Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം ചെയ്താല്‍ 16 കാരനും കടുത്ത ശിക്ഷ?

Crime
ദില്ലി: രാജ്യത്ത് കുട്ടിക്കുറ്റവാളികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ച് വരുന്നതായാണ് കണ്ടെത്തല്‍. എന്നാല്‍ രാജ്യത്തെ ജുവനൈല്‍ നിയമങ്ങള്‍ അനുസരിച്ച് പലപ്പോഴും ബലാത്സംഗം , കൊലപാതകം എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടിക്കുറ്റവാളികള്‍ക്ക് മൂന്നോ അതില്‍ കുറവോ വര്‍ഷത്തെ തടവ് ശിക്ഷ മാത്രമാണ് ലഭിയ്ക്കുന്നത്. എന്നാല്‍ ഇനി മുതല്‍ രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പതിനാറ് വയസിന് മുകളില്‍ പ്രായമുള്ള കുറ്റവാളികള്‍ക്കും ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് ശിക്ഷ വിധിച്ചേയ്ക്കും.

കേന്ദ്ര ശിശു വനിതാ ക്ഷേമ മന്ത്രാലയമാണ് ഇത്തരത്തില്‍ കുറ്റവാളികള്‍ക്ക് ജുവനൈല്‍ നിയമത്തിന്റെ ആനുകൂല്യം ലഭ്യമാക്കേണ്ട എന്ന നിലപാട് എടുത്തിരിയ്ക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് പ്രായത്തിന്റെ ആനുകൂല്യം നല്‍കാതെ പ്രത്യേക സാഹചര്യത്തില്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അതേ ശിക്ഷ തന്നെ വിധിയ്ക്കാറുണ്ട്. അതിനാലാണ് 16 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുറ്റവാളികളായവര്‍ക്ക് ജുവനൈല്‍ നിയമത്തിന്റെ പരിരക്ഷ നല്‍കണ്ട എന്ന നിലപാടിലേയ്ക്ക് മന്ത്രാലയം നീങ്ങുന്നത്.

ദില്ലി കൂട്ടമാനഭംഗം, മുംബൈ കൂട്ടബലാത്സംഗം എന്നീ കേസുകളിലെല്ലാം തന്നെ പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിര്‍ഭയ കേസില്‍ ജുവനൈല്‍ പ്രതിയ്ക്ക് വളരെ കുറഞ്ഞ ശിക്ഷയാണ് ലഭിച്ചതെന്നും ശിശു വനിതാ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷമാത്രം ലഭിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ബ്രിട്ടനിലും അമേരിയ്ക്കയിലും നിഷ്ഠൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടിക്കുറ്റവാളികള്‍ക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് പ്രായപൂര്‍ത്തിയായ പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ തന്നെ നല്‍കാറുണ്ട്. 2012 ല്‍ ഫ്‌ളോറിഡയില്‍ കൊലപാതകത്തിലും, ലൈംഗിക പീഡനത്തിലും പ്രതിയായ 13 കാരനെ ജുവനൈല്‍ നിയമങ്ങള്‍ക്കപ്പുറം മുതിര്‍ന്ന കുറ്റവാളികള്‍ക്കുള്ള ശിക്ഷ തന്നെ വിധിച്ചതും ശിശു വനിതാ ക്ഷേമ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടനില്‍ പതിനേഴ് വയസ്സിന് താഴെയുള്ളവരാണ് ജുവനൈല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ശിക്ഷാ നിയമം അനുസരിച്ചുള്ള വിധി നടപ്പാക്കും. ഇന്ത്യയില്‍ ജുവനൈല്‍ കുറ്റകൃത്യങ്ങളുടെ പ്രായ പരിധി കുറയ്ക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിയ്ക്കപ്പെട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+