കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കളെ ബന്ധപ്പെട്ടിട്ട് 22 ദിവസമായി; കശ്മീര്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രത്തിനെതിരെ ഊര്‍മ്മിള

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മിരില്‍ തുടരുന്ന കടുത്ത നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷവിമര്‍ശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ഊര്‍മ്മിള മണ്ഡോദ്കര്‍. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിന് ശേഷം തന്‍റെ ഭര്‍ത്താവിന് ഇതുവരെ അദ്ദേഹത്തിന്‍റെ മാതാപിതാക്കളുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഊര്‍മ്മിള പറഞ്ഞു.

'ശശി തരൂരിന് തുല്യം ശശി തരൂർ മാത്രം; ഇന്ത്യയുടെ പ്രധാനമന്ത്രി പദം പോലും തരൂരിന്‍റെ കഴിവിന് മുകളിലല്ല'ശശി തരൂരിന് തുല്യം ശശി തരൂർ മാത്രം; ഇന്ത്യയുടെ പ്രധാനമന്ത്രി പദം പോലും തരൂരിന്‍റെ കഴിവിന് മുകളിലല്ല

കശ്മീരിന് പ്രത്യേക പദവികള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനേക്കുറിച്ചില്ല, അത് നടപ്പിലാക്കിയ രീതിയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. തികച്ചും മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതെന്നും ഊര്‍മ്മിള ആരോപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ് ഊര്‍മ്മിള മണ്ഡോദ്കര്‍.

urmila

എന്‍റെ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ കശ്മീരിലാണ് താമസിക്കുന്നത്. ഇരുവരും പ്രമേഹ രോഗികളും രക്തസമ്മര്‍ദ്ദമുള്ളവരുമാണ്. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ട് 22 ദിവസമായി. അന്നു മുതല്‍ ഇന്നുവരെ എനിക്കും എന്‍റെ ഭര്‍ത്താവിനും അവരോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്ക് മരുന്നുകള്‍ ലഭ്യമാണോ എന്നതിനെക്കുറിച്ച് പോലും യാതൊരു സൂചനയും ഇല്ലെന്നും ഊര്‍മ്മിള പറഞ്ഞു.

കണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നുകണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നു

ഇത് മനോഭാവം മാറിയ പുതിയ ഇന്ത്യ; യുവാക്കള്‍ക്ക് വലിയ അവസരങ്ങളാണ് രാജ്യത്ത് ഉള്ളതെന്ന് മോദിഇത് മനോഭാവം മാറിയ പുതിയ ഇന്ത്യ; യുവാക്കള്‍ക്ക് വലിയ അവസരങ്ങളാണ് രാജ്യത്ത് ഉള്ളതെന്ന് മോദി

English summary
Jammu Kashmir; Urmila Hits Out at Govt Over Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X