തൊഴില്‍ വിപണി ഉണരുന്നു, ഇന്ത്യയില്‍ 22 ശതമാനത്തിന്റെ കുതിപ്പുണ്ടാവുമെന്നും ലോക ഇക്കണോമിക് ഫോറം
ദില്ലി: ഇന്ത്യ അടക്കമുള്ള തൊഴില്‍ വിപണികളില്‍ വന്‍ കുതിപ്പ് പ്രവചിച്ച് ലോക ഇക്കോണമിക് ഫോറം. ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 22 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാവും. പുതിയ തൊഴില്‍ അവസരങ്ങള്‍ ധാരാളമായി സൃഷ്ടിക്കപ്പെടും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡാറ്റ സെഗ്മെന്റ്‌സ് പോലുള്ള മേഖലകളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തില്‍ 23 ശതമാനത്തിന്റെ വര്‍ധനവ് കാണാനാവും. 69 മില്യണ്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടും. 2027ല്‍ ഇത് 83 മില്യണായി ഉയരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലോക ഇക്കണോമിക് ഫോറത്തിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ആഗോള തലത്തിലെ വളര്‍ച്ചയെ കുറിച്ച് പ്രതിപാദിക്കുന്നത്. 23 ശതമാനത്തോളം വളര്‍ച്ച ആഗോള തലത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാണാം. പുതിയ തൊഴിലുകള്‍ ധാരാളം സൃഷ്ടിക്കപ്പെടും. പല മേഖലയില്‍ നിന്നായി ഇത് വരാം.
10.2 ശതമാനത്തിന്റെ വളര്‍ കാണാമെന്നും ഇക്കണോമിക് ഫോറം പറയുന്നു. റിപ്പോര്‍ട്ടിനായി 803 കമ്പനികളില്‍ നിന്നുള്ള ഡാറ്റയാണ് ശേഖരിച്ചത്. തുടര്‍ന്ന് സര്‍വേ തയ്യാറാക്കി. തൊഴില്‍ ദാതാക്കള്‍ 69 മില്യണ്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ആഗോള തലത്തില്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന വേളയില്‍ ഈ റിപ്പോര്‍ട്ട് വലിയ പ്രതീക്ഷയാണ്.
ഇഎസ്ജിയായിരിക്കും ഇന്ത്യയിലെ തൊഴില്‍ മേഖലയെ നയിക്കാന്‍ പോകുന്നതെന്നാണ് ഇക്കണോമിക് ഫോറം പറയുന്നത്. പരിസ്ഥിതി, സാമൂഹികം, ഭരണ മേഖല എന്നിവയിലായിരിക്കും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുക. ഇവയുടെ നിലവാരം ഉയരുന്നതിന് അനുസരിച്ച് തൊഴില്‍ മേഖലയുടെ വളര്‍ച്ചയും വര്‍ധിക്കും. പുതിയ സാങ്കേതിക വിദ്യയിലേക്ക് കമ്പനികള്‍ മാറും.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
ഡിജിറ്റല്‍ ആക്‌സസിനും വലിയ പ്രാധാന്യമുണ്ടായിരിക്കും. ഇന്ത്യയിലെ തൊഴില്‍ മേഖലയിലെ മാറ്റത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചുക്കാന്‍ പിടിക്കും. മെഷീന്‍ ലേണിംഗ് സ്‌പെഷ്യലിസ്റ്റിസ്, ഡാറ്റാ അനലിസ്റ്റ്‌സ്, ശാസ്ത്ര മേഖല എന്നിവിടങ്ങളിലെല്ലാം വളര്‍ച്ച കാണാനാവുമെന്ന് ലോക ഇക്കോണമിക് ഫോറം പറയുന്നു.
എണ്ണ-ഇന്ധന നിര്‍മാണ മേഖലയില്‍ വലിയ വളര്‍ച്ച കാണാം. ഇന്ത്യ, യുഎസ്, ഫിന്‍ലാന്‍ഡ് എന്നിവരായിരിക്കും ഇതില്‍ മുന്നിലേക്ക് വരിക. അതേസമയം ഇന്ത്യയിലും ചൈനയിലും പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആഗോള ശരാശരിയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നുവെന്നാണ് കണ്ടെത്തല്‍.
ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഇവിടങ്ങളില്‍ മികച്ച കാര്യശേഷിയുള്ള ജീവനക്കാര്‍ ധാരാളം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക തൊഴിലുകള്‍ക്ക് ഇന്ത്യയില്‍ വളര്‍ച്ച കുറവാണ്. അക്കാര്യത്തില്‍ വളര്‍ച്ച കുറവുള്ള ഏഴ് രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.












Click it and Unblock the Notifications