കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിയുടെ കഴുത്തിലൂടെ തുളച്ചുകയറി ജാവലിന്‍; സംഭവം കായിക മീറ്റിനിടെ, അപകടനില തരണം ചെയ്തു

Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷയില്‍ ജാവലിന്‍ സ്റ്റിക്ക് കഴുത്തിലൂടെ തുളഞ്ഞ് കയറി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ഒഡീഷയിലെ ബാലാംഗീര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. സ്‌പോര്‍ട്‌സ് മീറ്റിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ ജാവലിന്‍ തുളഞ്ഞുകയറുകയായിരുന്നു.

ആഗല്‍പൂര്‍ ബോയ്‌സ് പഞ്ചായത്ത് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ഗുരുതരമായ പരിക്കേറ്റത്. സദാനനന്ദ മെഹര്‍ എന്നാണ് ഈ വിദ്യാര്‍ത്ഥിയുടെ പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

1

ഐസിയുവില്‍ നിരീക്ഷണത്തിലാണ് ഈ കുട്ടി. മഹാഭാഗ്യം കൊണ്ടാണ് ഈ കുട്ടി രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.മറ്റൊരു വിദ്യാര്‍ത്ഥി എറിഞ്ഞ ജാവലിന്റെ മെഹറിന്റെ കഴുത്തിന്റെ വലതുവശത്ത് കൂടി തുളഞ്ഞ് കയറി ഇടതുവശത്ത് കൂടി പുറത്തെത്തിയിരുന്നു.

ബാബ വംഗ പറഞ്ഞത് സത്യമാകും; ആ വലിയ 3 കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കും, ഉറപ്പിച്ച് പ്രവചനംബാബ വംഗ പറഞ്ഞത് സത്യമാകും; ആ വലിയ 3 കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കും, ഉറപ്പിച്ച് പ്രവചനം

കഴുത്തില്‍ തുളഞ്ഞ് കയറിയതിനാല്‍ ഉടനെ തന്നെ മഹെറിനെ ഭീമാ ഭോയ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെയുള്ള ഡോക്ടര്‍മാരാണ് ഇത് പുറത്തെത്തിച്ചത്.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

അതേസമയം വിദ്യാര്‍ത്ഥിയുടെ ചികിത്സാ ചെലവുകള്‍ എല്ലാം വഹിക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി.

ലോട്ടറിയെടുത്തത് രണ്ടാം തവണ; ദുബായിലെ മഹ്‌സൂസ് ലോട്ടറിയില്‍ ബംപറടിച്ച് യുവതി, അടിച്ചത് കോടികള്‍ലോട്ടറിയെടുത്തത് രണ്ടാം തവണ; ദുബായിലെ മഹ്‌സൂസ് ലോട്ടറിയില്‍ ബംപറടിച്ച് യുവതി, അടിച്ചത് കോടികള്‍

വിദ്യാര്‍ത്ഥിയുടെ ചികിത്സാ വിവരങ്ങള്‍ അദ്ദേഹം അന്വേഷിക്കുകയും ചെയ്തു. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക നല്‍കുക. ജില്ലാ റെഡ് ക്രോസ് 30000 രൂപ ചികിത്സയ്ക്കായി നല്‍കിയിട്ടുണ്ടെന്ന് ബാലാംഗീറിലെ അഡീഷണല്‍ ജില്ലാ കളക്ടര്‍ ചഞ്ചല്‍ റാണ പറഞ്ഞു.

English summary
javelin pierce through odisha student neck, he is out of danger says doctors, cm patnaik expresses concern
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X