കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു അക്രമി സംഘത്തിലെ പെണ്‍കുട്ടി കൊമാല്‍ ശര്‍മയോ? നിയന്ത്രിച്ചത് യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ്

  • By Desk
Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിച്ച മുഖംമൂടി സംഘത്തിലെ പെണ്‍കുട്ടിയാര്? ഈ ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അത് എബിവിപി പ്രവര്‍ത്തക കൊമാല്‍ ശര്‍മയാണെന്ന് ചിലര്‍ പറയുന്നു. അതിനുള്ള തെളിവുകളും അവര്‍ പുറത്തുവിട്ടു.

Jn

(സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം)

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അതിക്രമിച്ച് കയറിയ ആയുധധാരികള്‍ ആക്രമണം അഴിച്ചുവിട്ടത്. 30ലധികം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റ ആക്രമണം നിയന്ത്രിച്ചിരുന്നത് യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്ക് സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുമായി ബന്ധമുണ്ടെന്നാണ് ആക്ഷേപം. അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നു. ക്യാമ്പസിന് പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയാണ് അവര്‍ ആക്രമിച്ചത്.

ആക്രമണത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ചിലര്‍ മുഖംമൂടി ധരിച്ച് ആക്രമിസംഘത്തിലുള്ള പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. ദില്ലി സര്‍വകലാശാലക്ക് കീഴിലുള്ള ദൗരത്ത് റാം കോളജിലെ എബിവിപി പ്രവര്‍ത്തക കൊമാല്‍ ശര്‍മയാണിതെന്ന് ചിലര്‍ പ്രതികരിച്ചു.

Jn

അക്രമം നടക്കുന്ന വേളയില്‍ കൊമാല്‍ ശര്‍മ ജെഎന്‍യുവില്‍ ഉണ്ടായിരുന്നുവെന്നതിനുള്ള തെളിവുകള്‍ അപൂര്‍വ് താക്കൂര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. താക്കൂറിന്റെ സഹോദരിക്ക് അറിയുന്ന വിദ്യാര്‍ഥിനിയാണ് കൊമാല്‍ ശര്‍മ. ജെഎന്‍യു ആക്രമണം സംബന്ധിച്ച് താക്കൂറിന്റെ സഹോദരിയും കൊമാല്‍ശര്‍മയും പിന്നീട് സംസാരിച്ചിരുന്നു. ആക്രമണ വേളയില്‍ താന്‍ അവിടെയുണ്ടായിരുന്നുവെന്ന് കൊമാല്‍ ശര്‍മ സമ്മതിക്കുന്ന ശബ്ദ സന്ദേശവും അപൂര്‍വ് താക്കൂര്‍ പുറത്തുവിട്ടു.

ജെഎന്‍യു രക്തച്ചൊരിച്ചിലിന് പിന്നില്‍ ഹിന്ദുരക്ഷാദള്‍; സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തുജെഎന്‍യു രക്തച്ചൊരിച്ചിലിന് പിന്നില്‍ ഹിന്ദുരക്ഷാദള്‍; സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു

ന്യൂസ് ലോഡ്രി വെബ്‌സൈറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് അപൂര്‍വ് താക്കൂറുമായി ബന്ധപ്പെട്ടു. തനിക്ക് കൊമാല്‍ ശര്‍മയെ അറിയില്ല. തന്റെ സഹോദരിക്ക് അറിയാം. മുഖം മറച്ച് പ്രചരിക്കുന്ന ചിത്രത്തിലുള്ളത് കൊമാല്‍ ശര്‍മ ആണെന്ന് സഹോദിക്ക് സംശയമുണ്ടായിരുന്നു. സഹോദരി കൊമാല്‍ ശര്‍മയുമായി ഇന്‍സ്റ്റഗ്രാമില്‍ സംസാരിച്ചു. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് താന്‍ തന്നെയാണെന്ന് കൊമാല്‍ ശര്‍മ സമ്മതിച്ചുവെന്ന് അപൂര്‍വ് താക്കൂര്‍ പറഞ്ഞു. താക്കൂറിന്റെ സഹോദരി അനൂജ ഇക്കാര്യം ശരിവച്ചു. ചിത്രം പ്രചരിച്ചതോടെ കൊമാല്‍ ശര്‍മ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു.

English summary
JNU Attack: Masked girl is Delhi University student Komal Sharma?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X