Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ ചോര്‍ത്തിയെങ്കില്‍ കുമാരസ്വാമിയെ ജയിലിലാക്കണം... ജെഡിഎസ് എംഎല്‍എയുടെ നിര്‍ദേശം ഇങ്ങനെ

ബംഗളൂരു: കര്‍ണാടകത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിന്റെ നിഴലിലാണ് കുമാരസ്വാമി. ഇതിനിടെ അദ്ദേഹത്തെ ഞെട്ടിച്ച് സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ തന്നെ വമ്പനൊരു പ്രസ്താവന നടത്തിയിരിക്കുകയാണ്. എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ഫോണ്‍ കുമാരസ്വാമി ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ ജയിലിലടക്കയ്ക്കണമെന്നാണ് ജെഡിഎസ് എംഎല്‍എ എസ്ആര്‍ ശ്രീനിവാസ് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.

1

മുഖ്യമന്ത്രിയായ സമയത്ത് നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ കുമാരസ്വാമി ചോര്‍ത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ പറഞ്ഞത്. നേരത്തെ ഈ കേസ് സിബിഐ വിടാന്‍ യെഡ്ഡിയൂരപ്പ തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നിരയിലെയും ഭരണപക്ഷനിരയിലെയും നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുക.

അതേസമയം ശ്രീനിവാസ് ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും അടുത്ത അനുയായിയാട്ടാണ് അറിയപ്പെടുന്നത്. ജിടി ദേവഗൗഡയാണ് കുമാരസ്വാമിക്കെതിരെ ഗൗരവമേറിയ ആരോപണം ഉന്നയിച്ചത്. അതിലാണ് അന്വേഷണവും നടക്കുന്നത്. ദേവഗൗഡ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുമുണ്ട്. എന്നാല്‍ ജെഡിഎസ് നേതൃത്വുമായി തനിക്ക് പ്രശ്‌നങ്ങളുണ്ടെന്നും, അതിനര്‍ത്ഥം താന്‍ ബിജെപിയിലേക്ക് പോകുമെന്നല്ലെന്നും ദേവഗൗഡ വ്യക്തമാക്കി.

ദേവഗൗഡയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ശ്രീനിവാസും കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കുമാരസ്വാമി ഫോണ്‍ ചോര്‍ത്തലിലോ, അഴിമതിയിലൂടെ പണം സമ്പാദിക്കുന്നതിലോ തെളിവുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും, അതില്‍ യാതൊരു തെറ്റുമില്ലെന്നും ശ്രീനിവാസ് പറഞ്ഞു. കുമാരസ്വാമിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ടോയെന്നും ശ്രീനിവാസ് ചോദിച്ചു. അതേസമയം ഗൗഡ കുടുംബത്തിന് ശിവകുമാറിനോട് യാതൊരു അടുപ്പവുമില്ലെന്നും, അദ്ദേഹത്തിന്റെ അറസ്റ്റിലുള്ള പ്രതികരണം വെറും നാടകമാണന്നും ശ്രീനിവാസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+