ജിറ്റ്ഹബ്ബ് ഇന്ത്യയിലെ എഞ്ചിനീയര്‍ മാരെ മൊത്തത്തില്‍ പിരിച്ചുവിടുന്നു; 140 പേര്‍ക്ക് ജോലിയില്ലാതാവും
ദില്ലി: മൈക്രോസോഫ്റ്റിന്റെ കൈവശമുള്ള ഇന്റര്‍നെറ്റ് ഹോസ്റ്റിംഗ് സര്‍വീസ് പ്രൊവൈഡര്‍ ജിറ്റ്ഹബ്ബ് ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടുന്നു. എഞ്ചിനീയറിംഗ് ടീമിലെ എല്ലാവരെയുമാണ് പിരിച്ചുവിടുന്നത്. യുഎസ് കഴിഞ്ഞാല്‍ ജിറ്റ്ഹബ്ബിന്റെ ഏറ്റവും വലിയ ഡെവലപ്പര്‍ കമ്മ്യൂണിറ്റിയുള്ളത് ഇന്ത്യയിലാണ്.
ഇന്ത്യയിലെ ഓപ്പറേഷന്‍ ടീമില്‍ 142 എഞ്ചിനീയര്‍മാരാണ് ഉള്ളത് ഇവര്‍ക്കൊല്ലം ജോലി നഷ്ടമാകും. വലിയ രീതിയില്‍ ജിറ്റ്ഹബ്ബിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. 2018ലാണ് മൈക്രോസോഫ്റ്റ് കമ്പനിയെ ഏറ്റെടുത്തത്. 2022 ഒക്ടോബറില്‍ ഒരു ബില്യണായിരുന്നു കമ്പനിയുടെ വാര്‍ഷിക വരുമാനം.

അതേസമയം പിരിച്ചുവിടലിനുള്ള തുകയായി രണ്ട് മാസത്തെ ശമ്പളം ജിറ്റ്ഹബ്ബ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എത്ര ജീവനക്കാരെയാണ് പുറത്താക്കിയതെന്ന് ഔദ്യോഗികമായി കമ്പനി അറിയിച്ചിട്ടില്ല. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ജിറ്റ്ഹബ്ബ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത് കമ്പനിയുടെ റീ ഓര്‍ഗനൈസേഷന്‍ പ്ലാനിന്റെ ഭാഗമായിട്ടാണ്. തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നത് ടെക് മേഖലയിലെ പ്രതിസന്ധി കാരണമാണെന്ന് കമ്പനി സൂചിപ്പിക്കുന്നു. അതിലുപരി ഹ്രസ്വകാലത്തില്‍ ഇവരുടെ ബിസിനസിനെ അത് ബാധിക്കാതിരിക്കാന്‍ കൂടിയാണ്.
ദീര്‍ഘകാലത്തില്‍ പ്രതിസന്ധി മാറുന്നതിന് അനുസരിച്ച് കൂടുതല്‍ പേരെ ജോലിക്കെടുക്കുമെന്നാണ് സൂചന. ജിറ്റ്ഹബ്ബ് സിഇഒ തോമസ് ദോംകെ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. ഇതില്‍ പിരിച്ചുവിടല്‍ നടപടിയെ ന്യായീകരിക്കുന്നുണ്ട്.
ഇത് ബജറ്റ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും സൂചനയുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഫോക്കസ് ചെയ്യുകയാണെന്നും കമ്പനി സൂചിപ്പിക്കുന്നു. അതേസമയം ജീവനക്കാരുടെ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ അല്ല പിരിച്ചുവിടല്‍ നടക്കുന്നത്.ടീമിലെ എല്ലാവരോടുമാണ് ജോലി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇതോടെ മൊത്തം എഞ്ചിനീയറിംഗ് ടീമും പുറത്തായി.
പുറത്താക്കപ്പെട്ട ജീവക്കാരെ നോണ്‍ ഡിസ്‌ക്ലോഷര്‍ അഗ്രിമെന്റില്‍ ഒപ്പുവെച്ചു. ഇവര്‍ക്ക് ഇതോടെ നഷ്ടപരിഹാരം കിട്ടും. ജിറ്റ്ഹബ്ബ് ഇത് ആദ്യമായിട്ടല്ല ജീവനക്കാരെ പുറത്താക്കുന്നത്. കഴിഞ്ഞമാസം ചെലവ് ചുരുക്കലിന്റെ ഭാഗമായി പത്ത് ശതമാനം ജീവനക്കാരെ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു. നിലവില്‍ പുതിയ ജീവനക്കാരെയും എടുക്കുന്നില്ല.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications