പ്രധാനമന്ത്രിക്ക് തോല്‍വി ഭയം, ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്തുന്നു; തുറന്നടിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോഴേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാജയ ഭീതി ആരംഭിച്ചുവെന്ന് കോണ്‍ഗ്രസ്. ജയിക്കാന്‍ എന്തും ചെയ്യുകയാണ് മോദി. ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനും വിദ്വേഷം വളര്‍ത്താനുമാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. നുണയും ഭയവും പ്രചരിപ്പിക്കുന്നതല്ലാതെ ചില കാര്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം പറയേണ്ടതുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.
ജനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ എന്തുകൊണ്ടാണ് ബിജെപി എംപിമാരുടെ പ്രവര്‍ത്തനം ഇത്ര മോശമായത്? ഏഴ് മാസം വൈകിപ്പിച്ച ശേഷം എന്തിനാണ് കേന്ദ്രം വരള്‍ച്ചാ ഫണ്ടിന്റെ ഇരുപത് ശതമാനത്തില്‍ താഴെ മാത്രം ഇപ്പോള്‍ വിതരണം ചെയ്തത്. അപ്പര്‍ ഭദ്ര, മഹാദായി പദ്ധതികള്‍ എന്തുകൊണ്ട് കേന്ദ്രം വൈകിപ്പിക്കുന്നുവെന്നും ജയറാം രമേശ് ചോദിച്ചു.

വെറും വ്യാജ വാഗ്ദാനങ്ങള്‍ മാത്രമാണ് മോദി നല്‍കുക. കര്‍ണാടകയ്‌ക്കെതിരെ മോദി സര്‍ക്കാര്‍ പ്രതികാര മനോഭാവം കാണിച്ചപ്പോള്‍ എവിടെയായിരുന്നു ബിജെപി എംപിമാര്‍എന്നും ജയറാം രമേശ് ചോദിച്ചു. സ്വന്തം ഉത്തരാദിത്തങ്ങള്‍ അവര്‍ നിറവേറ്റിയില്ല. സ്വന്തം മണ്ഡലങ്ങളെയും അവര്‍ നോക്കിയില്ല. പാര്‍ലമെന്റിലെ ഹാജരില്‍ ദേശീയ ശരാശരി 79 ശതമാനമാണ്. കര്‍ണാടകയ്ക്ക് എംപിമാര്‍ക്ക് ഇത് 71 ശതമാനം മാത്രമാണ്.
ബിജെപിയുടെ 26 എംപിമാരും കര്‍ണാടകയുടെ പ്രശ്‌നങ്ങളൊന്നും ഉന്നയിച്ചില്ല. തൊഴിലുറപ്പ് പദ്ധതി ഫണ്ട്, വരള്‍ച്ച-വെള്ളപ്പൊക്ക സഹായ ധനം, അരി അടക്കമുള്ളവ കേരളത്തിന് നിഷേധിച്ചപ്പോള്‍ അടക്കം ഇവരാരും പാര്‍ലമെന്റില്‍ സംസാരിക്കാനുണ്ടായിരുന്നില്ലെന്നും ജയറാം രമേശ് ആരോപിച്ചു.
ഈ എംപിമാരില്‍ 14 പേര്‍ നേരിട്ടോ അല്ലാതെ വര്‍ഗീയ കലാപം ഉണ്ടാക്കുന്നതിലാണ് താല്‍പര്യം കാണിച്ചതെന്ന് ഡാറ്റ തെളിയിക്കുന്നു. ഇത്തരം എംപിമാരെ സഭയിലെത്തിച്ചതിന് മോദി മാപ്പുപറയുമോ? അതല്ലെങ്കില്‍ കര്ണാടകയെ അവഗണിക്കാനായി ഈ എംപിമാരെ തിരഞ്ഞെടുക്കാനുള്ള മോദിയുടേതാണോ എന്ന് അദ്ദേഹം ചോദിച്ചു.
കര്‍ണാടക നിലവില്‍ കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. 236 താലൂക്കില്‍ 223 എണ്ണവും കടുത്ത വരള്‍ച്ചയിലാണ്. വരള്‍ച്ചായ സഹായമായി 18171 കോടി നല്‍കണമെന്ന് നേഗരത്തെ മോദി സര്‍ക്കാരിനോട് കര്‍ണാടക ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് കാലാവധിയെല്ലാം ഡിസംബര്‍ അവസാനിച്ചതാണ്.
ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. അന്തിമ തീരുമാനത്തിന് പെരുമാറ്റച്ചട്ടം തടസ്സമാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഒടുവില്‍ കര്‍ണാടക നേരത്തെ സുപ്രീം കോടിയെ സമീപിച്ചപ്പോള്‍ 3498 കോടി കേന്ദ്രം നല്‍കിയിരുന്നു. കര്‍ണാടകയിലെ ജനങ്ങളോട് വ്യത്യസ്ത സമീപനം അദ്ദേഹത്തിന് എന്തിനാണെന്നും ജയറാം രമേശ് ചോദിച്ചു.












Click it and Unblock the Notifications