ഭിന്നലിംഗക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കുമായി ടാലന്‍ഡ് ഹണ്ട്.... അവസരങ്ങള്‍ തുറന്നിട്ട് ജൂം ഇന്ത്യ
ഭുവനേശ്വര്‍: ഒരു തൊഴില്‍ നേടാനുള്ള കഷ്ടപ്പാടുകള്‍ എല്ലാവരും നേരിട്ടിട്ടുണ്ടാക്കും. എന്നാല്‍ ഭിന്നലിംഗക്കാരും പിന്നോക്ക വിഭാഗക്കാരും മികച്ച ജോലി എന്നത് ചിലപ്പോള്‍ അസാധ്യമാണെന്ന് കരുതുന്നവരുണ്ടാകും. എന്നാല്‍ അത്തരം ചിന്തകള്‍ ഇനി മാറ്റിവെക്കാം. അനാഥര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും, ഇനി തൊഴില്‍ എളുപ്പത്തില്‍ നേടാം. അത്തരമൊരു ജോബ് ഫെയര്‍ നിങ്ങളെ കാത്തിരിക്കുകയാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ തലത്തിലുള്ള ടാലന്റ് ഹണ്ട് നിങ്ങളുടെ ഭാവി തന്നെ മാറ്റിമറിക്കും.

നവംബര്‍ 7,8 തീയതികളിലാണ് ടാലന്‍ഡ് ഹണ്ട നടക്കുന്നത്. ഇനി പ്രതിസന്ധികളെ നേരിടുന്നവര്‍ക്കും സ്വന്തം കഴിവ് പുറത്തെടുക്കാനുള്ള അവസരമാണിത്. ജൂം ഇന്ത്യ എന്ന പേരിലാണ് ടാലന്റ് ഹണ്ട് അറിയപ്പെടുന്നത്. ഒഡീഷ സര്‍ക്കാരിന്റെ പിന്തുണയും ഈ ജോബ് ഫെയറിനുണ്ട്. പ്രശസ്ത എന്‍പിഎ ആയ ശാന്തിദം ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ജൂം ഇന്ത്യ നടക്കുന്നത്. ഇന്ത്യയിലെ 315ഓളം സംഘടനകളുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ ധാരാളമായി പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ടാലന്റ് ഹണ്ടില്‍ വിജയിക്കുന്നവരെ മുഖ്യാതിഥി ചടങ്ങില്‍ ആദരിക്കും. അതേസമയം ഇത്തരം വിജയികളുടെ അനുഭവങ്ങളും മറ്റും പങ്കുവെച്ചുള്ള സമര്‍ഥ് എന്ന മാഗസിന് ദേശീയ തലത്തില്‍ വിതരണം ചെയ്യുമെന്ന് ശാന്തിദം ഫൗണ്ടേഷന് അറിയിച്ചിട്ടുണ്ട്. ഡാന്‍സ്, സംഗീതം, സ്പീഡ് പെയിന്റിംഗ്, അഭിനയം, മിമിക്രി തുടങ്ങിയ മേഖലകളില്‍ ഇത്തരം മത്സരാര്‍ത്ഥികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കും.
മുഖ്യധാരയുടെ ഭാഗമായി ഭിന്നിലിംഗക്കാരെയും മറ്റ് അധ:സ്ഥിത വിഭാഗത്തെയും മാറ്റുകയാണ് ജൂം ഇന്ത്യയുടെ ലക്ഷ്യം. പുരസ്കാര ദാന ചടങ്ങ് നവംബര്‍ എട്ടിനാണ് നടക്കുക. കാണികളായി രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ എത്തും. ഡോക്ടര്‍മാരും സര്‍ക്കാര്‍ പ്രതിനിധികളും ചടങ്ങിന്റെ ഭാഗമായിരിക്കും.
-
ശമ്പളം 80000 രൂപ; എന്നിട്ടും ഒന്നുമില്ലാത്ത അവസ്ഥ; കാരണങ്ങള്‍ നിരത്തി യുവാവിന്റെ പോസ്റ്റ്: വിമര്‍ശനം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications