Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ വാർത്ത ഏൽപ്പിക്കുന്ന ആഘാതം അത്ര ചെറുതല്ല', ജെഎൻയു മുൻ വിദ്യാർത്ഥി കൂടിയായ ജോൺ ബ്രിട്ടാസ്

ദില്ലി: ജെഎന്‍യു പുതിയ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ശാന്തി ശ്രീ ധുലിപുടി പണ്ഡിറ്റിന്റെ തീവ്ര ഹിന്ദുത്വ ട്വീറ്റുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ആണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലര്‍ ആണ് ശാന്തി ശ്രീ ധുലിപുടി പണ്ഡിറ്റ്. വിസി സ്ഥാനത്ത് എത്തിയതിന് പിന്നാലെ ഇവരുടെ പഴയ ട്വീറ്റുകള്‍ വൈറലായി. തുടര്‍ന്ന് ശാന്തി ശ്രീ ധുലിപുടി പണ്ഡിറ്റ് ട്വിറ്റര്‍ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

വിവാദത്തില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി കൂടിയായ ഇടത് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ് വായിക്കാം: '' ജെഎൻയുവിന് ആദ്യമായി വനിതാ വൈസ് ചാൻസലർ. ജെഎൻയുവിന്റെ ആദ്യ വനിതാ വൈസ് ചാൻസലറായി പ്രൊഫസർ ശാന്തിശ്രീ പണ്ഡിറ്റിനെ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാഷ്ട്രപതി ഈ നിയമനത്തിന് അംഗീകാരം നൽകി. അടുത്ത അഞ്ചുവർഷം ജെഎൻയുവിന്റെ അക്കാദമിക നേതൃത്വം ഈ വനിതയ്ക്കായിരിക്കും. ജെഎൻയുവിന്റെ ആദ്യ വനിതാ വൈസ് ചാന്‍സലറാണ് അവര്‍. ഈ വാർത്ത ഒറ്റനോട്ടത്തിൽ ഇങ്ങനെ വായിക്കാം. എന്നാൽ വരികൾക്കിടയിലൂടെ വായിക്കുമ്പോഴോ?

67

നമുക്കറിയാം മോദി ഭരണത്തെ തുറന്നു വിമർശിച്ച, പ്രതിഷേധത്തിന്റെ അലയൊലികൾ എങ്ങനെയാണു രാജ്യത്തിന് ഗുണം ചെയ്യുന്നത് എന്ന അനുഭവം പകർന്ന് തന്ന, ഇന്ത്യയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ മുന്നോട്ട് വെച്ച വിദ്യാർത്ഥി സമൂഹമാണ് ജെഎൻയുവിന്റെത്. ജെഎൻയു പിടിച്ചെടുക്കാൻ സംഘപരിവാർ ഇതിനുമുൻപും ശ്രമിച്ചിട്ടുണ്ട്. അതിനെയൊക്കെ വിദ്യാർത്ഥി സമൂഹം ഒറ്റക്കെട്ടായി എതിർത്തിട്ടുമുണ്ട്. എതിർത്തവരെ പലരെയും രാജ്യദ്രോഹികളായി മുദ്രകുത്തിയതും നമ്മൾ കണ്ടു. ഇപ്പോഴിതാ പുതിയൊരാൾ ജെഎൻയുവിന്റെ തലപ്പത്തേയ്ക്ക് വന്നിരിക്കുന്നു.

അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസിലാക്കാൻ ഗോഡ്സെയെ കുറിച്ച് അവർ എഴുതിയ വരികൾ മാത്രം മതി. "ഞാൻ ഗാന്ധിയോടും, ഗോഡ്സെയോടും യോജിക്കുന്നു. രണ്ട് പേരും ഗീത വായിച്ചിട്ടുണ്ട്. പക്ഷെ വിപരീത പാഠങ്ങളാണ് പഠിച്ചത്. പ്രവൃത്തിക്കാണ് ഗോഡ്സെ പ്രാധാന്യം കൊടുത്തത്. അഖണ്ഡ ഭാരതത്തിന് വേണ്ടി അദ്ദേഹം എടുത്ത ഉപായം, ഗാന്ധിയെ വധിക്കുക എന്നതായിരുന്നു..." ഇതിൽ കൂടുതലായി എന്തെങ്കിലും ഇനി എഴുതേണ്ടതില്ലല്ലോ. ആറ് വർഷം ആ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന എനിക്ക് ഈ വാർത്ത ഏൽപ്പിക്കുന്ന ആഘാതം അത്ര ചെറുതല്ല''.

ബാത്ത് ടബ്ബിൽ നടി ശാലിൻ സോയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+