ചൊവ്വാഴ്ച വൈകീട്ട് 8.30... അന്തിമ സമയം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍, നിബന്ധന വച്ച് കോണ്‍ഗ്രസ്
മുംബൈ: ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ നല്കിയ സമയം കഴിഞ്ഞ പശ്ചാത്തലത്തില്‍ എന്‍സിപിയോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 8.30 വരെയാണ് സമയം നല്‍കിയിട്ടുള്ളത്. ഇതിനകം നടപടികളുണ്ടായില്ലെങ്കില്‍ നാലാം കക്ഷിയായ കോണ്‍ഗ്രസിന് അവസരം നല്‍കിയേക്കും. കോണ്‍ഗ്രസിനും സാധിച്ചില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങാനാണ് സാധ്യത.
അതേസമയം, കോണ്‍ഗ്രസ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തി. ശിവസേനയെ മുഖ്യമന്ത്രി പദവിയിലേക്ക് പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത തുടരകുയാണ്. ശിവസേനയെ പിന്തുണയ്ക്കുന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ ചോദ്യം ചെയ്യപ്പെടുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം....

കോണ്‍ഗ്രസ് നിബന്ധന
എന്‍സിപിയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ച പുതിയ നിബന്ധന എന്നറിയുന്നു. എന്‍സിപി നേതാവ് മുഖ്യമന്ത്രിയായല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും. ശിവസേന ഈ സര്‍ക്കാരിനെ പിന്തുണയ്ക്കട്ടെ എന്നും കോണ്‍ഗ്രസ് നിലപാടെടുത്തു. ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച തുടരുകയാണ്.

എന്‍സിപിക്ക് പറയാനുള്ളത്
ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന നിലപാടാണ് എന്‍സിപിക്കുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് കൂടി പിന്തുണച്ചാല്‍ മാത്രമേ തങ്ങള്‍ നിലപാട് പരസ്യമാക്കൂ എന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ശിവസേനയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദേശീയ നേതൃത്വം പിന്നാക്കം നില്‍ക്കുകയാണ്.

ശരദ് പവാറോ അജിത് പവാറോ
എന്‍സിപിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള നേതാവ് ശരദ് പവാറാണ്. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രിയാകാനില്ലെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അജിത് പവാറാണ് എന്‍സിപിയില്‍ മുഖ്യമന്ത്രി പദവി അലങ്കരിക്കാന്‍ സാധ്യതയുള്ള മറ്റൊരു നേതാവ്.

അജിത് പവാറിന്റെ പ്രതികരണം
എന്‍സിപിയും കോണ്‍ഗ്രസും സഖ്യം ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയത്തിലും ഒരുമിച്ചായിരിക്കും. ഇതില്‍ തെറ്റിദ്ധാരണകളില്ല. എന്‍സിപി ഒരിക്കലും തനിച്ച് തീരുമാനമെടുത്ത് മുന്നോട്ട് പോകില്ല- അജിത് പവാര്‍ പ്രതികരിച്ചു. ശിവസേനയുമായി സഖ്യമുണ്ടാക്കിയാല്‍ ഭാവിയില്‍ പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയും എന്‍സിപിക്കുണ്ട്.

പവാറും സോണിയയും സംസാരിച്ചു
ശരദ് പവാറും സോണിയാ ഗാന്ധിയും കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചിരുന്നു. എന്‍സിപി മുഖ്യമന്ത്രിയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് സോണിയ അറിയിച്ചുവെന്നാണ് വിവരം. ശിവസേന പിന്തുണയ്ക്കട്ടെ എന്നും കോണ്‍ഗ്രസ് നിലപാടെടുക്കുന്നു. എന്നാല്‍ ഇക്കാര്യം ശിവസേന അംഗീകരിക്കാന്‍ സാധ്യത കുറവാണ്.

ശിവസേന മയപ്പെടുത്തുമോ
കോണ്‍ഗ്രസ് മുന്നോട്ടുവച്ച മറ്റു ചില നിബന്ധനകള്‍ ഇങ്ങനെയാണ്. ദക്ഷിണേന്ത്യക്കെതിരായ പ്രചാരണം ശിവസേന അവസാനിപ്പിക്കണം. തീവ്ര ഹിന്ദുത്വ നിലപാട് പാടില്ല. പൊതുമിനിമം പരിപാടി തയ്യാറാക്കണം... ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്ന എന്‍സിപിയെ അറിയിച്ചു. എന്‍സിപി നേതാക്കള്‍ ശിവസേനയോട് വിഷയം ധരിപ്പിക്കുമെന്നാണ് കരുതുന്നത്.

രാഷ്ട്രപതി ഭരണം വന്നാലും ചര്‍ച്ച തുടരാം
പുതിയ സഖ്യസര്‍ക്കാര്‍ വേഗത്തില്‍ സാധ്യമല്ലെന്നാണ് എന്‍സിപി നേതാക്കള്‍ പറയുന്നത്. പൊതുമിനിമം പരിപാടി തയ്യാറാക്കണം. തിടുക്കത്തില്‍ സാധിക്കില്ല. ദിവസങ്ങള്‍ നീണ്ട ചര്‍ച്ച വേണ്ടി വന്നേക്കാം. ഗവര്‍ണര്‍ അനുവദിച്ച സമയം പരിമിതമാണ്. രാഷ്ട്രപതി ഭരണം വന്നാലും ചര്‍ച്ച തുടരുകയും ധാരണയായാല്‍ ഗവര്‍ണറെ സമീപിക്കുകയും ആവാമെന്നും എന്‍സിപി നേതാക്കള്‍ പറഞ്ഞു.

ശിവസേന വിട്ടുകൊടുക്കുമോ
അതേസമയം, എന്തുവന്നാലും മുഖ്യമന്ത്രി പദം കിട്ടണമെന്ന നിലപാടിലാണ് ശിവസേന. കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സര്‍ക്കാര്‍ നിലവില്‍ വരികയാണെങ്കില്‍ ശിവസേനക്കായിരിക്കും മുഖ്യമന്ത്രി പദമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. എന്‍സിപിയും ഈ നിലപാടിനോട് യോജിക്കുന്നുണ്ട്. പക്ഷേ, അന്തിമ തീരുമാനം വൈകുമെന്നാണ് മൂന്നു പാര്‍ട്ടികളുടെയും പ്രതികരണം.

കോണ്‍ഗ്രസ്-പവാര്‍ ചര്‍ച്ച ഉച്ചയ്ക്ക് ശേഷം
അതേസമയം, മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമാണ് ചര്‍ച്ച. ബാലാസാഹിബ് തൊറാട്ട്, അശോക് ചൗഹാന് എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് പവാറിന്റെ വസതിയില്‍ എത്തുക. ദില്ലിയില്‍ നിന്നുള്ള നിര്‍ദേശം ഇവര്‍ പവാറിനെ അറിയിക്കും.

കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയിലെത്തും
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുര്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവര്‍ വൈകീട്ട് മുംബൈയിലെത്തി എന്‍സിപി നേതാക്കളെ കാണും. ഈ കൂടിക്കാഴ്ചയില്‍ ഭാവി നടപടികള്‍ ചര്‍ച്ച നടത്തുമെന്ന് ഖാര്‍ഗെ പറഞ്ഞു. ഈ ചര്‍ച്ചയില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications