മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
ലഖ്‌നൗ: മുന്‍ എംപിയും രാഷ്ട്രീയനേതാവുമായ മുക്താര്‍ അന്‍സാരി അന്തരിച്ചു. ജയിലില്‍ വെച്ചായിരുന്നു അന്ത്യം. ഗുണ്ടാത്തലവന്‍ കൂടിയായ അന്‍സാരി വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു അന്‍സാരി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലെ ജയിലില്‍ വെച്ചായിരുന്നു അന്‍സാരിയുടെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
അദ്ദേഹത്തെ ഉടനെ തന്നെ റാണി ദുര്‍ഗാവതി മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചെങ്കിലും ആരോഗ്യ സ്ഥിതി മോശമാവുകയും പിന്നീട് മരണത്തിന് കീഴങ്ങുകയായിരുന്നു. ആശുപത്രിയുടെ ഔദ്യോഗിക മെഡിക്കല്‍ ബുള്ളറ്റിനില്‍ മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി 8.25ന് അബോധാവസ്ഥിലാണ് അന്‍സാരിയെ ആശുപത്രിയിലെത്തിച്ചത്.

ഉത്തര്‍പ്രദേശില്‍ മൗവില്‍ നിന്ന് അഞ്ച് തവണ വിജയിച്ച് എംഎല്‍എയായിട്ടുണ്ട് അന്‍സാരി. തനിക്ക് ഛര്‍ദിക്കാന്‍ വരുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ അധികൃതര്‍ എത്തി അന്‍സാരി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്പോഴേക്കും അദ്ദേഹം ബോധം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് വീണിരുന്നു. ഒന്‍പതംഗ മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ പരിശോധിച്ചത്.
എന്നാല്‍ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതിനാല്‍ അദ്ദേഹം മരിക്കുകയായിരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അതേസമയം അന്‍സാരിയെ ആശുപത്രിയിലെത്തിച്ച ഉടനെ വന്‍ പോലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിരുന്നു. യുപിയിലാകെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അധികമായി പോലീസുകാരെ പലയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. അതിന് പുറമേ സിആര്‍പിഎഫിനെയും സുരക്ഷയുടെ ഭാഗമായി ബാന്ദ, മൗ, ഗാസിപൂര്‍, വാരണാസി ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ചൊവ്വാഴ്ച്ച അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പതിനാല് മണിക്കൂര്‍ നീണ്ട ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അന്‍സാരിയുടെ സഹോദരനും ഗാസിപൂര്‍ എംപിയുമായ അഫ്‌സല്‍ അന്‍സാരി സഹോദരന് ആരോ വിഷം നല്‍കിയതായും പറഞ്ഞിരുന്നു. ജയിലിലെ ഭക്ഷണത്തില്‍ കലര്‍ത്തിയാണ് ഇത് നല്‍കിയത്. രണ്ടാം തവണയാണ് ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. നാല്‍പ്പത് ദിവസം മുമ്പും ഇങ്ങനെ സംഭവിച്ചിരുന്നു. മാര്‍ച്ച് 19, 22 തിയതികളിലും ഇത് തന്നെ സംഭവിച്ചു. അതുകൊണ്ടാണ് ആരോഗ്യനില മോശമായതെന്നും അഫ്‌സല്‍ അന്‍സാരി പറഞ്ഞു.
ചൊവ്വാഴ്ച്ച വൈകീട്ട് മുന്നേമുക്കാലോടെ അന്‍സാരിയുടെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ശുചിമുറിയില്‍ അദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കിയിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ രാത്രിയില്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നുവെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം അന്‍സാരിക്കെതിരെ 61 ക്രിമിനല്‍ കേസുകളാണ് ഉള്ളത്. ഇതില്‍ പതിനഞ്ചെണ്ണം കൊലക്കേസുകളാണ്. 1980കളില്‍ ഗുണ്ടാസംഘത്തില്‍ ചേര്‍ന്ന അന്‍സാരി, 1990കളില്‍ സ്വന്തമായി സംഘത്തെ രൂപീകരിക്കുയായിരുന്നു. മൗ, ഗാസിപൂര്‍, വാരണാസി, ജോന്‍പൂര്‍ ജില്ലകളില്‍ തട്ടിക്കൊണ്ടുപോകലും, കൊള്ളയ്ക്കും നേതൃത്വം നല്‍കിയത് അന്‍സാരിയായിരുന്നു.
2004ല്‍ ഇയാളുടെ ഒളിസങ്കേതത്തില്‍ നിന്ന് മെഷീന്‍ ഗണ്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്‍സാരി അറസ്റ്റിലാവുന്നത്. അന്ന് മുതല്‍ ജയിലിലാണ് അദ്ദേഹം. ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായിയുടെ കൊലപാതകത്തില്‍ അദ്ദേഹത്തിന് പത്ത് വര്‍ഷം തടവ് ലഭിച്ചു. കള്ളത്തോക്ക് ലൈസന്‍സ് കേസിലും അദ്ദേഹത്തിന് ജീവപര്യന്തം ലഭിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടി അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications