സണ്‍ ടിവി ഉടമയെന്ന് പരിചയപ്പെടല്‍, സമ്മാനം വജ്രകമ്മലും മിനി കൂപ്പറും, ജാക്വിലിന് സുകേഷുമായി ദൃഢബന്ധം

മുംബൈ: 200 കോടിയുടെ തട്ടിപ്പ് കേസില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്. വളരെ വില കൂടിയ വസ്തുക്കള്‍ പലതും ജാക്വിലിന്‍ സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് സമ്മാനമായി വാങ്ങിയിരുന്നുവെന്നാണ് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്. സുകേഷ് മറ്റൊരു ഐഡന്റിയിലാണ് ജാക്വിലിനുമായി അടുത്തത്. ബോളിവുഡിനെ പിടിച്ചുകുലുക്കുന്ന കേസായി ഇത് മാറിയിരിക്കുകയാണ്.

സുകേഷുമായി നടിക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നാണ് നേരത്തെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ നടി അത് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് നടിയെ ഇപ്പോഴും ഇഡി സംശയിക്കുന്നുണ്ട്.

1

സുകേഷ് ജാക്വിലിനെ പരിചയപ്പെട്ടത് കള്ളപ്പേരിലാണ്. തന്റെ പേര് ശേഖര്‍ രത്‌ന വേല എന്നാണ് നടിയോട് സുകേഷ് പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ആദ്യമായി സുകേഷ് ജാക്വിലിനുമായി അടുപ്പം സ്ഥാപിക്കുന്നത്. ജനുവരിയില്‍ ഈ ബന്ധം കുറച്ച് കൂടി അടുത്തു. എന്നാല്‍ ജാക്വിലിന്‍ സുകേഷിന്റെ ഫോണ്‍ എടുത്തിരുന്നില്ല. ആരാണ് ഇയാളെന്ന് കൃത്യമായി നടിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് കോളുകള്‍ എല്ലാം ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അതിനും അപ്പുറത്തുള്ള തന്ത്രമാണ് സുകേഷ് പ്രയോഗിച്ചത്. ജാക്വിലിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷാന്‍ മുട്ടത്തില്‍ വഴിയായിരുന്നു സുകേഷ് പിന്നീട് നടിയെ പരിചയപ്പെട്ടത്.

2

മേക്കപ്പ് ആര്‍ട്ടിസ്റ്റിലൂടെയാണ് ജാക്വിലിന്റെ വിശ്വാസം പിടിച്ചുപറ്റാന്‍ സുകേഷിന് സാധിച്ചത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ജാക്വിലിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ഒരാള്‍ ബന്ധപ്പെട്ടിരുന്നു. നടിയെ നിര്‍ബന്ധമായും ശേഖര്‍ രത്‌ന വേലയ്ക്ക് പരിചയപ്പെടുത്തി കൊടുക്കണമെന്നായിരുന്നു ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞത്. വളരെ സുപ്രധാനപ്പെട്ട വ്യക്തിയാണ് ശേഖര്‍ എന്നാണ് ഈ ഉദ്യോഗസ്ഥന്‍ ഷാനോട് പറഞ്ഞത്. എന്നാല്‍ ഇത് വന്‍ തട്ടിപ്പിനുള്ള പ്ലാനായിരുന്നു. ഈ ഫോണ്‍ വിളിയും ഫേക്കായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഈ ചതിയില്‍ വീണതോടെ ജാക്വിലിനും സുകേഷിന്റെ വലയില്‍ വീഴുകയായിരുന്നു.

3

ജാക്വിലിന്റെ കുടുംബത്തിന് ഇഷ്ടം പോലെ പണം സുകേഷില്‍ നിന്ന് ലഭിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍. ഇക്കാര്യം നടി സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മാനങ്ങളുടെ രൂപത്തിലാണ് പലതും എത്തിയിരുന്നത്. രണ്ട് ജോഡി വജ്രക്കമ്മലുകള്‍ ജാക്വിലിന് സുകേഷ് നല്‍കിയിരുന്നു. ഹെര്‍മസ്സിന്റെ രണ്ട് ബ്രേസ്ലറ്റുകളും മൂന്ന് ബിര്‍ക്കിന്‍ ബാഗുകളും, ഒരു ജോഡി ലൂയി വുയ്‌തോ ഷൂസും സുകേഷ് ജാക്വിലിന് സമ്മാനമായി നല്‍കിയിരുന്നു. ഇത് വളരെ വില കൂടിയ ആഢംബര ഉല്‍പ്പന്നങ്ങളാണ്. എല്ലാം പ്രീമിയം ബ്രാന്‍ഡുകളുമാണ്. ഗുച്ചിയുടെ രണ്ട് ജോഡി ജിം വെയറുകളും മള്‍ട്ടി കളര്‍ ബ്രേസ്ലെറ്റും ഇതോടൊപ്പം ലഭിച്ചിരുന്നു. ഈ ബ്രേസ്ലെറ്റില്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ചിട്ടുണ്ടായിരുന്നു.

4

15 ജോഡി രത്‌ന കമ്മലുകളെങ്കിലും ജാക്വിലിന് നല്‍കിയിട്ടുണ്ടെന്നാണ് സുകേഷ് ഇഡിയോട് പറഞ്ഞിരിക്കുന്നത്. ഒപ്പം അഞ്ച് ബിര്‍ക്കിന്‍ ബാഗുകളും നല്‍കിയിട്ടുണ്ട്. ചാനല്‍, ഗുച്ചി, തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകളുടെ ആഢംബര വസ്തുക്കള്‍ പലതും നടിക്കായി വാങ്ങി നല്‍കിയിട്ടുണ്ടെന്നും സുകേഷ് പറയുന്നു. കാര്‍ട്ടിയറിനെ വളകളും കമ്മലുകളും നടിക്ക് താന്‍ സമ്മാനമായി നല്‍കി. ഒപ്പം ടിഫനി ആന്‍ഡ് കോയുടെ കമ്മലുകളാണ് നല്‍കിയതെന്നും, റോളക്‌സിന്റെ ആഢംബര വാച്ചുകളും നല്‍കിയെന്ന് സുകേഷ് മൊഴി നല്‍കിയിട്ടുണ്ട്. ലക്ഷങ്ങളുടെ വിലയുള്ള സമ്മാനങ്ങളാണ് ജാക്വിലിന് ലഭിച്ചതെന്നാണ് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്.

5

സുകേഷ് മിനി കൂപ്പറും ജാക്വിലിന് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഇത് തിരിച്ചുനല്‍കിയെന്നാണ് നടി ഇഡിയോട് പറഞ്ഞിരിക്കുന്നത്. ഒന്നര ലക്ഷം യുഎസ് ഡോളര്‍ ജാക്വിലിന്റെ സഹോദരിക്ക് വായ്പയായി സുകേഷ് നല്‍കിയിരുന്നു. ജാക്വിലിന്റെ സഹോദരി അമേരിക്കയിലാണ് താമസം. ബിഎംഡബ്ല്യു എക്‌സ് 5 കാറും ഇതോടൊപ്പം സമ്മാനമായി നല്‍കിയിരുന്നു. ജാക്വിലിന്റെ മാതാപിതാക്കള്‍ക്ക് മസരാറ്റി കാര്‍ സമ്മാനമായി നല്‍കുകയും ചെയ്തു. ബഹ്‌റൈനിലുള്ള നടിയുടെ മാതാവിന് പോര്‍ഷെ കാറാണ് നല്‍കിയത്. ഓസ്‌ട്രേലിയയിലുള്ള ജാക്വിലിന്റെ സഹോദരന് 50000 യുഎസ് ഡോളറും നല്‍കി. ഏഴ് കോടി രൂപയോളം വില വരുന്ന ആഭരണങ്ങളാണ് താന്‍ നടിക്ക് നല്‍കിയതെന്നാണ് സുകേഷിന്റെ മൊഴി.

6

ജാക്വിലിനെ ഉപയോഗിച്ച് വമ്പന്‍ തട്ടിപ്പിന് സുകേഷ് പ്ലാന്‍ ചെയ്തിരുന്നോ എന്ന സംശയവും ഇഡിക്കുണ്ട്. ജാക്വിലിനോട് താന്‍ സണ്‍ ടിവിയുടെ ഉടമയാണെന്നാണ് സുകേഷ് പറഞ്ഞിരുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് താനെന്നും സുകേഷ് പറഞ്ഞിരുന്നു. ജാക്വിലിന്റെ വലിയ ആരാധകനാണ് താനെന്ന് നടിയോട് സുകേഷ് ഒരിക്കല്‍ പറഞ്ഞിരുന്നു. ദക്ഷിണേന്ത്യയില്‍ നിരവധി ചിത്രങ്ങള്‍ താന്‍ നിര്‍മിക്കുന്നുണ്ടെന്നും, അതില്‍ പലതിലും ജാക്വിലിനെ നായികയാക്കാമെന്നും സുകേഷ് ഉറപ്പ് നല്‍കിയിരുന്നു.

7

ആഢംബര ഉല്‍പ്പന്നങ്ങളുടെ ഷോറൂമുകളില്‍ താന്‍ പോകാറുണ്ടെന്നും, അതില്‍ പലതും വാങ്ങാനായി കണ്ടുവെക്കാറുണ്ടെന്നും ജാക്വിലിന്‍ ഇഡിയോട് പറഞ്ഞിരുന്നു. അങ്ങനെ വാങ്ങാന്‍ ഉറപ്പിച്ച സാധാനങ്ങളുടെ ലിസ്റ്റ് സുകേഷിന് ജാക്വിലിന്‍ നല്‍കുകയായിരുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സുകേഷാണ് പണം നല്‍കിയത്. അദ്ദേഹം നേരിട്ടോ അടുത്തയാളുകള്‍ വഴിയോ ഈ സാധനങ്ങള്‍ എത്തിച്ച് നല്‍കാറായിരുന്നു പതിവെന്നും ജാക്വിലിന്‍ ഇഡിയോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+