എന്‍ഡിഎയില്‍ വിള്ളല്‍..... ബിജെപിക്കെതിരെ മത്സരിക്കാന്‍ ജെഡിയു, നിതീഷിന്റെ അനുമതി, ബീഹാറിലല്ല!!
പട്ന: എന്‍ഡിഎയില്‍ സഖ്യത്തില്‍ വിള്ളലുണ്ടാക്കി ജെഡിയു. ജെഡിയു ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 81 സീറ്റിലും ജെഡിയു മത്സരികത്കും. ജാര്‍ഖണ്ഡില്‍ ബിജെപിക്ക് എജെഎസ്യു എന്ന പാര്‍ട്ടിയുമായി മാത്രമാണ് സഖ്യം ഉള്ളത്. ജാര്‍ഖണ്ഡ് വിദ്യാര്‍ത്ഥി യൂണിയന്റെ പാര്‍ട്ടിയാണ് ഇത്.

അതേസമയം ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ പങ്കെടുത്ത പരിപാടിയിലാണ് സഖ്യം വേണ്ടെന്ന് തീരുമാനിച്ചത്. ബിജെപിക്കും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനും ബദലാവാനാണ് ജെഡിയുവിന്റെ തീരുമാനം. തിരഞ്ഞെടുപ്പിന് ഒരുക്കാനും നിതീഷ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ബീഹാറിലെ സഖ്യത്തെയും താമസിയാതെ ബാധിക്കുമെന്നാണ് സൂചന.
നവംബര്‍ ഡിസംബര്‍ മാസങ്ങളിലായിട്ടാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ പരാജയപ്പെടുത്താന്‍ ജെഎംഎമ്മിന് സാധിക്കില്ലെന്ന് ജെഡിയു യോഗം വിലയിരുത്തി. ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ ജെഡിയു എന്ന മുദ്രാവാക്യമാണ് പ്രചാരണത്തില്‍ ജെഡിയു ഉപയോഗിക്കുക. ഏറ്റവും വിജയസാധ്യതയുള്ള നേതാക്കളെ എല്ലാ സീറ്റിലും നിര്‍ത്തണമെന്നാണ് നിതീഷ് കുമാറിന്റെ നിര്‍ദേശം.
ബിജെപിക്കെതിരെ കടുത്ത പോരാട്ടം തന്നെ നടത്താനൊരുങ്ങുകയാണ് ജെഡിയു. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 37 സീറ്റും സഖ്യ കക്ഷി അഞ്ച് സീറ്റുമാണ് നേടിയത്. പിന്നീട് ബാബുലാല്‍ മറാണ്ടിയുടെയ പാര്‍ട്ടിയിലെ ആറ് പേര് ബിജെപിയില്‍ ചേരുകയും ചെയ്തു. ഇതോടെ 48 പേരുടെ പിന്തുണ സഖ്യത്തിനുണ്ട്. അതേസമയം ബീഹാറില്‍ ബിജെപി നേതൃത്വുമായി കടുത്ത ഭിന്നത നിതീഷിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. സഖ്യം വിടണമെന്ന് ഭൂരിഭാഗം ബിജെപി നേതാക്കളും ആവശ്യപ്പെടുന്നുണ്ട്.
-
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല"












Click it and Unblock the Notifications