കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശാറാമിന് ജീവപര്യന്തം വിധിച്ചു.... ജഡ്ജിയെ പറപ്പിച്ചു!! 14 പേരെ സ്ഥലംമാറ്റി, സര്‍ക്കാരിന്റെ അതൃപ്തി?

ആശാറാമിന് ശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

Google Oneindia Malayalam News

ജയ്പൂര്‍: ബാലികയെ പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് വിധിച്ച ജഡ്ജിക്ക് സ്ഥാനചലനം. ജോധ്പൂര്‍ സെഷന്‍സ് കോടതി ജഡ്ജി മധുസൂദന്‍ ശര്‍മയെയാണ് സ്ഥലം മാറ്റിയത്. അതേസമയം സ്ഥലംമാറ്റത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അതൃപ്തിയാണ് ജഡ്ജിയെ മാറ്റിയതിന് പിന്നല്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം സ്ഥലംമാറ്റത്തെ ന്യായീകരിക്കാന്‍ 14 ജുഡീഷ്യല്‍ അധികാരികളെയും സ്ഥലം മാറ്റിയിട്ടുണ്ട്. ജയ്പൂര്‍ നിയമകാര്യ വിഭാഗത്തിലെ നിയമ സെക്രട്ടറിയായിട്ടാണ് ജസ്റ്റിസ് മധുസൂദന്‍ ശര്‍മയെ നിയമിച്ചിരിക്കുന്നത്.

1

ആശാറാമിന് ഇത്രയും കടുത്ത ശിക്ഷ നല്‍കുമെന്ന് ബിജെപിയും കേന്ദ്ര സര്‍ക്കാരും കരുതിയിരുന്നില്ല. അതിനാലാണ് കടുത്ത അതൃപ്തി ഉണ്ടായിരിക്കുന്നത്. അതേസമയം വിധി പറയുന്നതിന് മുമ്പും അതിന് ശേഷവും അദ്ദേഹത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പാടാക്കിയത്. ആശാറാം വിവാദ ആള്‍ദൈവമായതിനാല്‍ ജഡ്ജിക്കെതിരെ ഏത് നിമിഷവും ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു.സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാലാണ് അദ്ദേഹത്തിനെ സ്ഥലം മാറ്റിയതെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിനെ അത്തരത്തില്‍ കാണാന്‍ സാധിക്കില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്.

2

ജഡ്ജിയെ മാറ്റുമെന്ന് അടുത്തിടെ ഒരിക്കല്‍ പോലും സൂചിപ്പിച്ചിരുന്നില്ലെന്നും ആശാറാമിന് ശിക്ഷ വിധിച്ചപ്പോള്‍ മാത്രമെടുത്ത തീരുമാനമാണ് ഇതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം ആശാറാമിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതി കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ തീരുമാനമെടുക്കുന്നത് പുതിയ നീക്കത്തോടെ വൈകാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെടുന്നുമുണ്ട്. അതേസമയം ജഡ്ജിക്കെതിരെ ആശാറാമിന്റെ അനുയായികള്‍ തന്നെയാണ് നിലപാടെടുത്തത്. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും സമ്മര്‍ദം ചെലുത്തിയെന്നാണ് സ ൂചന. ഇതാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് സൂചനയുണ്ട്.

ജിന്നയെ ഇന്ത്യയില്‍ ആദരിക്കേണ്ട.. ഹിന്ദുത്വ സംഘടനകള്‍ക്ക് യോഗിയുടെ പിന്തുണ, അലിഗഡിന് മുന്നറിയിപ്പ്!!ജിന്നയെ ഇന്ത്യയില്‍ ആദരിക്കേണ്ട.. ഹിന്ദുത്വ സംഘടനകള്‍ക്ക് യോഗിയുടെ പിന്തുണ, അലിഗഡിന് മുന്നറിയിപ്പ്!!

സിപിഎമ്മിന് അടുത്ത ഇരുട്ടടി.. കുന്നിടിച്ച് നേതാവിന്റെ മകന്റെ കോടികളുടെ റിസോർട്ട് നിർമ്മാണം!സിപിഎമ്മിന് അടുത്ത ഇരുട്ടടി.. കുന്നിടിച്ച് നേതാവിന്റെ മകന്റെ കോടികളുടെ റിസോർട്ട് നിർമ്മാണം!

English summary
Jodhpur Judge Who Handed Life Term to Asaram Transferred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X