സോനു സൂദും ഒപ്പം മൗനി റോയിയും; ഒന്നാം വാർഷികത്തിൽ #EkNumber ചാലഞ്ചുമായി ജോഷ് ആപ്പ്
ബെംഗളൂർ; വൈവിധ്യമാർന്ന ഉള്ളടക്കവും പുത്തൻ ട്രെന്റുകളുമായി ഇന്ത്യയിലെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പായ ജോഷ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തരംഗമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആപ്പിന്റെ ഒന്നാം വാർഷികം വ്യത്യസ്ത രീതിയിൽ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.നിലവിൽ മാർക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഹ്രസ്വ വീഡിയോ ആപ്പായ ജോഷ് വളർന്നുവരുന്ന പ്രതിഭകളുടേയും സമൂഹത്തിൽ സ്വാധീനം ഉള്ളവരുടേയും ഇടമാണ്.
വളരെ പുതുമയാർന്ന അവതരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ സ്ഥാനം ഉറപ്പിച്ച ജോഷ് ആപ്പ് പ്രതിദിനം 2 ബില്യൺ വീഡിയോകളാണ് കാഴ്ചക്കാരിൽ എത്തിക്കുന്നത്.20,000ത്തിലധികം കണ്ടന്റ് ക്രിയേറ്റർമാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരി കാലത്ത് ജനങ്ങളെ ചേർത്തുനിർത്തുന്നതിനായി അവതരിപ്പിച്ച #BlueWarrior പോലെയുള്ള ക്രിയാത്മക സംരംഭങ്ങൾ ആയാലും രാജ്യത്തെ തന്നെ മികച്ച സെലിബ്രിറ്റികളുമായും ബ്രാന്റുകളുമായും സഹകരിക്കുന്ന കാര്യത്തിലാണങ്കിലും മികച്ച ആശയങ്ങൾ കൊണ്ട് മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിലാണ് ജോഷ് ആപ്.

#EkNumber Challenge
2021 ആഗസ്റ്റിന് ഒരു വർഷം പൂർത്തിയാക്കുന്ന ജോഷിനെ സംബന്ധിച്ചെടുത്തോളം നേട്ടങ്ങൾ ആഘോഷിക്കാനുള്ള സമയമാണിത്. ഈ അവസരത്തിൽ വ്യത്യസ്തമായൊരു ചാലഞ്ച് ആണ് ജോഷ് അവതരിപ്പിക്കുന്നത്. ജോഷ് 'ഏക് നമ്പർ' എന്ന പേരിലാണ് പുതിയ ചാലഞ്ച്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത താരങ്ങളായ സോനു സൂദ്, മൗനി റോയ് എന്നിവരോടൊപ്പം തങ്ങളുടെ മേഖലയിൽ മികച്ച സ്വാധീനം ചെലുത്തിയ രാജ്യത്തെ പ്രമുഖരുമാണ് ഇതിന് നേതൃത്വം നൽകുന്നത്. ജോഷ് ക്യാമ്പെയ്ൻ ഓഗസ്റ്റ് 17 ന് തന്നെ ആരംഭിച്ചെങ്കിലും 'ഏക് നമ്പർ' ചാലഞ്ച് ഓഗസ്റ്റ് 20 മുതൽ നൃത്തം, ഫാഷൻ, ഫുഡ്, കോമഡി, ഫിറ്റ്നസ് എന്നീ വിഭാഗങ്ങളിൽ തത്സമയം നടക്കും
അഞ്ച് വിഭാഗങ്ങളിലായുള്ള 'ഏക് നമ്പർ' ചാലഞ്ചിന് സോനുവും മൗനിയും നേതൃത്വം നൽകും. ഇവരോടൊപ്പം എട്ട് ഭാഷകളിലായി ജോഷ് ആപ്പിലെ ഇൻഫ്ലുവൻസർമാരായ ഫൈസു, സമീക്ഷ, ഇഷാൻ, മധുര, ഷാദൻ കൂടാതെ പ്രമുഖ താരങ്ങളായ കെപിവൈ ബാല, കിംഗ്സ് യുണൈറ്റഡ്-സുരേഷ്, രൺവീർ ബ്രാർ, റൂഹി സിംഗ് തുടങ്ങിയവരും പങ്കാളികളാകും. 10 ദിവസത്തെ വൈവിധ്യമാർന്ന പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നവരിൽ നിന്ന് മികച്ച 120 പ്രതിഭകളെ ഇവർ തിരഞ്ഞെടുക്കും.
ജോഷ് ഉപയോക്താക്കൾ ഇനിപ്പറയുന്ന 6 ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് #EkNumber വീഡിയോകൾ അപ്‌ലോഡ് ചെയ്യണം
#EkNumber
#EkNumberDanceStar
#EkNumberFashionStar
#EkNumberFoodStar
#EkNumberComedyStar
#EkNumberFitnessStar
ഈ ചാലഞ്ചിൽ ഭാഗമായാൽ സമ്മാനം എന്തായിരിക്കുമെന്നല്ലേ ചോദ്യം? വിജയികളെ കാത്തിരിക്കുന്നത് ജോഷ് ഓൾസ്റ്റാറിലേക്കുള്ള പ്രവേശനവും ഒപ്പം ഏക് നമ്പർ കണ്ടന്റ് ക്രിയേറ്റർ ആകാനുള്ള അവസരവുമായിരിക്കും. അവിടം കൊണ്ട് തീരുന്നില്ല സമ്മാനങ്ങൾ. വിജയികളാകുന്നവർക്ക് 50,000 രൂപ ക്യാഷ് പ്രൈസും മുൻനിര സെലിബ്രിറ്റികളുമായും മികച്ച മോഡലുകളുമായും തോളോട് തോൾ ചേർന്ന് നിൽക്കാനുള്ള അവസരവും ലഭിക്കും.
ജോഷിന്റെ ഒന്നാം വാർഷികം കൂടുതൽ സംഭവബഹുലമാക്കുന്നതിന് ക്ലിന്റൺ സെറീജോയും ബിയാങ്ക ഗോമസും ചേർന്ന് രചിച്ച 'ജോഷ് മേ ആജ' എന്ന ഗാനത്തിന്റെ റാപ്പ് വേർഷനായ 'ഏക് നമ്പർ' മ്യൂസിക് വീഡിയോയും ജോഷ് ആപ്പ് അവതരിപ്പിക്കും. ഇതോടൊപ്പം പരിധിയില്ലാത്ത ആഘോഷങ്ങൾക്കായി ജോഷ് ഐജി ഫിൽറ്ററും പുറത്തിറക്കിയിട്ടുണ്ട്. പുതിയ ചാലഞ്ചിനെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications