മുസ്ലീങ്ങളും യാദവരും ഒന്നും പ്രതീക്ഷിക്കേണ്ട, വോട്ട് ചെയ്യാത്തവര്‍ക്ക് സഹായമില്ലെന്ന് ജെഡിയു എംപി
പട്ന: മുസ്ലീങ്ങള്‍ക്കും യാദവ വിഭാഗത്തിനുമായി താനൊരു കാര്യവും ചെയ്യില്ലെന്ന് ജെഡിയു എംപി ദേവേഷ് ചന്ദ്ര താക്കൂര്‍. ബീഹാാറിലെ സീതാമാര്‍ഗിയില്‍ നിന്നുള്ള എംപിയാണ് താക്കൂര്‍. എംപിയുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. മണ്ഡലത്തില്‍ വോട്ട് കുറഞ്ഞത് അടക്കമാണ് താക്കൂറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
മുസ്ലീങ്ങളും യാദവ വിഭാഗക്കാരും എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തില്ലെന്നാണ് താക്കൂര്‍ ആരോപിക്കുന്നത്. 71കാരനായ താക്കൂര്‍ 55000 വോട്ടിന് താഴെ മാര്‍ജിനിലാണ് സീതാമാര്‍ഗിയില്‍ നിന്ന് വിജയിച്ചത്. ദേവേഷ് ചന്ദ്രയുടെ പ്രസംഗത്തിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിലാണ് മുസ്ലീങ്ങളെയും യാദവരെയും അവഗണിക്കുമെന്ന് പറയുന്നത്.

എന്‍ഡിഎയുടെ സ്വന്തം വോട്ടര്‍മാര്‍ ഇത്തവണ ആര്‍ജെഡിക്കൊപ്പം പോയെന്ന് താക്കൂര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇത്തവണ പാര്‍ലമെന്റിലേക്ക് ആദ്യമായിട്ടാണ് താക്കൂര്‍ മത്സരിച്ചത്. ബീഹാറിലെ അരയ സമൂഹമായ സുരികളുടെ വോട്ടുകള്‍ എനിക്ക് ലഭിച്ചിട്ടില്ല. കല്വാറുകളുടെ വോട്ടുകളും കിട്ടിയില്ല.
എന്തിനേറെ പറയുന്നു കുശ്വാഹകള് പോലും എന്നെ കൈവിട്ടു. ലാലു പ്രസാദ് യാദവ് കുശ്വാഹകള്ക്ക് ധാരാളം സീറ്റുകള്‍ നല്‍കിയത് കൊണ്ടാണിത്. കുശ്വാഹകള് മറ്റേതെങ്കിലും മണ്ഡലത്തില്‍ നിന്ന് വിജയിക്കാനാവുമോ? എന്നും താക്കൂര്‍ ചോദിച്ചു. അതേസമയം ഈ വീഡിയോയുടെ ആധികാരികത ഉറപ്പാക്കിയിട്ടില്ലെന്ന് പിടിഐ പറഞ്ഞു.
ഒരു കാര്യം എനിക്ക് വ്യക്തമായി തന്നെ പറയാനുണ്ട്. യാദവരും മുസ്ലീങ്ങള്‍ക്ക് എന്റെ അടുത്ത് നിന്ന് ഒരു സഹായവും പ്രതീക്ഷിക്കരുത്. അവരെ ബഹുമാനത്തോടെ തന്നെ താന്‍ കാണും. എന്നെ വിളിച്ച് സഹായം അന്വേഷിച്ചാല്‍ ചായയും ലഘുഭക്ഷണവും വരെ നല്‍കും. പക്ഷേ അവരുടെ ഒരു പ്രശ്നങ്ങളും ഞാന്‍ പരിഹരിക്കില്ല. തിരഞ്ഞെടുപ്പിന് ശേഷം തന്നെ കാണാന്‍ വന്ന ഒരു മുസ്ലീമിനോട് ഇക്കാര്യം പറഞ്ഞതാണെന്നും ജെഡിയു എംപി പറഞ്ഞു.
ബിജെപിയുമായി എന്റെ പാര്‍ട്ടി സഖ്യമുണ്ടാക്കി എന്ന ഒറ്റകാരണത്താല്‍ എനിക്ക് വോട്ട് ചെയ്യാതിരുന്ന നിങ്ങള്‍ക്ക് വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കാനാവുകയെന്ന് ഞാന്‍ ആ മുസ്ലീം സഹോദരനോട് ചോദിച്ചു. എന്റെ ചോദ്യം കേട്ട് സന്ദര്‍ശകര്‍ അതിനോട് യോജിക്കുകയാണ് ചെയ്തത്. അത്തരത്തില്‍ വോട്ട് ചെയ്തതില്‍ അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടെന്നും ദേവേഷ് ചന്ദ്ര താക്കൂര്‍ പറഞ്ഞു.
താക്കൂര്‍ നേരത്തെ ആര്‍ജെഡിയുടെ അര്ജുന് റോയിയെയാണ് പരാജയപ്പെട്ടത്. ഈ സീറ്റില്‍ നിന്ന് മുമ്പ് വിജയിച്ച നേതാവായിരുന്നു അര്ജുന് റോയ്. അതേസമയം ദേവേഷ് ചന്ദ്ര താക്കൂറിന്റെ പരാമര്‍ശങ്ങളെ ആര്‍ജെഡിയും ബിജെപിയും തള്ളി. തീര്‍ത്തും എതിര്‍പ്പെടേണ്ട പരാമര്‍ശമാണ് താക്കൂര്‍ നടത്തിയത്. സ്വന്തം മണ്ഡലത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നയാള്‍ ആയിരിക്കണം എംപിയെന്ന് ആര്‍ജെഡി വക്താവ് ഭായ് വീരേന്ദ്ര പറഞ്ഞു.
ജാതി അടിസ്ഥാനത്തില്‍ മുന്‍ധാരണകളോടെ പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും മോശപ്പെട്ട കാര്യമാണെന്ന് ബിജെപിയുടെ ഒബിസി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടി നിഖില്‍ ആനന്ദ് പറഞ്ഞു. ബീഹാറില്‍ 14 ശതമാനം വരുന്ന യാദവ വോട്ടുകള്‍ പൂര്‍ണമായി നേടാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ആനന്ദ് പറഞ്ഞു. തന്റെ നിരാശയും വേദനയും മാത്രമാണ് താക്കൂര്‍ പങ്കുവെച്ചതെന്നും, അദ്ദേഹം സഹായിച്ചവര്‍ പോലും കൈവിട്ട കാര്യമാണ് പറഞ്ഞതെന്നും, അദ്ദേഹം ആരെയും വിവേചനത്തോടെ കാണില്ലെന്നും ജെഡിയു വക്താവ് നീരജ് കുമാര്‍ പറഞ്ഞു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications