Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ്പൂര്‍ സാഹിത്യോത്സവം: മൈക്കിള്‍ സാന്‍ഡലിന്റെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്, പ്രശംസിച്ച് തരൂര്‍

ജയ്പൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ വിര്‍ച്വലായി നടക്കുന്ന ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ ഇന്ന് നടന്നത് പ്രമുഖ എഴുത്തുകാരനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ മൈക്കിള്‍ സാന്‍ഡലുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നടത്തിയ സെഷനാണ്. അദ്ദേഹത്തിന്റെ പുതിയ പുസ്തകം ദ ടൈറണി ഓഫ് മെറിറ്റ്: വാട്‌സ് ബിക്കം ഓഫ് ദ കോമണ്‍ ഗുഡിനെ കുറിച്ചായിരുന്നു സംസാരം. സാന്‍ഡലിന്റെ പുസ്തകങ്ങള്‍ താന്‍ വായിക്കാറുണ്ടെന്നും, അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ താന്‍ ദീര്‍ഘകാലമായി പിന്തുടരുന്നവയാണെന്നും തരൂര്‍ വ്യക്തമാക്കി.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

1

മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ കഴിവുകള്‍ നിശ്ചയിക്കപ്പെടുന്നത് വളരെ കുഴപ്പം പിടിച്ച കാര്യമാണെന്ന് സാന്‍ഡല്‍ പറഞ്ഞു. കാരണം അത് അസമത്വമുള്ള ഒരു സമൂഹത്തിലാണ് നടപ്പിലാക്കുന്നത്. ആ ഒരു കണ്‍സെപ്റ്റില്‍ തന്നെ പ്രശ്‌നമുണ്ടെന്നും സാന്‍ഡല്‍ വ്യക്തമാക്കി. ഇതൊരു പരമ്പരാഗത രീതിയാണ്. കൃത്യമായ രീതിയില്‍ ഇത് നടപ്പാക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടതാണെന്നും സാന്‍ഡല്‍ പറഞ്ഞു. ജേതാക്കളും പരാജിതരും തമ്മിലുള്ള അന്തരം വര്‍ധിച്ച് വരികയാണ്. അടുത്ത കാലത്തായി ഇത് കൂടുതലായി കാണാന്‍ സാധിക്കുന്നുവെന്നും സാന്‍ഡല്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ വിഷം കലര്‍ത്തുന്നത് നമ്മെ തമ്മില്‍ അകറ്റി കൊണ്ടിരിക്കുകയാണ്. അസമത്വം വര്‍ധിക്കുമ്പോള്‍ നമ്മുടെ മനോഭാവത്തിലും മാറ്റം വരും. കാരണം ഒന്നാം സ്ഥാനത്തെത്തുന്നവര്‍ കരുതും, അവരുടെ സ്വന്തം പ്രവര്‍ത്തി കൊണ്ടാണ് വിജയം നേടിയതെന്ന് അവര്‍ കരുതുമെന്നും സാന്‍ഡല്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യോത്സവമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജയ്പൂര്‍ സാഹിത്യോത്സവം ഫെബ്രുവരി 19നാണ് ആരംഭിച്ചത്.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

ലോകത്തെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ബിസിനസ് നേതാക്കളും സംവദിക്കുന്ന ഇടം കൂടിയാണ് ജയ്പൂര്‍ സാഹിത്യോത്സവം ഈ വര്‍ഷം ഡെയ്‌ലി ഹണ്ടും വണ്‍ഇന്ത്യയുമാണ് ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ലൈവ് സ്ട്രീമിംഗ് പാര്‍ട്ണറും, ഡിജിറ്റല്‍ പാര്‍ട്ണറും. സാഹിത്യോത്സവത്തിന്റെ ആദ്യ ഘട്ടം 21ന് സമാപിച്ചു. രണ്ടാം ഘട്ടമാണ് ഇന്ന് തുടങ്ങിയത്. 28നാണ് സമാപനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+