Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ പിഡിപി-ബിജെപി സഖ്യസാധ്യത അടയുന്നു; ചര്‍ച്ച പരാജയം

ശ്രീനഗര്‍: ജമ്മു കശിമീരില്‍ പിഡിപിയും ബിജെപിയും തമ്മിലുള്ള അകല്‍ച്ച കൂടുന്നു. ഏപ്രില്‍ എട്ടിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ നിയമസഭ പിരിച്ചു വിടുമെന്ന സന്ദേശമാണ് ഗലര്‍ണര്‍ എന്‍എന്‍ വോറ പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിക്ക് നല്‍കിയിട്ടുള്ളത്.

കശ്മീരിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് പിഡിപി. ഇടഞ്ഞു നില്‍ക്കുന്ന പിഡിപിയും ബിജെപിയും കൈകോര്‍ക്കാനുള്ള സാധ്യത ഏതാണ്ട് അവസാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദില്ലിയില്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപെട്ട ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയ മെഹബൂബ ഇതുവരെ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Mehboob

മൊഹബൂബയുടെ ഡിമാന്റുകള്‍ അംഗീകരിച്ച് ബിജെപി ഒത്തു തീര്‍പ്പിന് തയ്യാറായാല്‍ മാത്രമേ വീണ്ടും സഖ്യ സാധ്യതയും സര്‍ക്കാര്‍ രൂപീകരണവും സാധ്യമാകൂ. ഇതിനിടയില്‍ ബിജെപിയില്‍ ഭിന്നിപ്പിനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പിഡിപിയില്‍ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ ബിജെപിയുടെ ഭാഗത്തു നിന്നും സജീവമാണ്. 15 അംഗങ്ങള്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ കശ്മീരിന്റെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം കൂറുമാറ്റ നിരോധനത്തിന്റെ കടമ്പ മറികടക്കാനാകുമെന്നാണ് വിലയിരുത്തല്‍.

മൂന്ന് ഗ്രൂപ്പുകളായാണ് പിഡിപി ഇപ്പോള്‍ വേര്‍തിരിഞ്ഞ് നില്‍ക്കുന്നത്. ബിജെപിയുമായി ഉണ്ടാക്കിയ സഖ്യം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തു എന്ന് വിലയിരുത്തുന്നവരാണ് ഒരു വിഭാഗം. ബ്‌ജെപി സഖ്യം ഉപേക്ഷിച്ചാല്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കരുത്തോടെ തിരിച്ചു വരാന്‍ കഴിയുമെന്ന് അഭിപ്രായപ്പെടുന്നു.

പാര്‍ട്ടിയിലെ രണ്ടാമത്തെ ഗ്രൂപ്പുകള്‍ പഴയ തലമുറയില്‍പെട്ട ആള്‍ക്കാരാണ്. ജനാധിപത്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് വാദിക്കുന്നവരാണിവര്‍. കശ്മീരിന്‍രെ പ്രത്യേകാവകാസം സംരക്ഷിക്കപ്പെടുകയും ഇന്ത്യയോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനം വേമമെന്ന് പറയുന്നവരാണിവര്‍.

മൂന്നാമത്തെ വിഭാഗക്കാര്‍ മെഹബൂബയുടെ തന്ത്രങ്ങളെ കുറ്റപ്പെടുത്തുകയും അതുപോലെ അവരെ ഉറ്റു നോക്കുകയും ചെയ്യുന്നവരാണ്. ദില്ലിയെ വെല്ലുവിളിക്കാനുള്ള ധൈര്യം കാണിച്ചതിനോട് യോജിക്കുന്നവരാണ് ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+