കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാതി സെന്‍സസിന് കുട പിടിച്ച് ബീഹാര്‍ നേതാക്കള്‍, നിതീഷിന് പിന്നാലെ പിന്തുണച്ച് ജിതന്‍ റാം മാഞ്ചി

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ പിന്നോക്ക വിഭാഗം സെന്‍സസിന് പിന്തുണയുമായി പ്രമുഖ നേതാക്കള്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്നാലെ ഇതേ ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയും രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിന് ജാതി സെന്‍സസ് അത്യാവശ്യമായ കാര്യമാണെന്ന് മാഞ്ചി പറഞ്ഞു. രാജ്യത്ത് പാമ്പിനും കടുവയ്ക്കും ആടിനുമെല്ലാം സെന്‍സസുണ്ട്. എന്തുകൊണ്ട് ജാതി അടിസ്ഥാനമാക്കി സെന്‍സസില്ല. രാജ്യത്ത് അത് അത്യാവശ്യമാണെന്നും മാഞ്ചി പറഞ്ഞു.

1

ഏത് ജാതിയാണ് കൂടുതല്‍ ജനസംഖ്യയില്‍ ഉള്ളതെന്നും, സര്‍ക്കാരില്‍ അവര്‍ക്ക് എത്രത്തോളം പങ്കാളിത്തമുണ്ടെന്നും അതിലൂടെ അറിയണമെന്നും മാഞ്ചി പറയുന്നു. അതേസമയം ബിജെപി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നാക്കെ സമുദായ സെന്‍സസ് ഇല്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതിരെ ബീഹാറില്‍ നിന്ന് പ്രതിഷേധം കത്തുകയാണ്. പിന്നോക്ക സമുദായ സെന്‍സസിനായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ആര്‍ജെഡി തീരുമാനിച്ചിരുന്നു.

ആര്‍ജെഡി പ്രതിഷേധം കടുപ്പിച്ചതോടെയാണ് നേരത്തെ ഈ വിഷയത്തില്‍ നിതീഷ് കുമാറും പ്രതികരിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് വേണമെന്ന് നിതീഷ് കുമാറും നേരത്തെ ആവശ്യപ്പെട്ടിരുന്നു. താന്‍ ആ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും നിതീഷ് പറഞ്ഞിരുന്നു. അത്തരമൊരു സെന്‍സസ് വന്നാല്‍ ക്ഷേമ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്ക് എങ്ങനെ നല്‍കണമെന്ന കാര്യത്തില്‍ ഒരു ധാരണയുണ്ടാവുമെന്നും നിതീഷ് പറഞ്ഞു. ഒരിക്കലെങ്കിലും ഇത് ചെയ്യണം. ദളിതുകള്‍ മാത്രം പാവപ്പെട്ടവര്‍ എന്ന രീതി മാറി, ബാക്കിയുള്ള ദരിദ്ര വിഭാഗങ്ങളെ കൂടി കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കുമെന്നും നിതീഷ് പറഞ്ഞു.

2019ലും 2020ലും ജാതി സെന്‍സസ് വേണമെന്ന കാര്യത്തില്‍ ബീഹാര്‍ നിയമസഭ തീരുമാനമെടുത്തതാണ്. കേന്ദ്ര സര്‍ക്കാരിന് ആ പ്രമേയം അയച്ച് കൊടുക്കുകയും ചെയ്തു. ജെഡിയു ഈ വിഷയം 1990 മുതല്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ജവനങ്ങളുടെ ക്ഷേമത്തിനും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ ഉന്നമനത്തിനും വേണ്ടി പിന്നോക്ക സമുദായ സെന്‍സസ് നടത്തണമെന്നും നിതീഷ് ആവശ്യപ്പെട്ടു. അതേസമയം ആര്‍ജെഡി സമരവുമായി രംഗത്ത് വരുന്നത് വലിയ ഭീഷണിയാണ് ജെഡിയുവിനും ബിജെപിക്കും.

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
jitan ram manjhi supports caste based census says it is for development of people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X