കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപം; മോദി മാപ്പ് പറയുന്ന പ്രശ്‌നമില്ല

Google Oneindia Malayalam News

ദില്ലി: 2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി. തനിക്കെതിരായ വ്യാജ പ്രചാരണം നടത്തുന്നവരെ തൃപ്തിപ്പെടുത്തേണ്ട കാര്യം മോദിക്കില്ല - ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ജെയ്റ്റ്‌ലി.

കുറ്റസമ്മതം പോലെ ഒരു മാപ്പ് പറച്ചിലാണ് എതിരാളികള്‍ ആഗ്രഹിക്കുന്നത്. മോദി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറച്ചില്‍ എന്തിനാണ്. അദ്ദേഹത്തെ ശിക്ഷിക്കുകയല്ലേ വേണ്ടത്. കലാപത്തില്‍ മോദിക്ക് വേദനയുണ്ട്. ഇനിയൊരു കലാപം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. മോദി മാപ്പ് പറയണം എന്നത് രാഷ്ട്രീയ ക്യാംപെയ്ന്‍ നടത്തുന്നവരുടെ ആവശ്യമാണ്.

arun-jaitley

ഗുജറാത്തിലെ മുസ്ലിങ്ങള്‍ അടക്കമുള്ള ആളുകള്‍ മോദിയുടെ ഭരണത്തിന്റെ കീഴില്‍ വികസനത്തിലേക്ക് കുതിക്കുന്നു. മോദി മാപ്പ് പറയണം എന്ന് അവിടെയുള്ളവരല്ല ആവശ്യപ്പെടുന്നത്. ഇത് പുറത്തുനിന്നും ഉയരുന്ന ആവശ്യമാണ്. ന്യൂനപക്ഷങ്ങളുടെ പുരോഗതിയില്‍ ശ്രദ്ധയുളള സര്‍ക്കാരാണ് ഗുജറാത്തിലേത്. എല്ലാവര്‍ക്കും സാമ്പത്തിക പുരോഗതിയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.

ഗുജറാത്തിലെ മുസ്ലിം വോട്ടുകള്‍ ബി ജെ പിക്ക് തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മോദി മാധ്യമങ്ങളോട് സംസാരിക്കുന്നില്ല എന്ന സംശയത്തില്‍ കഴമ്പില്ല. മോദി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇനിയും അത്തരത്തിലുള്ള പരിപാടികള്‍ ഉണ്ടാകും. പോസിറ്റീവ് ആയി തുടങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് ലക്ഷ്യബോധം നഷ്ടപ്പെട്ടു. വെറും മോദി വിരുദ്ധ ക്യാംപെയ്ന്‍ മാത്രമായി അത് മാറി.

English summary
Arun Jaitley rules out Narendra Modi's apology on 2002 Gujarat riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X