Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂരിലും ബിജെപി സർക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ജെഡിയു: കുറയുക ഏഴ് എംഎല്‍എമാർ

ഗുവാഹത്തി: മണിപ്പൂരിലെ ബി ജെ പി നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് വ്യക്തമാക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ (യുണൈറ്റഡ്). ജെ ഡി യു പിന്തുണ പിന്‍വലിച്ചാലും ഇല്ലെങ്കിലും ബിരേൻ സിംഗ് സർക്കാരിന് ഒരുഭീഷണിയും ഇല്ലെന്നും അതിനാല്‍ പിന്തുണ പിന്‍വലിക്കുന്നത് വലിയ കാര്യമാക്കുന്നില്ലെന്നുമാണ് ബി ജെ പിയുടെ പ്രതികരണം. സാധ്യതയില്ലെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. സെപ്‌റ്റംബർ 3-4 തീയതികളിൽ പട്‌നയിൽ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ജെ ഡി യു ദേശീയ നേതാക്കളുമായി പാർട്ടിയുടെ മണിപ്പൂർ യൂണിറ്റ് നടത്തുന്ന നിർണായക യോഗത്തിൽ ബി ജെ പി സർക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.

നിലവിൽ 60 സീറ്റുകളുള്ള നിയമസഭയിൽ 55 എം എൽ

നിലവിൽ 60 സീറ്റുകളുള്ള നിയമസഭയിൽ 55 എം എൽ എമാരുടെ പിന്തുണയോടെയാണ് ബി ജെ പി നേതൃത്വത്തിലുള്ള സഖ്യം ഭരിക്കുന്നത്. ഇതിൽ ഏഴ് ജെ ഡി യു അംഗങ്ങളും ഉൾപ്പെടുന്നു. പാർട്ടി പിന്തുണ പിൻവലിച്ചാലും ഭരണസഖ്യത്തിന് 48 എം എല്‍ എമാരുടെ പിന്തുണയുണ്ടാകം. 31 ഒന്ന് അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്

നിതീഷ് കുമാർ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും

നിതീഷ് കുമാർ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് പുറത്തുപോകുകയും ചെയ്തെങ്കിലും മണിപ്പൂരില്‍ ജെ ഡി യു ബിരേൻ സിംഗ് സർക്കാരിന് പുറത്തുനിന്നുള്ള പിന്തുണ നൽകി വരികയായിരുന്നു. ഈ വർഷം ആദ്യം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ബി ജെ പിയും ജെ ഡി യുവും സഖ്യം രൂപീകരിച്ചായിരുന്നില്ല മത്സരിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം, പാർട്ടി എൻ ഡി എയുടെ ഭാഗമാവുകയും

തെരഞ്ഞെടുപ്പിന് ശേഷം, പാർട്ടി എൻ ഡി എയുടെ ഭാഗമാവുകയും ഏഴ് ജെ ഡി യു എം എൽ എമാർ ബിരേൻ സിംഗ് സർക്കാരിന് പിന്തുണ നൽകിയതായി മണിപ്പൂർ യൂണിറ്റ് അറിയിക്കുകയായിരുന്നു. അതേസമയം പിന്തുണ പിന്‍വലിക്കുന്നത് സംബന്ധിച്ച് ജെ ഡി യുവിന്റെ മണിപ്പൂർ ഘടകം ഓഗസ്റ്റ് 10ന് നടന്ന അവസാന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു.

ഈ മാസം ആദ്യമായിരുന്നു നിതീഷ് കുമാർ ബിഹാറില്‍ ബി ജെ പി

ഈ മാസം ആദ്യമായിരുന്നു നിതീഷ് കുമാർ ബിഹാറില്‍ ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. മഹാരാഷ്ട്രയില്‍ ഇപ്പോൾ മുഖ്യമന്ത്രിയായ മുതിർന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ ശിവസേനയിലെ ആഭ്യന്തര കലാപത്തിലൂടെ ഉദ്ധവ് താക്കറെ സർക്കാരിനെ തകർത്ത മോഡൽ ബിഹാറിലും ആവർത്തിക്കാൻ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ജെ ഡി യു എന്‍ ഡി എ സഖ്യം വിട്ടത്. എന്‍ ഡി എ വിട്ട അദ്ദേഹം ആഗസ്റ്റ് 10 ന്, തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, ഇടത് പാർട്ടികള്‍, മറ്റുള്ള ഒന്നിലധികം ചെറിയ പാർട്ടികൾ എന്നിവരുമായി ഒരു പുതിയ മഹാസഖ്യം രൂപീകരിക്കുകയും ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+