ജയ്പൂര്‍ സാഹിത്യോത്സവം: ശശി തരൂര്‍ നാളെ വേദിയില്‍, മൈക്കിള്‍ സാന്‍ഡലുമായി സംവദിക്കും
ജയ്പൂര്‍: ലോകത്തിലെ ഏറ്റവും മികച്ച സാഹിത്യോത്സവമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജയ്പൂര്‍ സാഹിത്യോത്സവമാണ്. എല്ലാവര്‍ഷവും ലോകത്തുള്ള ഏറ്റവും പ്രമുഖരായ എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ബിസിനസ് നേതാക്കളും സംവദിക്കുന്ന ഇടം കൂടിയാണിത്. ആശയസംവാദത്തിനും അഭിപ്രായ സ്വാതന്ത്രത്തിന്റെയും വേദി കൂടിയാണ് ജയ്പൂര്‍ സാഹിത്യോത്സവം.

ഈ വര്‍ഷം ഡെയ്ലി ഹണ്ടും വണ്ഇന്ത്യയുമാണ് ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ ലൈവ് സ്ട്രീമിംഗ് പാര്‍ട്ണറും, ഡിജിറ്റല്‍ പാര്‍ട്ണറും. നേരത്തെ പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഹര്‍ഷ് മന്ദര്‍ തന്റെ പുതിയ പുസ്തകമായ ലോക്കിംഗ് ഡൗണ്‍ ദ പൂവര്‍: ദ പാന്‍ഡമിക്ക് ആന്‍ഡ് ഇന്ത്യാസ് മോറല്‍ സെന്ററിനെ കുറിച്ചാണ് സംസാരിച്ചത്. ഇത്തവണ വിര്‍ച്വലായിട്ടാണ് സെഷനുകള്‍ നടക്കുന്നത്.
നാളെ നടക്കുന്ന സുപ്രധാന സെഷനില്‍ ഫിലോസഫറും എഴുത്തുകാരനമായ മൈക്കില്‍ സാന്ഡല് പങ്കെടുക്കും. ദ ടിറണി ഓഫ് മെറിറ്റ്: വാട്സ് ബിക്കം ഓഫ് ദ കോമണ്‍ ഗുഡ് എന്ന പുസ്തകത്തെ കുറിച്ചാണ് ചര്‍ച്ച. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ചര്‍ച്ചയ്ക്കായി വേദിയിലെത്തും. പുസ്തകത്തെ കുറിച്ചാണ് തരൂരുമായി സംഭാഷണം നടത്തുക. ഇപ്പോഴത്തെ കാലത്തെ ധ്രുവീകരണ രാഷ്ട്രീയത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കും. വിജയത്തിന്റെയും പരാജയത്തിന്റെയും വ്യാഖ്യാനത്തില്‍ പുനര്‍വിചിന്തനം നടത്താനും, അത് ആഗോളവത്കരണത്തിന്റെയും അസമത്വത്തിന്റെയും അനുബന്ധമായ കാര്യമാണെന്നും സാന്ഡല് പറുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം
ഇത് സെഷന് ശേഷം ബില്‍ ഗേറ്റ്സും അശോക് ശര്‍മയും തമ്മിലുള്ള സെഷനാണ് നടക്കുക. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള തന്റെ പുതിയ പുസ്തകത്തെ കുറിച്ചും, ഹരിതഗൃഹ വാതക ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചുമുള്ള കാര്യങ്ങള്‍ ബില്‍ ഗേറ്റ്സ് സംസാരിക്കും. ദീര്‍ഘകാലമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന ഗേറ്റ്സ്, കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാനാവുമെന്നും വിശദീകരിക്കും. ഫെബ്രുവരി 19നാണ് ജയ്പൂര്‍ സാഹിത്യോത്സവം ആരംഭിച്ചത്. ജനുവരി 21ന് ഭാഗികമായി അവസാനിച്ച ഫെസ്റ്റ്, ജനുവരി 26ന് വീണ്ടും ആരംഭിക്കും. 28ന് ഇത് പൂര്‍ണമായും അവസാനിക്കും. കൊവിഡ് സാഹചര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് വിര്‍ച്വലായിട്ടാണ് സാഹിത്യോത്സവം നടത്തുന്നത്.
അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications