Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാർഖണ്ഡിൽ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ട് ധോണി; ദൗത്യം തിരഞ്ഞെടുപ്പ് കമ്മീഷൻ വക, ഇതാണാ പ്രഖ്യാപനം

റാഞ്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ഇതിഹാസ താരവുമായ മഹേന്ദ്ര സിംഗ് ധോണി വരാനിരിക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബ്രാൻഡ് അംബാസിഡറാവും. ചീഫ് ഇലക്റ്ററൽ ഓഫീസറാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ ഫോട്ടോ ഉപയോഗിക്കുന്നതിന് ധോണി തിരഞ്ഞെടുപ്പ് കമ്മീഷന് സമ്മതം അറിയിച്ചതായി ചീഫ് ഇലക്റ്ററൽ ഓഫീസർ കെ രവികുമാർ വ്യക്തമാക്കി.

മറ്റ് വിശദാംശങ്ങൾക്കായി അദ്ദേഹവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിരന്തരം സമ്പർക്കം പുലർത്തുകയാണെന്നും ധോണിയുടെ ജനപ്രീതിയും സ്വാധീനവും ഉപയോഗപ്പെടുത്തി കൂടുതൽ വോട്ടർമാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് കെ രവികുമാർ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു.

jharkhandelectionmsdhonibrandambassidor

ജാർഖണ്ഡിന്റെ തലസ്ഥാന നഗരമായ റാഞ്ചി സ്വദേശിയായ എംഎസ് ധോണിക്ക് സാധാരണക്കാർക്ക് ഇടയിൽ വലിയ സ്വാധീനമാണുള്ളത്. ഇത് പരമാവധി ഉപയോഗപ്പെടുത്തി വോട്ടർമാരെ ആകർഷിക്കാനാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി വോട്ടർമാരെ അവബോധരാക്കാനുള്ള പരിപാടികളിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ധോണി സഹകരിക്കും എന്നാണ് സൂചന.

ജാർഖണ്ഡിൽ തന്നെ ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാൾ എന്ന നിലയിൽ ധോണിയുടെ സേവനം മുതൽക്കൂട്ടാകും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റ പ്രതീക്ഷ. നിലവിലെ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വരും ദിവസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

ഇതുകൂടാതെ വോട്ടർമാരുടെ പങ്കാളിത്തം ഉയർത്തുന്നതിനായി കൂടുതൽ പരിപാടികൾ കമ്മീഷൻ ആസൂത്രണം ചെയ്യുന്നുണ്ട്. നഗരപ്രദേശങ്ങളിലെ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, സ്‌കൂൾ കുട്ടികളെ അണിനിരത്താനാണ് നീക്കം. ഇതിലൂടെ കുട്ടികൾ മാതാപിതാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കണമെന്ന് കാട്ടി കത്തുകൾ എഴുതും.

അതേസമയം, സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 13നാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 43 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി വെള്ളിയാഴ്‌ചയോടെ അവസാനിച്ചിരുന്നു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന അവസരം ഒക്ടോബർ 30 വരെയാണ്.

ഇത്തവണ സംസ്ഥാനത്ത് ജെഎംഎം-കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലാണ് മത്സരം. ഇന്ത്യ സഖ്യത്തിൽ കോൺഗ്രസിനും ജെഎംഎമ്മിനും പുറമേ ആർജെഡിയും ഇടത് പാർട്ടികളും കൂടിയുണ്ട്. എൻഡിഎയിലാവട്ടെ ബിജെപിക്ക് പുറമേ എജെഎസ്‌യു, ജെഡിയു, എൽജെപി എന്നീ കക്ഷികളുമുണ്ട്.

ഇരുമുന്നണികളും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ടിരുന്നു. ജെഎംഎമ്മിന് വേണ്ടി ഹേമന്ത് സോറൻ, കൽപ്പന സോറൻ എന്നിവർ ഉൾപ്പെടെ മത്സരരംഗത്തുണ്ട്. ബിജെപി ടിക്കറ്റിൽ ചമ്പായി സോറൻ ഉൾപ്പെടെ മത്സരിക്കുന്നുണ്ട്. കോൺഗ്രസിന് വേണ്ടി ധനമന്ത്രി രാമേശ്വർ ഒറോണും ജനവിധി തേടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+