കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ വീണ്ടും ട്വിസ്റ്റ്..... ഉപമുഖ്യമന്ത്രി പദം ദുഷ്യന്തിന്റെ അമ്മ നൈന ചൗത്താലയിലേക്ക്

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ വീണ്ടും ട്വിസ്റ്റ്. ജെജെപിയുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പായതിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തിലും മാറ്റം. ദുഷ്യന്ത് ചൗത്താലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നായിരുന്നു ബിജെപി സമ്മതിച്ചത്. എന്നാല്‍ ദുഷ്യന്തിന്റെ അമ്മ നൈന ചൗത്താലയ്ക്ക് ഉപമുഖ്യമന്ത്രി പദം ലഭിക്കുമെന്നാണ് സൂചനകള്‍. സര്‍ക്കാരിന്റെ ഭാഗമാകാന്‍ ദുഷ്യന്ത് തീരുമാനിച്ചിട്ടില്ല. അതുകൊണ്ടാണ് മാറിനില്‍ക്കുന്നത്.

1

ജനനായക് പാര്‍ട്ടിയുടെ സുപ്രധാന നേതാവും അജയ് ചൗത്താലയുടെ ഭാര്യയുമാണ് നൈന ചൗത്താല. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ സ്വാധീനവും ഇവര്‍ക്കുണ്ട്. കഴിഞ്ഞ ദിവസം അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് ജെജെപിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായി തീരുമാനമുണ്ടായത്. ഇതിന് പിന്നാലെ ദുഷ്യന്ത് ചൗത്താലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാനും ധാരണയായിരുന്നു.

ദുഷ്യന്തിന്റെ പിതാവ് അജയ് ചൗത്താല അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ജയിലിലാണ്. പിതാവ് ഓംപ്രകാശ് ചൗത്താലയും ഒപ്പമുണ്ട്. നൈന ചൗത്താല ബാദ്ര മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രണ്‍ബീര്‍ സിംഗ് മഹേന്ദ്രയെ ഇവര്‍ 13704 വോട്ടിന് പരാജയപ്പെടുത്തുകയും ചെയ്തു. അതേസമയം നൈന ചൗത്താലയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ബിജെപിയുടെ നൈനയുടെ നിയമനത്തോട് എങ്ങനെ പ്രതികരിക്കുമെന്നറിയില്ല. രാഷ്ട്രീയത്തില്‍ നൈനയുടെ കടുംപിടുത്തങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായേക്കും. ജെജെപിക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. നേരത്തെ ദാബ്‌വാലിയില്‍ നിന്നുള്ള ഐഎന്‍എല്‍ഡി എംഎല്‍എയായിരുന്നു നൈന ചൗത്താല. പിന്നീട് പാര്‍ട്ടിയിലെ തര്‍ക്കം കാരണം ജെജെപിയിലേക്ക് എത്തുകയായിരുന്നു. ദുഷ്യന്ത് ചൗത്താല ഗവര്‍ണറെ കണ്ട് ബിജെപിക്ക് പിന്തുണ നല്‍കുമെന്ന കാര്യം ഉടന്‍ തന്നെ പ്രഖ്യാപിക്കും.

ഈ ജനവിധി അപകടകരം, ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുടെ ജിന്നയുടെ പിന്‍മുറക്കാരെന്ന് ബിജെപി മന്ത്രിഈ ജനവിധി അപകടകരം, ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുടെ ജിന്നയുടെ പിന്‍മുറക്കാരെന്ന് ബിജെപി മന്ത്രി

English summary
jjp considering naina chauthala for deputy cm post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X