കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ പോയി' എന്ന് പറയുന്നവരോട്... ജയലളിതയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞു, പേടിക്കാന്‍ ഒന്നുമില്ലെന്ന്

എഐഎഡിഎംകെ വക്താവായ സിആര്‍ സരസ്വതി ആണ് ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് അവകാശപ്പെടുന്നത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ള തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ ആണ് പ്രചരിക്കുന്നത്. ജയലളിത മരിച്ചെന്ന് പോലും ചിലര്‍ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിട്ടുളളത്? എന്താണ് ജയലളിതയുടെ ആരോഗ്യസ്ഥിതി? അപ്പോളോ ആശുപത്രി കഴിഞ്ഞ ദിവസം രാത്രി പുറത്ത് വിട്ട വിവരങ്ങള്‍ മാത്രമേ ഇപ്പോഴും ലഭ്യമായിട്ടുള്ളൂ.

ജയലളിതയുടെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ എന്ത് പറയുന്നു എന്നതും നിര്‍ണായകമാണ്. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്കായിരിക്കുമല്ലോ ലഭിക്കുക. ജയലളിത ഹൃദയശസ്ത്രക്രിയ്ക്ക് വിധേയയായി എന്നാണ് പാര്‍ട്ടി വക്താവ് തന്നെ പറയുന്നത്.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

ജയലളിതയ്ക്ക് ഡിസംബര്‍ 5 ന് രാവിലെ ഹൃദയശസ്ത്രക്രിയ നടത്തി എന്നാണ് അവരടെ പാര്‍ട്ടി തന്നെ പറയുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ സാധാരണഗതിയില്‍ ആയി വരികയാണെന്നും അവര്‍ പറയുന്നു.

ആഞ്ചിയോ പ്ലാസ്റ്റി

ആഞ്ചിയോ പ്ലാസ്റ്റി

ജയലളിതയ്ക്ക് ആഞ്ചിയോ പ്ലാസ്റ്റി നടത്തിക്കഴിഞ്ഞു എന്നാണ് ഇവരുടെ വാദം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

എല്ലാം ശരിയാകും

എല്ലാം ശരിയാകും

പാര്‍ട്ടി വക്താവായ സിആര്‍ സരസ്വതി തന്നെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒന്നും പേടിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായും സരസ്വതി പറഞ്ഞു.

എന്തുകൊണ്ട്

എന്തുകൊണ്ട്

ജയലളിതയ്ക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കില്‍ അത് എന്തുകൊണ്ടാണ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്താത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

ആരോഗ്യനില

ആരോഗ്യനില

ആഞ്ചിയോപ്ലാസ്റ്റി നടത്താനുള്ള ആരോഗ്യനിലയില്‍ ആയിരുന്നോ ജയലളിത എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും വ്യക്തതയില്ല.

വെന്റിലേറ്ററില്‍

വെന്റിലേറ്ററില്‍

യന്ത്രസഹായത്തോടെയാണ് ഇപ്പോള്‍ ഹൃദയത്തിന്റേയം ശ്വാസ കോശത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ഇസിഎംഒ സേവനം ഉപയോഗിക്കുന്ന കാര്യം ആശുപത്രി അധികതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഊഹാപോഹങ്ങള്‍

ഊഹാപോഹങ്ങള്‍

ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പല പ്രവര്‍ത്തകരും ഇത് വിശ്വസിച്ച് പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്നാഹങ്ങള്‍

സന്നാഹങ്ങള്‍

തമിഴ്‌നാട്ടിലേക്ക് 9 കമ്പനി സുരക്ഷ സേനയെ ആണ് അയക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലും കടുത്ത സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്തിനാണ് ഇത്രയും സന്നാഹങ്ങള്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്.

English summary
Tamil Nadu Chief Minister J Jayalalithaa, who is in a very critical condition after a cardiac arrest according to hospital sources, has had a heart surgery this morning, her party the AIADMK said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X