ഇന്ത്യ ഒറ്റ പാര്‍ട്ടി സംവിധാനത്തിലേക്ക് പോകുകയാണോ? ജാവദേക്കര്‍ പറയുന്നത് ഇങ്ങനെ
ദില്ലി: ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോകുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രകാശ് ജാവദേക്കര്‍. പ്രതിപക്ഷം കടുത്ത ആശയദാരിദ്ര്യമാണ് നേരിടുന്നത്. അവര്‍ക്ക് പറയാന്‍ യാതൊരു വിഷയവും ഇല്ല. അത്ര മികച്ച ഭരണമാണ് മോദി സര്‍ക്കാര്‍ കാഴ്ച്ച വെക്കുന്നതെന്ന് ജാവദേക്കര്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷത്തിനെതിരെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് ബിജെപിയെന്ന വാദത്തെയും ജാവദേക്കര്‍ തള്ളി.

കോടതിയില്‍ കേസ് വരുന്നത് സര്‍ക്കാര്‍ ഇടപെടുന്നത് കൊണ്ട്. പ്രതിപക്ഷത്തിന്റെ നേതാക്കളെ സര്‍ക്കാര്‍ അല്ല ജയിലില്‍ അയക്കുന്നത്. അത് കോടതിയാണ്. അതിനെ സര്‍ക്കാരിന് നിയന്ത്രിക്കാനാവില്ലെന്നും ജാവദേക്കര്‍ പറഞ്ഞു. വെറും നുണകള്‍ മാത്രമാണ് പ്രതിപക്ഷം പറയുന്നത്. സര്‍ക്കാരിനെതിരെ അവര്‍ക്ക് പറയാന്‍ യാതൊന്നുമില്ല. ആശയദാരിദ്ര്യമാണ് അവര്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. അതിനെ മറച്ച് പിടിക്കാനാണ് ഈ വാദങ്ങളെല്ലാം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യം ഏക പാര്‍ട്ടി സംവിധാനത്തിലേക്ക് പോകുകയാണെന്ന പ്രതിപക്ഷത്തിന്റെ ഭയത്തിന് മറുപടിയും ജാവദേക്കര്‍ നല്‍കി. മറ്റ് പാര്‍ട്ടികളെ മുന്നോട്ട് നയിക്കേണ്ട ചുമതല ബിജെപിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കള്‍ കൂട്ടത്തോടെ പ്രതിപക്ഷം വിടുന്നത്, അവര്‍ക്ക് അവിടെ നിന്നിട്ട് കാര്യമായി പ്രയോജനം ഇല്ലാത്തത് കൊണ്ടാണ്. ബിജെപി ഇത്തരം നേതാക്കളെ പ്രചോദിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ ഇവിടേക്ക് വരുമെന്നും ജാവദേക്കര്‍ പറഞ്ഞു.
ഞാന്‍ ഒരു പാര്‍ട്ടിയെയും ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ല. അവരാണ് വളരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. പ്രതിപക്ഷ പാര്‍ട്ടികളുടെ വഴിയില്‍ തടസ്സമായി നില്‍ക്കുന്നത് തന്റെ ജോലിയല്ലെന്നും ജാവദേക്കര്‍ പറഞ്ഞു. അതേസമയം ഒറ്റ പാര്‍ട്ടി നയം ജനാധിപത്യത്തിനും രാജ്യത്തിനും ഗുണകരമാണെന്നും ജാവദേക്കര്‍ വ്യക്തമാക്കി. ബിജെപി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷം എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും ജാവദേക്കര്‍ പറഞ്ഞു.












Click it and Unblock the Notifications