കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി സഖ്യമില്ല.... പിന്തുണ കോണ്‍ഗ്രസിന് തന്നെ!! ആരുടെയും ബി ടീമല്ല... കിംഗ് മേക്കര്‍ ദേവഗൗഡ!

കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജെഡിഎസ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. ഇനി നിര്‍ണായകമായ ഫലം വരുന്നതിലേക്കുള്ള കാത്തിരിപ്പാണ്. പോളിംഗ് കഴിഞ്ഞതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം പുറത്ത് വന്ന് കഴിഞ്ഞു. ഭൂരിഭാഗവും പറയുന്നത് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാവുമെന്ന് പറയുന്നവരും കുറവല്ല. പക്ഷേ ഒരു സര്‍വേ പോലും ഭൂരിപക്ഷം ആര്‍ക്കും പ്രവചിക്കുന്നില്ല. ഇതോടെ നിര്‍ണായമാകാന്‍ പോകുന്നത് ജനതാദളാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതോടെ അവര്‍ രാഷ്ട്രീയ കളികള്‍ ആരംഭിച്ചിട്ടുമുണ്ട്.

എന്നാല്‍ ഇത്തവണ ഏത് പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ എന്ത് വന്നാലും പിന്തുണയ്ക്കില്ലെന്നും കോണ്‍ഗ്രസിനാണ് തങ്ങളുടെ പിന്തുണയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡ വ്യക്തമാക്കി. ഇതോടെ രാഷ്ട്രീയ വൃത്തങ്ങളില്‍ തന്നെ ഇത് ചര്‍ച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവുമധികം വിമര്‍ശിച്ച് പാര്‍ട്ടിയാണ് ജെഡിഎസ്. അതുകൊണ്ട് ഇത്തരമൊരു സഖ്യസാധ്യത അവര്‍ തന്നെ തുറന്നിട്ടത് കോണ്‍ഗ്രസിന് ഗുണകരമാണ്.

ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍.....

ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍.....

എക്‌സിറ്റ് പോള്‍ കര്‍ണാടകയില്‍ നിര്‍ണായകമായിരിക്കുമെന്ന് ദേവഗൗഡ പറയുന്നു. എന്നാല്‍ ജെഡിഎസ് മൂന്നാം സ്ഥാനത്തായിരിക്കുമെന്ന സര്‍വേ ഫലങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. എന്നാല്‍ എന്തുവന്നാലും ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ജെഡിഎസ് വക്താവ് ഡാനിഷ് അലി വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വന്നാല്‍ അവരെ പിന്തുണയ്ക്കാന്‍ ജെഡിഎസ് തയ്യാറാണെന്ന് ഡാനിഷ് അലി പറഞ്ഞു. പക്ഷേ അതിന് മുന്‍കൈയ്യെടുക്കേണ്ടത് കോണ്‍ഗ്രസാണ്. അവരെ തങ്ങളെ സമീപിക്കേണ്ടതെന്നും സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് അതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ് പോളുകള്‍

എക്‌സിറ്റ് പോളുകള്‍

കര്‍ണാടകയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പലതും വ്യത്യസ്ത കണക്കുകളാണ് നിരത്തിയത്. ആരും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം പ്രചവച്ചിട്ടില്ല. അഞ്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ്. നാല് എണ്ണം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും പറയുന്നു. ഇതില്‍ ഇന്ത്യാ ടുഡേ സര്‍വേ കോണ്‍ഗ്രസ് ഭൂരിപക്ഷം കിട്ടുമെന്ന് വരെ പ്രവചിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന് 112 സീറ്റാണ് വേണ്ടത്. അതേസമയം ജെഡിഎസിന് 31 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനമുള്ളത്. ഇതാണ് ഇപ്പോള്‍ നിര്‍ണായകമാകാന്‍ പോകുന്നത്.

കടുത്ത ആക്രമണം

കടുത്ത ആക്രമണം

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ജനതാദളിനെ കടന്നാക്രമിച്ചിരുന്നു. ബിജെപിയുടെ ബി ടീമാണ് ജെഡിഎസെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ജെഡിഎസ് കോണ്‍ഗ്രസിന്റെ ബി ടീമാണെന്നായിരുന്നു ആരോപിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദേവഗൗഡയെയും കുമാരസ്വാമിയെയും കടുത്ത രീതയില്‍ വിമര്‍ശിച്ചിരുന്നു. ഇതോടെ ജെഡിഎസ് ഇരുവരിലും നിന്ന് അകലുകയും ചെയ്തു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ദേവഗൗഡയെയും ദേഗൗഡയ്ക്ക് വലിയ താല്‍പര്യവും ഇല്ല.

ഭൂരിപക്ഷം കിട്ടും

ഭൂരിപക്ഷം കിട്ടും

സംസ്ഥാനം ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു ദേവഗൗഡ ഇത്ര നാളും പറഞ്ഞിരുന്നത്. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ അടവ് മാറ്റുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ബിജെപിക്ക് ഒപ്പം നിന്നാല്‍ രാഷ്ട്രീയമായി ഏറെ തിരിച്ചടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. അതേസമയം ബിജെപിക്ക് ഒപ്പം പോവില്ലെന്ന് കുമാരസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വരണമെന്ന് കുമാരസ്വാമി പറയുന്നു. അവരുടെ ഉത്തരവാദിത്തമാണിത്. 2019ല്‍ ബിജെപിയെ തോല്‍പ്പിക്കണമെങ്കില്‍ ജെഡിഎസിന്റെ സഹായം കൂടി വേണമെന്നും കുമാരസ്വാമി പറഞ്ഞു.

കോണ്‍ഗ്രസ് തള്ളി

കോണ്‍ഗ്രസ് തള്ളി

സിദ്ധരാമയ്യ നേരിട്ട് വന്ന് സഖ്യത്തിന് ശ്രമിക്കണമെന്നാണ് ജെഡിഎസിന്റെ ആവശ്യം. എന്നാല്‍ ജെഡിഎസുമായുള്ള സഖ്യത്തെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് ആത്മവിശ്വാസമുണ്ട്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അപ്പോള്‍ നോക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലിയും സഖ്യസാധ്യത തള്ളിയിട്ടുണ്ട്. അധികാരമോഹത്താലാണ് മുമ്പ് ബിജെപിയുമായി കൂട്ടുകൂടിയതെന്ന് ആരോപണം കുമാരസ്വാമി തള്ളിയിട്ടുണ്ട്. കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചത് വഴി പാര്‍ട്ടി തകരാതിരിക്കാനാണ് അന്ന് അങ്ങനെ ചെയ്തതെന്ന് കുമാരസ്വാമി പറഞ്ഞു. പ്രാദേശിക സഖ്യങ്ങളെ പൊളിക്കാനാണ് കോണ്‍ഗ്രസ് എപ്പോഴും ശ്രമിക്കുന്നതെന്നും കുമാരസ്വാമി വ്യക്തമാക്കി.

പോള്‍ ഓഫ് എക്‌സിറ്റ് പോള്‍ സര്‍വേയിലും ബിജെപി!! കര്‍ണാടകയില്‍ വലിയ ഒറ്റകക്ഷി... 99 സീറ്റ് ലഭിക്കും!!പോള്‍ ഓഫ് എക്‌സിറ്റ് പോള്‍ സര്‍വേയിലും ബിജെപി!! കര്‍ണാടകയില്‍ വലിയ ഒറ്റകക്ഷി... 99 സീറ്റ് ലഭിക്കും!!

ചിദംബരത്തിന് എട്ടിന്റെ പണി വരുന്നു..... കുടുംബവും കുടുങ്ങി!! വിദേശത്ത് സ്വത്തുക്കള്‍.... രേഖയില്ല!!ചിദംബരത്തിന് എട്ടിന്റെ പണി വരുന്നു..... കുടുംബവും കുടുങ്ങി!! വിദേശത്ത് സ്വത്തുക്കള്‍.... രേഖയില്ല!!

English summary
jds support congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X