ദീപക് മിശ്രയുമായി ഡയസ് പങ്കിട്ട് ജസ്റ്റിസ് ചെലമേശ്വര്‍.... പിണക്കം മറന്നു!! പടിയിറക്കം സൗഹൃദത്തോടെ!!
ദീപക് മിശ്രയുമായി ഡയസ് പങ്കിട്ട് ചെലമേശ്വര്‍
ദില്ലി: സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ഡയസ് പങ്കിട്ട് ജസ്റ്റിസ് ചെലമേശ്വര്‍. സുപ്രീം കോടതിയിലെ തന്റെ അവസാനത്തെ ദിനത്തിലാണ് ദീപക് മിശ്രയുമായുള്ള പിണക്കം മറന്ന് ഡയസ് പങ്കിടാന്‍ ചെലമേശ്വര്‍ തീരുമാനിച്ചത്. ജൂണ്‍ 22നാണ് അദ്ദേഹം വിരമിക്കുന്നത്. മധ്യവേനലവധിക്ക് കോടതി പിരിയുന്നതിനാലാണ് ചീഫ് ജസ്റ്റിസുമായി ഡയസ് പങ്കിടുന്നതിന് പിന്നിലെ കാരണം. ദീര്‍ഘകാല അവധി കഴിയുമ്പോഴേക്ക് ചെലമേശ്വറിന്റെ വിരമിക്കല്‍ കാലാവധി കഴിയും. അതിനാല്‍ ചെലമേശ്വറിന് നടപടിക്രമങ്ങള്‍ക്കായി കോടതിയില്‍ എത്താനാവില്ല.

അതേസമയം ജസ്റ്റിസ് ചന്ദ്രചൂഡും ഇവര്‍ക്കൊപ്പം ഡയസിലുണ്ടായിരുന്നു. സാധാരണരീതിയില്‍ വിരമിക്കുന്ന ജഡ്ജിക്ക് കോര്‍ട്ട് നമ്പര്‍ വണ്ണില്‍ വച്ച് ചീഫ് ജസ്റ്റിസിനൊപ്പം ഡയസ് പങ്കിടാനുള്ള അവസരം ഉണ്ടാവാറുണ്ട്. ഇത് വിരമിക്കുന്ന ജഡ്ജിനെ ആദരിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ രീതിയാണ്. നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ തുറന്ന പോരുമായി രംഗത്ത് വന്ന ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍. ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഭീഷണിയിലാണെന്നും ചീഫ് ജസ്റ്റിസ് കേസുകള്‍ അദ്ദേഹത്തിന് താല്പര്യമുള്ള ബെഞ്ചുകള്‍ക്ക് കൈമാറുന്നുവെന്ന ആരോപണവും ചെലമേശ്വര്‍ ഉന്നയിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ദീപക് മിശ്രയുമായി ഡയസ് പങ്കിടുന്നത്.
നേരത്തെ സുപ്രീം കോടതി ബാര്‍ അസോസിയേഷന് യാത്രയയപ്പ് നല്കാന് ശ്രമിച്ചപ്പോള്‍ അതിന് പങ്കെടുക്കാന്‍ പറ്റില്ലെന്ന് ചെലമേശ്വര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കോര്‍ട്ട് നമ്പര്‍ വണ്ണില്‍ 11 കേസുകളാണ് പരിഗണിച്ചത്. ഈ കേസുകളെല്ലാം വളരെ പെട്ടെന്ന് തീര്‍പ്പാക്കിയാണ് കോടതി മധ്യവേനലവധിക്ക് പിരിഞ്ഞത്. മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ദത്ത, പ്രശാന്ത് ഭൂഷണ്, ഗോപാല്‍ ശങ്കരനാരായണ് എന്നിവര്‍ വിടവാങ്ങല്‍ പ്രസംഗം അവതരിപ്പിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications