ജെവിഎം നിലപാട് നിര്‍ണായകം; ആദ്യം ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ്, ജാര്‍ഖണ്ഡില്‍ ചര്‍ച്ച സജീവം
റായ്പൂര്‍: ജാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കവെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി ബിജെപിയും കോണ്‍ഗ്രസും. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെവിഎം) ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ജെവിഎമ്മിനെ കൂടെ നിര്‍ത്താന്‍ ബിജെപിയും കോണ്‍ഗ്രസും ചര്‍ച്ച ആരംഭിച്ചു.
ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ആദ്യം പതറിയ ബിജെപി പിന്നീട് കുതിച്ചുകയറുന്നതായിരുന്നു കാഴ്ച. പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വെ ഫലം ശരിവയ്ക്കുന്ന കണക്കാണ് പുറത്തുവരുന്നതെന്ന് നേതാക്കള്‍ പറയുന്നു...

രണ്ടു പാര്‍ട്ടികളിലേക്ക്
മഹാസഖ്യത്തിനൊപ്പം ചേരാതെ നില്‍ക്കുന്ന ജെവിഎം, എജെഎസ്‌യു എന്നിവരുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനാണ് ബിജെപി നീക്കം. ഇരു പാര്‍ട്ടികളുടെയും നേതാക്കളുമായി ചര്‍ച്ച തുടങ്ങിയെന്നാണ് വിവരം. ജെവിഎം നേതാവ് ബാബുലാല്‍ മറാണ്ടി ബിജെപി ബന്ധപ്പെട്ടുവെന്ന് അറിയിച്ചു.

കോണ്‍ഗ്രസ് നീക്കം ഇങ്ങനെ
ബിജെപിയുടെ സഖ്യനീക്കം വിജയിച്ചാല്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം പ്രതിപക്ഷത്തിരിക്കേണ്ടിവരും. അതേസമയം, ജെവിഎമ്മിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങി. ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിങാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ആഭ്യന്തര സര്‍വ്വെ ഇങ്ങനെ
33-35 സീറ്റുകള്‍ ലഭിക്കുമെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വ്വെ ഫലം. ഇതിനോട് ഏകദേശം അടുത്തു നില്‍ക്കുന്ന ഫലമാണ് വന്നിരിക്കുന്നത്. ജെവിഎം, എജെഎസ്‌യു കക്ഷികളെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ ബിജെപിക്ക് ഗുണം ചെയ്യും.

ചില റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് ജെവിഎം നേതാവ് ബാബുലാല്‍ മറാണ്ടി വ്യക്തമാക്കിയതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാല് ആര്‍പിഎന്‍ സിങ് മറാണ്ടിയുമായി ചര്‍ച്ച നടത്തുന്നത്.

പറയാമെന്ന് ജെവിഎം
അന്തിമ ഫലം വന്ന ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് ബാബുലാല്‍ മറാണ്ടി റിപബ്ലിക്ക് ടിവിയോട് പ്രതികരിച്ചത്. പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്ന് അന്തിമ തീരുമനമെടുക്കും. ബിജെപിയെ കൂടാതെ സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലും മല്‍സരിച്ച ഏക പാര്‍ട്ടിയാണ് ജെവിഎം.

ഹൈക്കമാന്റ് നിര്‍ദേശം
ജെവിഎം മഹാസഖ്യത്തിലേക്ക് വന്നാല്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഗവര്‍ണറെ കാണാന്‍ ഹൈക്കമാന്റ് ആര്‍പിഎന്‍ സിങിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപിക്ക് 30 സീറ്റില്‍ താഴെയാണ് ലഭിക്കുന്നതെങ്കില്‍ അവര്‍ക്ക് ഒരിക്കലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.












Click it and Unblock the Notifications