംഗത്ത് വന്നത്.
ബിജെപി എംപി ദുർഗ ദാസ് വേദിയിൽ ഔദ്യോഗിക നടപടിക്രമങ്ങൾ നടത്തുന്നതിനിടെയാണ് ഇത് സംഭവിച്ചത്. വീഡിയോ ദൃശ്യത്തിൽ ഇടനാഴിയുടെ ഭാഗത്തായി ഒരു മൃഗം അലഞ്ഞു തിരിയുന്നത് കാണാമായിരുന്നു. ഇതോടെയാണ് അതിൽ കണ്ടത് പുള്ളിപ്പുലി ആണെന്ന തരത്തിൽ വാർത്തകൾ വന്നതും പല സോഷ്യൽ മീഡിയ ഉപഭോക്താക്കളും ഇത് ഏറ്റെടുത്തതും.
അതേസമയം, ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ നിരവധി വിദേശ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു. കൂടാതെ രാജ്യത്തെ സിനിമാ, വ്യവസായ മേഖലകളിൽ നിന്നുള പ്രമുഖർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാൻ, രജനീകാന്ത്, അക്ഷയ് കുമാർ എന്നീ നടന്മാരും മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയ വ്യവസായികളും പങ്കെടുത്തിരുന്നു.
തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിൽ എത്തിയ നരേന്ദ്ര മോദി ജവഹർ ലാൽ നെഹ്‌റുവിന്റെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്‌തിരുന്നു. മുപ്പത് ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാർ ഉൾപ്പെടെ ആകെ 72 പേരാണ് ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന വർണാഭമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്‌തത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications