കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 79 വയസ്സായിരുന്നു.

ജമ്മുകശ്മീര്‍ പീപ്പിള്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ(പിഡിപി) സ്ഥാപകനാണ് മുഫ്തി മുഹമ്മദ് സെയ്ദ്. 2002 മുതല്‍ 2005 വരേയും കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. വിപി സിങ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Mufti Mohammed Sayeed

ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങള്‍ മുഫ്തിയെ അലട്ടിക്കൊണ്ടിരിയ്ക്കുകയാണ്. മകള്‍ മെഹബൂബ മുഫ്തിയായിരിക്കും തന്റെ പിന്‍ഗാമി എന്ന സൂചനകള്‍ മുഫ്തി നേരത്തെ തന്നെ നല്‍കിയിരുന്നു. പിഡിപിയുടെ അധ്യക്ഷയാണിപ്പോള്‍ മെഹബൂബ. അനന്ദനാഗ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭ എംപിയും ആണ്.

കശ്മീരിലെ വിഘടനവാദികളില്‍ നിന്ന് ഏറെ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന നേതാവാണ് മുഫ്തി മുഹമ്മദ് സെയ്ദ്. 1989 ല്‍ വിസി സിങ് സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ മുഫ്തിയുടെ മൂന്നാമത്തെ മകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് അഞ്ച് തീവ്രവാദികളെ വിട്ടയച്ചാണ് മകളെ സ്വതന്ത്രയാക്കിയത്.

English summary
Jammu Kashmir Chief Minister Mufti Mohammad Sayeed passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X