കോണ്‍ഗ്രസിന് പ്രതീക്ഷ; ജാര്‍ഖണ്ഡില്‍ ബിജെപിയോട് ഇടഞ്ഞ് സഖ്യകക്ഷികള്‍! ഒറ്റയ്ക്ക് മത്സരിക്കും
ദില്ലി: ലോക്സഭയില്‍ കൂറ്റന്‍ വിജയം നേടി അധികാരത്തിലെത്തിയ ബിജെപിയെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഇക്കഴിഞ്ഞ മാസം നടന്ന ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്. ഇരു സംസ്ഥാനങ്ങളിലും തനിച്ച് ഭൂരിപക്ഷം നേടുമെന്ന് പ്രഖ്യാപിച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡിലൂടെ ഈ തിരിച്ചടികളെ മറികടക്കാന്‍ ഒരുങ്ങുകയായിരുന്നു ബിജെപി. എന്നാല്‍ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് സഖ്യകക്ഷികളുടെ നിലപാട്. സീറ്റ് വിഭജനത്തില്‍ തട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍ഡിഎ സഖ്യകക്ഷികള്‍. വിശദാംശങ്ങളിലേക്ക്

വിട്ട് വീഴ്ചയ്ക്ക്
ഹരിയാണയില്‍ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മിഷന് 75 ലക്ഷ്യം വെച്ചാണ് ബിജെപി അങ്കം കുറിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപി ക്യാമ്പുകള്‍ ഞെട്ടി. 41 സീറ്റാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെഎംഎമ്മിന്റെ പിന്തുണ ബിജെപിക്ക് തേടേണ്ടി വന്നു.

വഴിമുട്ടി
മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 105 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഇതോടെ സഖ്യകക്ഷിയായ ശിവസേന വിലപേശല്‍ തുടങ്ങി . മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടണമെന്ന ശിവസേന നിര്‍ബന്ധം പിടിച്ചതോടെ സർക്കാർ രൂപീകരണം എങ്ങുമെത്താതെ വഴിമുട്ടിയിരിക്കുകയാണ്.

ജാര്‍ഖണ്ഡിലും തിരിച്ചടി
മുഖ്യമന്ത്രി കസേര നല്‍കില്ലെന്ന് ബിജെപിയും കട്ടായം പറഞ്ഞതോടെ ബിജെപിയെ പുറത്ത് നിര്‍ത്തി എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാന ശ്രമത്തിലാണ് ശിവസേന. ഈ പ്രതിസന്ധിക്കിടെയാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡിലും ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.

സീറ്റ് വിഭജനം
നവംബര്‍ 30 നാണ് ജാര്‍ഖണ്ഡില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 2014 ല്‍ 81 അംഗ നിയമസഭയില്‍ 35 സീറ്റാണ് ബിജെപി നേടിയത്. സഖ്യകക്ഷിയായ ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്റെ പിന്തുണയോടെ ബിജെപി അധികാരത്തില്‍ ഏറി. 17 സീറ്റുകളിലായിരുന്നു എജെഎസ്യു വിജയിച്ചത്.

തനിച്ച് മത്സരിക്കാന്‍
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ഭരണ തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മിഷന് 65 പ്ലസ് എന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ബിജെപി തകൃതിയാക്കുന്നുണ്ട്. എന്നാല്‍ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം ബിജെപിക്ക് കടുത്ത തലവേദനയാണ് വരുത്തി വെച്ചിരിക്കുന്നത്. സീറ്റിനെ ചൊല്ലി സഖ്യകക്ഷിളായ എസ്ജെഎസ്യുവും എല്‍ജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ നല്‍കില്ല
ചക്രധര്‍പൂരില്‍ ബിജെപിയും എജെഎസ്യുവും സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് എജെഎസ്യുവുമായുള്ള പ്രശ്നങ്ങളുടെ തുടക്കം.ബിജെപി സംസ്ഥാന അധ്യക്ഷനാണ് ഇവിടെ സ്ഥാനാര്‍ത്ഥി.19 സീറ്റുകളാണ് ബിജെപിയോട് എജെഎസ്യു ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 9 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നാണ് ബിജെപിയുടെ നിലപാട്.

ഒറ്റയ്ക്ക് മത്സരിക്കും
അതിനിടെ 12 സീറ്റുകളില്‍ എജെഎസ്യു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. അതില്‍ നാലെണ്ണത്തിലാകട്ടെ ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മറ്റൊരു സഖ്യകക്ഷിയായ രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും സീറ്റ് വിഭജനത്തിനെതിരെ ബിജെപിക്കെതിരെ രംഗത്തെത്തി.

പസ്വാന്റെ പാര്‍ട്ടി
ഇത്തവണ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് എല്‍ജെപി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റിലാണ് എല്‍ജെപി മത്സരിച്ചത്. ഇതില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. പസ്വാന്റെ മകന് ചിരാഗ് പസ്വാനാണ് ഇപ്പോള്‍ എല്‍ജിപിയെ നയിക്കുന്നത്.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ജാര്‍മുണ്ടി, നാല, ഹുസൈനാബാദ്, ബര്ക്കാഗോണ്, ലതേഹര്‍, പാങ്കി, എന്നീ ആറ് സീറ്റുകള്‍ വേണമെന്നാണ് എല്‍ജെപിയുടെ ആവശ്യം. അതേസമയം ബിജെപി ഇതിന് തയ്യാറാല്ല. ഇതോടെ 37 സീറ്റുകളില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.ഇതുവരെ 52 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.നിതീഷ് കുമാറിന്റെ ജെഡിയുവും തനിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.

ചര്‍ച്ച തുടങ്ങി
സീറ്റ് വിഭജനം സംബന്ധിച്ച പ്രശ്നം രൂക്ഷമായതോടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നത് ബിജെപി നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്വീകാര്യമായ നിലയില്‍ സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് എജെഎസ്യുവുമായി ബിജെപി ചര്‍ച്ചകള്‍ ശക്തമാക്കിയിട്ടുണ്ട്.

പ്രതീക്ഷ കോണ്‍ഗ്രസിന്
അതേസമയം ബിജെപിയിലെ സീറ്റ് തര്‍ക്കം തങ്ങള്‍ക്ക് ഗുണകരമാകുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിന്. ഹരിയാണ പാഠനാക്കിയാണ് കോണ്‍ഗ്രസ് ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ജെഎംഎം, ആര്‍ജെഡി എന്നിവയുമായി ചേര്‍ന്ന് വിശാല പ്രതിപക്ഷ സഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക.

മത്സരത്തിനൊരുങ്ങി
സഖ്യത്തിനുള്ളില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടുണ്ട്. ജെഎംഎമ്മിന്റെ ഷിബു സോറനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ജെഎംഎം 43 സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലുമാണ് മത്സരിക്കുക. ബാക്കി വരുന്ന ഏഴ് സീറ്റുകളില്‍ ആര്‍ജെഡിയും മത്സരിക്കും.
ചൊവ്വാഴ്ച വൈകീട്ട് 8.30... അന്തിമ സമയം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍, നിബന്ധന വച്ച് കോണ്‍ഗ്രസ്
പ്രണയിച്ചതിന് ആൾക്കൂട്ട മർദ്ദനം, മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു, പെൺകുട്ടിയും ഗുരുതരാവസ്ഥയിൽ!
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications