എന്‍ഡിഎയില്‍ വിള്ളല്‍, ജെഡിയു ബിജെപിയുമായി ഇടയുന്നു ബീഹാറിന് പ്രത്യേക പദവി വേണമെന്ന് ആവശ്യം
ബീഹാര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സംസ്ഥാനമാണെന്ന് മുതിര്‍ന്ന നേതാവ് പവന്‍ ശര്‍മ പറഞ്ഞു
ദില്ലി: സഖ്യകക്ഷികളില്‍ നിന്നുള്ള വെല്ലുവിളികള്‍ ബിജെപിയെ വിട്ടുപോകുന്നില്ല. നേരത്തെ ശിവസേന ബിജെപിയുമായി ഇനി ബന്ധമൊന്നുമില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ എന്‍ഡിഎ വിടാന്‍ പോവുകയാണ് തങ്ങളെന്ന് തെലുങ്കു ദേശം പാര്‍ട്ടി പറഞ്ഞതോടെ ബിജെപി ശരിക്കും ഞെട്ടിയിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ജെഡിയുവും തങ്ങളുടെ അതൃപ്തി ബിജെപിയെ അറിയിച്ചിരിക്കുകയാണ്.
ബീഹാറില്‍ ലാലു പ്രസാദ്-നിതീഷ് കുമാര്‍ സഖ്യം പോയതിന് ശേഷമാണ് ബിജെപി ഇവിടെ സര്‍ക്കാരിന്റെ ഭാഗമായത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം നിതീഷിനെ മുന്നില്‍ നിര്‍ത്തിയുള്ള തന്ത്രങ്ങളാണ് ബിജെപി തയ്യാറാക്കിയിരുന്നത്. പുതിയ പ്രശ്‌നം അത്ര പെട്ടൊന്നും പരിഹരിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്.

ബിജെപി പരിഗണിക്കുന്നില്ല
ടിഡിപിയുടെ മാത്രമല്ല തങ്ങളുടെയും ആവശ്യങ്ങളൊന്നും ബിജെപി പരിഗണിക്കുന്നില്ലെന്നാണ് ജെഡിയുവിന്റെ പരാതി. തങ്ങള്‍ക്ക് മാത്രമല്ല എന്‍ഡിഎയിലെ ഒരു പാര്‍ട്ടികളും ബിജെപിയുടെ നിലപാടില്‍ താല്‍പര്യമില്ലെന്നാണ് വിലയിരുത്തല്‍.

പ്രത്യേക പദവി
ബീഹാര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സംസ്ഥാനമാണെന്ന് മുതിര്‍ന്ന നേതാവ് പവന്‍ ശര്‍മ പറഞ്ഞു. അതുകൊണ്ട് ബീഹാറിന് പ്രത്യേക പദവി വേണം. എന്നാല്‍ ബജറ്റിലടക്കം ബീഹാറിനെ തഴയുന്ന സമീപനമാണ് ബിജെപിക്കുള്ളതെന്ന് പവന്‍ ശര്‍മ പറയുന്നു.

വികസനം
ബീഹാറിന്റെ വികസനമാണ് പ്രധാനമെന്ന് പാര്‍ട്ടി വക്താവ് നീരജ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ പ്രത്യേക പദവി വേണമെന്ന ആവശ്യം ഐകണ്‌ഠ്യേന പാസായതാണ്. ബീഹാര്‍ സര്‍ക്കാരിന്റെ ആവശ്യത്തെ കുറിച്ച് മോദി സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വേണ്ട നടപടി ഉണ്ടായില്ലെന്നും നീരജ് കുമാര്‍ പറഞ്ഞു.

ആരും സന്തുഷ്ടരല്ല
എന്‍ഡിഎയില്‍ സഖ്യകക്ഷികളായിട്ടുള്ള പാര്‍ട്ടികളൊന്നും സന്തുഷ്ടരല്ലെന്ന് നേരത്തെ തന്നെ ശിവസേന പറഞ്ഞിരുന്നു. നിലവില്‍ അവര്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും കാര്യങ്ങള്‍ അങ്ങനെയാവില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിയുമെന്നും ശിവസേന എംപി സഞ്ജയ് പറഞ്ഞു.

എല്‍ജെപി
ബിജെപിക്കെതിരെ അടുത്ത പ്രശ്‌നവുമായി വരാന്‍ പോകുന്നത് രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയാണെന്ന് സൂചനയുണ്ട്. പിന്നോക്ക വര്‍ഗ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോദി അവഗണിക്കുന്നു എന്നാണ് ഇവരുടെ പരാതി. അടുത്ത ദിവസം തന്നെ ഇവര്‍ പരാതി പരസ്യമാക്കുമെന്നാണ് സൂചന.

നിതീഷിനെതിരെ....
ജെഡിയുവിന് അകത്ത് തന്നെ ബിജെപി ബന്ധത്തിന്റെ പേരില്‍ പ്രശ്‌നം നടക്കുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെസി ത്യാഗി ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ പവന്‍വര്‍മയെ പോലുള്ളവര്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ബിജെപിയുമായി ബന്ധം സ്ഥാപിക്കാനുള്ള തീരുമാനം നിതീഷ് കുമാര്‍ ഒറ്റയ്‌ക്കെടുത്തതാണെന്ന് പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications