Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്വേഷണം വേണം'; കശ്‌മീർ ഫയൽസ്‌ ഫിലിം മേക്കേഴ്‌സിന് തീവ്രവാദ ബന്ധമെന്ന് ജിതൻ രാം മാഞ്ചി

പട്‌ന: ദി കശ്‌മീർ ഫയൽസ് സിനിമയുടെ അണിയറ പ്രവർത്തകർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവുമായി ജിതൻ രാം മാഞ്ചി. 1980 കളുടെ അവസാനത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇതൊരു ഗൂഢാലോചനയായിരിക്കുമെന്ന് മാഞ്ചി പറഞ്ഞു.കശ്മീരി പണ്ഡിറ്റുകളിൽ ഭയം ജനിപ്പിക്കാൻ തീവ്രവാദ സംഘടനകൾ ആഗ്രഹിക്കുന്നു. അതാണ് ഈ സിനിമയിലൂടെ നടപ്പിലായതെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീരി ബ്രാഹ്മണർക്ക് വീണ്ടും കശ്മീരിലേക്ക് പോകാൻ കഴിയാത്തവിധം ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളുടെ ഗൂഢാലോചന കൂടിയാണ് 'കശ്മീർ ഫയൽസ്' എന്ന് മാഞ്ചി ട്വീറ്റ് ചെയ്തു.സംവിധായകൻ വിവേക് അഗ്നിഹോത്രി ഉൾപ്പെടെ 'തീവ്രവാദ സംഘടനകളും സിനിമയുടെ നിർമ്മാതാക്കളും തമ്മിൽ സാധ്യമായ ബന്ധമുണ്ടാകാം' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ഭരണത്തിലിരിക്കുന്ന പല സംസ്ഥാനങ്ങളിലും സിനിമക്ക് നികുതി ഇളവുകൾ നൽകിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കശ്‌മീർ ഫയൽസ്

വിവേക് അഗ്‌നിഹോത്രി സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററകളിൽ എത്തിയത്.
ചിത്രത്തിൽ കശ്‌മീരിൽ സംഭവിച്ച കശ്‌മീരി പണ്ഡിറ്റുകളുടെ പാലായനമാണ് ചർച്ച ചെയ്യുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഫിലിം മേക്കർ അവകാശപ്പെടുന്നു. സിനിമ വിവാദമായതോടെ കേരളത്തിൽ ഉൾപ്പടെ നിരവധി സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ ആദ്യം വളരെ കുറച്ച് തീയേറ്ററിൽ മാത്രമെ ചിത്രത്തിന് പ്രദർശനം ഉണ്ടായിരുന്നുള്ളൂ.

പ്രചാരണവും നികുതി ഇളവും

സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും അതിഭയങ്കരമായ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമക്ക് സമ്പൂർണ നികുതിയിളവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് സർക്കാർ സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചു. അസം സർക്കാർ മുഴുവൻ സർക്കാർ ജീവനക്കാർക്കും സിനിമ കാണുന്നതിനായി അരദിവസത്തെ അവധി അനുവദിച്ചു. ഒരു പടികൂടി കടന്ന് അസം കശ്മീരായി മാറ്റില്ല എന്ന് സംസ്ഥാനത്തെ മുസ്‍ലിംകൾ ഉറപ്പുതരണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യ​പ്പെട്ടു. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'ദി കശ്മീർ ഫയൽസ്' സിനിമക്കുവേണ്ടി രംഗപ്രവേശം ചെയ്‌തിരുന്നു. സിനിമ എല്ലാവരും കാണണം, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്നും മോദി അണിയറ പ്രവർത്തകരുമായുള്ള ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു.

സിനിമക്കെതിരെ ഒരു വിഭാഗം

അപ്പ് റൈറ്റ് ഇന്റർനാഷണൽ സിനിമ എന്ന ഫേസ്ബുക്ക് സിനിമ ഗ്രൂപ്പ് ഫിലിം റിവ്യൂ മത്സരവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനൂപം ഖേർ അവതരിപ്പിച്ചതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. അതേ സമയം സിനിമക്ക് ബിജെപി നൽകുന്ന പിന്തുണക്കെതിരെ ഒരു വിഭാഗം കശ്‌മീരി പണ്ഡിറ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളുടെ ദുരിത ജീവിതത്തിന് കാരണക്കാരായവർ തന്നെയാണ് ഇപ്പോൾ സിനിമക്ക് വേണ്ടിയും രംഗത്തെത്തിയിരിക്കുന്നതെന്ന് പണ്ഡിറ്റുകൾ പറയുന്നു.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന് വൈ കാറ്റഗറി സുരക്ഷ; ഭീഷണിയെന്ന് വിശദീകരണം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+