Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡ് സഖ്യത്തില്‍ വിള്ളല്‍, ഹേമന്ദ് സോറന്‍ കോണ്‍ഗ്രസിനെ തകര്‍ത്തെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍

റാഞ്ചി: സുഗമമായി ഭരണം മുന്നോട്ട് പോയിരുന്ന ജാര്‍ഖണ്ഡ് സഖ്യത്തില്‍ വിള്ളല്‍. കോണ്‍ഗ്രസ് മന്ത്രിമാര്‍ പരസ്യമായി തന്നെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ദുര്‍ബലമായി കാണാനാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ബന്നാ ഗുപ്ത ആരോപിച്ചു. മധുബനില്‍ ത്രിദിന ചിന്തന്‍ ശിവിറിലാണ് ഞെട്ടിക്കുന്ന പരാമര്‍ശം ബന്ന ഗുപ്ത നടത്തിയത്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനും, വോട്ടുബാങ്ക് തട്ടിയെടുക്കാനുമാണ് ഹേമന്ത് സോറന്‍ ശ്രമിക്കുന്നതെന്ന് ബന്നാ ഗുപ്ത പറഞ്ഞു. പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമാണെന്നും പറഞ്ഞു.

1

കോണ്‍ഗ്രസ് സംസ്ഥാനത്ത് സഖ്യ സര്‍ക്കാരിന്റെ ഭാഗമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഒരു ഹിന്ദു പാട്ട് പോലെയാണ്. ബോട്ടുകാരന്‍ തന്നെ കപ്പല്‍ മുക്കിയാല്‍, ആരാണ് പിന്നെ ആ കപ്പലിനെ സഹായിക്കുകയെന്നും ബന്ന ഗുപ്ത ചോദിച്ചു. ഗുപ്ത സംസ്ഥാനത്തെ ആരോഗ്യ മന്ത്രി കൂടിയാണ്. മുഖ്യമന്ത്രിക്ക് ഞങ്ങളുടെ പാര്‍ട്ടിയുടെ അസ്തമയം സംസ്ഥാനത്ത് കാണാനാണ് ആഗ്രഹം. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ് ജെഎംഎമ്മിന് വേണ്ടത്. അവര്‍ക്ക് ഞങ്ങളുടെ അടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യമെങ്കില്‍, സഖ്യ സര്‍ക്കാരിന്റെ തന്നെ ആവശ്യമില്ല, കോണ്‍ഗ്രസ് രക്ഷപ്പെടുകയാണെങ്കില്‍ മാത്രമേ സഖ്യവും നിലനില്‍ക്കൂ എന്ന് ബന്ന ഗുപ്ത പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനൊപ്പം നില്‍ക്കുമെന്നാണ് വിശ്വാസം. ഒരു മന്ത്രിയായി സംസ്ഥാനത്ത് ഭരണത്തില്‍ ഇരിക്കുന്നതില്‍ താന്‍ സന്തുഷ്ടനാണ്. ആര്‍ക്കാണ് അത് ഇഷ്ടമില്ലാത്തത്. എങ്ങനെ നമ്മള്‍ മന്ത്രിമാര്‍ ആയി എന്ന് ഓര്‍ക്കണം. ജംഷേദ്പൂര്‍ പോലെയുള്ള ഒരു നഗരത്തില്‍ ഒരു ലക്ഷം വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം ഒരിക്കലും ദുര്‍ബലമാകുന്നില്ല എന്ന് ഉറപ്പിക്കേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ബന്ന ഗുപ്ത പറഞ്ഞു. കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ സഖ്യത്തില്‍ അതൃപ്തരാണ്. സഖ്യത്തില്‍ ഇവര്‍ക്ക് വേണ്ടത്ര മേധാവിത്തം കിട്ടാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം.

അതേസമയം നിലവില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി ഭരിക്കുന്ന വളരെ കുറച്ച് സംസ്ഥാനങ്ങളിലൊന്നാണ് ജാര്‍ഖണ്ഡ്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ഭരിക്കുന്നത്. ജാര്‍ഖണ്ഡില്‍ സര്‍ക്കാരുകള്‍ പലപ്പോഴും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാറില്ല. പലരും സഖ്യത്തില്‍ നിന്ന് പാതി വഴിയില്‍ കാലുവാരുന്നതാണ് പ്രശ്‌നം. ബിജെപിയാണ് സംസ്ഥാനത്ത് ആദ്യമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരുണ്ടാക്കിയത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വലുതായാല്‍ അത് ഹേമന്ദ് സോറനെ ബാധിക്കാന്‍ സാധ്യതയേറെയാണ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയും ഒരു വശത്ത് പരിശ്രമിക്കുന്നുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഹേമന്ദ് ശ്രമിച്ചേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+