Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാർഖണ്ഡിൽ എൻഡിഎയ്ക്ക് തലവേദന; സീറ്റ് വിഭജനം വഴിമുട്ടുമോ? ജെഡിയുവിനെ ഒതുക്കുക എളുപ്പമല്ല, കാരണം

റാഞ്ചി: ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. മുന്നണികൾ അണിയറയിൽ കാര്യമായ കരുനീക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്ന സമയമാണിത്. ദേശീയ തലത്തിലെ മത്സരത്തിന്റെ ഒരു ചെറു പരിച്ഛേദമാണ് ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും കാണാൻ പോവുന്നത്. എൻഡിഎയും ഇന്ത്യ സഖ്യവും നേർക്കുനേർ നിൽക്കുന്ന സാഹചര്യത്തിൽ സീറ്റ് വിഭജന ചർച്ചകൾ ഉൾപ്പെടെ ചിലയിടത്ത് പുരോഗമിക്കുന്നുണ്ട്.

എന്നാൽ ജാർഖണ്ഡിൽ തങ്ങളുടെ സ്വാധീനം തിരികെ പിടിക്കാനും ഭരണത്തിലേറാനും ഏതറ്റം വരെയും പോവാനുറച്ച് എത്തുന്ന ബിജെപിക്ക് തുടക്കത്തിലേ വെല്ലുവിളികൾ നേരിടേണ്ടി വരുന്നുവെന്ന് ലഭ്യമായ വിവരം. ഔദ്യോഗികമായി സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ സഖ്യ സാധ്യതകൾ എന്തൊക്കെയാണെന്ന് ഏകദേശ ധാരണ വന്നുകഴിഞ്ഞു.

jharkhandassemblyjduseats

ദേശീയ തലത്തിൽ എൻഡിഎയിൽ അംഗമായ ജെഡിയു ജാർഖണ്ഡിൽ ബിജെപിക്ക് ഒപ്പം തന്നെ നിൽക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ അതിന് ബിജെപി വലിയ വില നൽകേണ്ടി വരുമെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബീഹാർ മന്ത്രിയും നിതീഷ് കുമാറിന്റെ അടുത്ത അനുയായിയുമായ ജമ ഖാൻ കഴിഞ്ഞ ദിവസം ഇതിനെ കുറിച്ച് ഒരു സൂചന നൽകിയിരുന്നു.

സഖ്യം സംബന്ധിച്ച തീരുമാനം എടുക്കുക നിതീഷ് കുമാർ ആണെന്നാണ് മന്ത്രി പറയുന്നത്. കൂടാതെ ബിഹാറിൽ നല്ല രീതിയിൽ ഭരണം നടത്തി വികസനമെന്ന സ്വപ്‌നം സാക്ഷാത്കരിച്ച വ്യക്തിയാണ് നിതീഷ് എന്നും മന്ത്രി പറഞ്ഞിരുന്നു. ജാർഖണ്ഡ്‌ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാർ നയിച്ചാൽ അവിടെയും ജെഡിയു ജയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ജെഡിയു വന്നാൽ എന്താവും സീറ്റ് വിഭജനം?

നിലവിലെ സാഹചര്യത്തിൽ ജെഡിയുവിനെ മത്സര രംഗത്തേക്ക് കൊണ്ട് വരുമ്പോൾ ബിജെപിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. കാരണം കീറാമുട്ടിയാവുക സീറ്റ് വിഭജനം തന്നെയാണ്. പ്രധാനമായും ജാർഖണ്ഡിൽ ഭരണം പിടിക്കാൻ ഒരുങ്ങുന്ന ബിജെപി കൂടുതൽ സീറ്റുകൾ ഒറ്റയ്ക്ക് മത്സരിക്കാനാവും ഒരുങ്ങുന്നത്.

എന്നാൽ ജെഡിയു കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നാണ് ലഭ്യമായ വിവരം. പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ ഇത് സംബന്ധിച്ച സൂചന നൽകിയിട്ടുണ്ട്. പക്ഷേ ബിജെപി ഒരു സീറ്റ് മാത്രമാണ് ജെഡിയുവിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നാണ് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ മുന്നണിയിൽ അത് തുടക്കത്തിലേ കല്ലുകടിക്ക് ഇടയാക്കും എന്നുറപ്പാണ്.

ഇതാണ് ബിജെപിയെ അലട്ടുന്ന പ്രധാന കാര്യം. ഒറ്റ സീറ്റിൽ ജെഡിയുവിനെ ഒതുക്കാൻ കഴിയുമോ അവർക്ക് എന്നാണ് ഇനി കണ്ടറിയേണ്ടത്. മറ്റ് സഖ്യ കക്ഷികളുമായുള്ള ബന്ധം വഷളാവാതിരിക്കാനാണ് ബിജെപി ജെഡിയുവിന്റെ സീറ്റ് വെട്ടിച്ചുരുക്കുന്നത് എന്നാണ് വിവരം. അങ്ങനെയെങ്കിൽ ജെഡിയു സ്വീകരിക്കുന്ന നിലപാട് ഇതിൽ നിർണായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+