Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്‌മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം മുന്നേറും; ബിജെപിക്ക് അടിതെറ്റും, എക്‌സിറ്റ് പോൾ ഫലം

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ പത്ത് വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുക്കാമെന്ന ബിജെപിയുടെ സ്വപ്‌നങ്ങൾക്ക് കരിനിഴൽ വീഴ്‌ത്തി ആദ്യ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ജമ്മുവിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം വ്യക്തമായ മുന്നേറ്റം നടത്തുമെന്നാണ് പീപ്പിൾസ് പോൾ സർവേ ഫലം വ്യക്തമാക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നാഷണൽ കോൺഫറൻസ് തന്നെ മാറും.

സർവേ ഫലം പ്രകാരം ജമ്മുവിൽ ആകെയുള്ള 90 സീറ്റുകളിൽ 33 മുതൽ 35 വരെ സീറ്റുകൾ നാഷണൽ കോൺഫറൻസ് നേടുമെന്നാണ് പറയുന്നത്. എന്നാൽ ഇവിടുത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായി ബിജെപി ഉയർന്നുവരുമെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. അവർക്ക് 23 മുതൽ 27 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.

jammu

ഇത് ഭരണത്തിന് പ്രാപ്‌തമല്ലെങ്കിലും മികച്ച മുന്നേറ്റം തന്നെയാണ് ബിജെപി ഇവിടെ നടത്തുന്നതെന്ന് വ്യക്തമാണ്. എന്നാൽ ഇവിടെ മൂന്നാം സ്ഥാനത്ത് കോൺഗ്രസ് എത്തുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. കോൺഗ്രസിന് 11 മുതൽ 15 വരെ സീറ്റുകളാണ് അവർ പ്രവചിക്കുന്നത്. പിഡിപിക്ക് ഏഴ് മുതൽ 11 വരെ സീറ്റുകൾ നേടാൻ കഴിയുമെന്നും സർവേ പറയുന്നു.

ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ഇതെന്ന പ്രത്യേകത കോടി ഇക്കുറിയുണ്ട്. കൂടാതെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയ ശേഷം കാശ്‌മീർ താഴ്വര ആദ്യമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 2019ലാണ് കാശ്‌മീർ പുനഃസംഘടന നിയമത്തിലൂടെ ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി കേന്ദ്രം എടുത്ത് കളഞ്ഞത്.

ഇക്കുറി മൂന്ന് ഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. കടുത്ത സുരക്ഷാ ഭീഷണികൾ നിലനിൽക്കെ ആയിരുന്നു ജമ്മുവിൽ തിരഞ്ഞെടുപ്പ് നടന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കാരണം വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് വരെ ഏറ്റുമുട്ടൽ നടന്നത്, അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ഏറെ നിർണായകമായിരുന്നു.

ഇക്കുറി കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യമായാണ് ജമ്മു കാശ്‌മീരിൽ മത്സര രംഗത്തുള്ളത്. എന്നാൽ ബിജെപി പിഡിപിയുമായുള്ള മുൻ സഖ്യം ഉപേക്ഷിച്ച് താഴ്‌വരയിൽ ഒറ്റയ്ക്കാണ് ജനവിധി തേടുന്നത്. ജമ്മു കാശ്‌മീരിൽ സമാധാനം പുനഃസ്ഥാപിച്ചു എന്നത് ഉൾപ്പെടെയുള്ള പ്രചാരണത്തിൽ ഊന്നിയാണ് അവർ ജനവിധി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+