Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാർഖണ്ഡിൽ ചിരാഗ് പാസ്വാന്റെ എൽജെപിയും മത്സരിക്കും; അങ്കം ഒറ്റയ്‌ക്കെങ്കിൽ തിരിച്ചടി ബിജെപിക്ക്, കാരണം?

റാഞ്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയിൽ നിന്ന് കരകയറാനും കരുത്ത് തെളിയിക്കാനും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ലഭിക്കുന്ന പ്രധാന അവസരമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ വോട്ടെടുപ്പ് നടക്കുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് ജാർഖണ്ഡ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നീക്കങ്ങൾ ഇവിടെ സജീവമാണ്.

വിവിധ കക്ഷികൾ സഖ്യ സാധ്യതകൾ തേടുകയും അതിവേഗം സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കുകയും ചെയ്‌തിട്ടുണ്ട്‌. സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ബിജെപി പ്രാദേശിക കക്ഷികളുമായി സഖ്യം ഏതാണ്ട് ഉറപ്പാക്കി കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ അവർക്ക് തലവേദനയാവുന്ന ഒരു പ്രഖ്യാപനം കഴിഞ്ഞ ദിവസം മറ്റൊരു പാർട്ടിയിൽ നിന്നുണ്ടായിരുന്നു.

jharkhandljpelections

ദേശീയ തലത്തിൽ എൻഡിഎയുടെ സഖ്യ കക്ഷിയായ എൽജെപിയാണ് ഈ പാർട്ടി. കേന്ദ്രമന്ത്രിയും എൽജെപിയുടെ പ്രധാന നേതാവുമായ ചിരാഗ് പാസ്വാനാണ് ഈ പ്രഖ്യാപനം നടത്തിയത്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയും മത്സരിക്കുമെന്നാണ് പാസ്വാൻ നൽകുന്ന മുന്നറിയിപ്പ്. ഈ പ്രഖ്യാപനം യാതൊരു അമ്പരപ്പും പ്രതിപക്ഷത്തിന് ഉണ്ടാക്കുന്നില്ലെങ്കിലും എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാണിത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പാസ്വാന്റെ പ്രഖ്യാപനത്തെക്കാൾ ഉപരി അതിന്റെ രീതിയാണ് അവർ ഞെട്ടിക്കുന്നത്. സംസ്ഥാനത്ത് സഖ്യമായി മത്സരിക്കണമെന്ന നിർബന്ധമില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്നതിനിടെ സാധ്യതകളെ കുറിച്ചുള്ള സൂചനയും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇടയിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.

എൽജെപി നിർണായകമാവുമോ?

ജാർഖണ്ഡിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, എഎസ്ജെയു, ജെഡിയു സഖ്യം മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പാസ്വാന്റെ നിലപാട് വന്നിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ മൂന്ന് പാർട്ടികളും എൻഡിഎ മുന്നണിയുടെ ലേബലിൽ ആവും സംസ്ഥാനത്ത് മത്സരിക്കുക എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

എന്നാൽ എൽജെപി ഒറ്റയ്ക്ക് മത്സരിച്ചാൽ അത് എതിരാളികൾ ഏത് രീതിയിൽ പ്രചാരണത്തിന് ഉപയോഗിക്കും എന്ന ആശങ്ക ബിജെപിക്കുണ്ടാവും. കൂടാതെ എൻഡിഎയുടെ വോട്ടുകൾ പലതായി ഭിന്നിക്കപെടുമെന്നും അവർ ഭയക്കുന്നു. അതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് എൽജെപിക്ക് ജാർഖണ്ഡിൽ ഉള്ള സ്വാധീനമാണ്.

നേരത്തെ ബിഹാറിന്റെ ഭാഗമായിരുന്നു ജാർഖണ്ഡ് സംസ്ഥാനം. അതുകൊണ്ട് തന്നെ റാം വിലാസ് പാസ്വാന്റെ പാർട്ടിക്ക് അതിന്റെ സ്വാധീനവും ഇവിടെയുണ്ടാകും. പാർട്ടിയുടെ ശക്തമായ സ്വാധീനം കണക്കിലെടുത്ത് തന്നെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചിരാഗും പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുന്നണിയിൽ അവരും ചേരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

അങ്ങനെയെങ്കിൽ സീറ്റ് വിഭജന ചർച്ചകൾക്ക് ഉൾപ്പെടെ സമയം അതിക്രമിച്ചു എന്ന് വേണം പറയാൻ. കാരണം എഎസ്ജെയുമായി ബിജെപി ഏതാണ്ട് സീറ്റുകളുടെ കാര്യത്തിൽ ധാരണയിൽ എത്തിയെന്നാണ് വിവരം. അങ്ങനെയെങ്കിൽ എൽജെപിയുമായി ഇക്കാര്യത്തിൽ ബിജെപി ഉടൻ ചർച്ച നടത്തേണ്ടതായിരുന്നു. എന്നാൽ ഇതുവരെ തരാം ചർച്ചകളൊന്നും നടന്നില്ലെന്നാണ് വിവരം. ഇതാണ് എൽജെപി ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യം ഉണ്ടാവുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+