'തൊലിക്കട്ടി അപാരം തന്നെ'! യോഗിയുടെ വിവാദ പ്രസ്താവനയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്
ദില്ലി: കേരളത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം കനക്കുന്നു. വിഷയം സിപിഎം പാര്‍ലമെന്റില്‍ ഉയര്‍ത്തിയിരിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കേരളത്തിന് എതിരെയുളള യോഗിയുടെ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് എംപിമാരും ആവശ്യപ്പെട്ടു.
യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജോൺ ബ്രിട്ടാസ് എംപി ഉയർത്തിയത്. കുറിപ്പ് ഇങ്ങനെ: '' യോഗിയൊരു ഉഗ്ര വർഗീയവാദിയാണെങ്കിലും ഇടയ്ക്കു തമാശ പറയും. പക്ഷെ ശുദ്ധ നർമമല്ല മറിച്ചു നെറ്റി ചുളിപ്പിക്കുന്ന ഇനങ്ങൾ. യുപിയിൽ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുമ്പോഴാണ് കേരളത്തിൽ വന്ന് ആരോഗ്യമേഖല എങ്ങിനെ ആകണമെന്ന് പണ്ട് അദ്ദേഹം ക്ലാസ്സ് എടുത്തത്. ഗംഗയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുകി നടന്നപ്പോഴാണ് കൊറോണയിൽ നമ്മളെ വിമർശിച്ചത്.
സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കിൽ യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് അദ്ദേഹത്തിന്റെ പുതിയ ഐറ്റം നമ്പർ. കാഷായ വസ്ത്രത്തിനുള്ളിലെ തൊലിക്കട്ടി അപാരം തന്നെ! വർഗീയ തിമിരം ഇല്ലായിരുന്നെങ്കിൽ ജനങ്ങൾ ഒന്നടങ്കം യുപി എങ്ങിനെയെങ്കിലും കേരളം ആകട്ടെ എന്നായിരിക്കും തീരുമാനിക്കുക. സ്ഥിതി വിവര കണക്കുകൾ അറിയാനാഗ്രഹിക്കുന്ന യുപിക്കാർ അത് മനസ്സിലാക്കിയിരുന്നെങ്കിൽ...''

ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ അധിക്ഷേപിച്ചത്. തിരഞ്ഞെടുപ്പില്‍ പാളിച്ച സംഭവിച്ചാല്‍ യുപി കേരളത്തെയോ കശ്മീരിനെയോ ബംഗാളിനെയോ പോലെ ആയിമാറും എന്നാണ് യോഗി വോട്ടര്‍മാരോട് പറഞ്ഞത്. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ രാഹുല്‍ ഗാന്ധി അടക്കമുളളവര്‍ യോഗിക്ക് മറുപടിയുമായി രംഗത്ത് വന്നു.
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ
ഒരുമയുടെ കരുത്തിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വിവിധ സംസ്‌ക്കാരങ്ങളും ബഹുസ്വരതയും ഭാഷകളും ആളുകളും സംസ്ഥാനങ്ങളും ചേരുന്നതാണ് ഇന്ത്യയുടെ ഒരുമയെന്ന് രാഹുല്‍ പറയുന്നു. കശ്മീര്‍ മുതല്‍ കേരളം വരെ, ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ, ഇന്ത്യ പലവിധ വര്‍ണങ്ങളാല്‍ സുന്ദരമാണെന്നും ഇന്ത്യയുടെ ആത്മാവിനെ പരിഹസിക്കരുതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications