കനയ്യയ്ക്കും ഉമറിനും അനിര്‍ഭനും ജെഎന്‍യു പ്രവേശനം നിഷേധിച്ചു, കാരണം രാജ്യദ്രോഹക്കുറ്റം ചുമത്തിയതോ!!
ദില്ലി: ജവഹര്‍ലാല്‍ നെഹ് റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലുള്‍പ്പെട്ട കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ എന്നിവരുടെ സെമസ്റ്റര്‍ പ്രവേശനം സര്‍വ്വകലാശാല തടഞ്ഞുവെച്ചു. അടുത്ത സെമസ്റ്ററിലേക്കുള്ള പ്രവേശനം തടഞ്ഞുവെച്ച 21 വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ മൂന്നുപേരും ഉള്‍പ്പെടുന്നത്.
Read also: പോക്കെമോന്‍ വ്യാജനെങ്കില്‍ അശ്ലീല വെബ്ബ്‌സൈറ്റിലെത്തും!!! രസകരമായ ചില കാര്യങ്ങളിതാ...
സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രമോദ് കുമാറാണ് മൂന്ന് പേരുടേയും പേരുകള്‍ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പ്രവേശനം തടഞ്ഞുവെച്ചുവെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന ദില്ലി ഹൈക്കോടതിയുടെ വിധി മറികടന്നാണ് നടപടി. ഇത് ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഫീസ് അടയക്കാത്തതിനാല്‍ സര്‍വ്വകലാശാല പ്രവേശനം തടഞ്ഞുവെച്ചു എന്നതാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശ്രമിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. രാജ്യവിരുദ്ധ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ടതാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്.

ഫെബ്രുവരി ഒമ്പതിന് സര്‍വ്വകലാശാല ക്യാമ്പസിനുള്ളില്‍ വെച്ച് നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പാര്‍ലമെന്റ് ആക്രമണക്കേസില്‍ ഇന്ത്യ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷിത്തിലായിരുന്നു സംഭവം. കേസില്‍ അറസ്റ്റിലായ ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.












Click it and Unblock the Notifications